കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടിപിയെ കൊന്ന കൊലയാളി സിപിഎമ്മുകാര്‍ക്ക് വീരനായകനാണത്രേ, മനസാക്ഷി ഇല്ലാത്തവരായി അധ:പതിക്കരുത്'

Google Oneindia Malayalam News

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധകേസ് പ്രതിയുടെ ചിത്രം ഫോട്ടോ പ്രദര്‍ശന മത്സരത്തില്‍ ഉള്‍പ്പെടുത്തിയ ഡിവൈഎഫ്ഐ നടപടി വിവാദത്തിലായിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫി അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദത്തിലെത്തിയത്. ഡിവൈഎഫ്ഐ പെരിങ്ങത്തൂര്‍ മേഖല കമ്മിറ്റിയാണ് ചിത്രം ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സംഭവം വിവാദമായതാടെ ചിത്രം പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍.

tp

കൊലപാതകികളെ സൈബര്‍ ലോകത്തും പുറം ലോകത്തും ആഘോഷിക്കാനുള്ള പരിപാടിയ്ക്കാണോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരി തെളിച്ചതെന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.അഭിനന്ദ് എന്ന വിദ്യാര്‍ത്ഥിയ്ക്ക് അച്ഛനില്ലാതാക്കിയ കൊലയാളിയുടെ അച്ഛനോടൊപ്പമുള്ള ചിത്രം, ടിപിയുടെ ഓര്‍മദിവസം തന്നെ വീരനായകനെ എന്നവിധം ആഘോഷിക്കുന്ന മനസാക്ഷി ഇല്ലാത്തവരായി സിപിഎം അധ:പതിയ്ക്കരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്‌ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

അഭിനന്ദ് എന്ന വിദ്യാര്‍ത്ഥിയ്ക്ക് അച്ഛനില്ലാതാക്കിയ കൊലയാളിയുടെ അച്ഛനോടൊപ്പമുള്ള ചിത്രം, ടിപിയുടെ ഓര്‍മദിവസം തന്നെ വീരനായകനെ എന്നവിധം ആഘോഷിക്കുന്ന മനസാക്ഷി ഇല്ലാത്തവരായി സിപിഎം അധ:പതിയ്ക്കരുത്.

ടി പി യെ കൊന്ന ഷാഫി എന്ന കൊലയാളി സിപിഎമ്മുകാര്‍ക്ക് വീരനായകനാണത്രേ. മട്ടന്നൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന മറ്റൊരു കൊലപാതകിയേയും സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ കൊണ്ടാടിയിട്ട് അധിക നാളുകളായിട്ടില്ല.

കള്ളിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ മനുഷ്യമാംസത്തില്‍ ആഞ്ഞാഞ്ഞ് വെട്ടാന്‍ ഒരറപ്പുമില്ലാത്ത നികൃഷ്ഠ ജീവികളെ ചേകവരെ പോരെ ആഘോഷിക്കുന്ന നിഷ്ഠൂര മനസുകള്‍ കേരളീയ സമൂഹത്തിന് തന്നെ അപമാനമാണ്.

English summary
Shibu Baby John criticizes CPM In A Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X