കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില കുറയുന്നത് അവര്‍ അറിഞ്ഞ മട്ടില്ല, ആ മോദിജാലം നിരവധി തവണ കണ്ടിട്ടുള്ളതാണ്; വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബുബേബി ജോണ്‍ രംഗത്ത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇരുപത് കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും, വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന ജനങ്ങള്‍ക്ക് ഒരു രൂപയുടെ ആശ്വാസം പോലും ലഭിക്കരുതെന്ന വാശിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

modi

കൊറോണയ്‌ക്കെതിരെ നാടെങ്ങും അതീവ ജാഗ്രതയില്‍ തുടരുമ്പോള്‍ ആഗോള വിപണിയില്‍ എണ്ണവില കുറയുന്നത് അവര്‍ അറിഞ്ഞ മട്ടില്ല.തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സമയത്ത് മാത്രം എണ്ണവില കുറയ്ക്കുകയും തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മോദിജാലം നിരവധി തവണ നമ്മള്‍ കണ്ടിട്ടുള്ളതാണ്.നാട്ടിലെ സകല പ്രശ്‌നങ്ങളും പത്രസമ്മേളനത്തില്‍ എഴുതി വായിക്കുന്ന കേരള മുഖ്യമന്ത്രി ഈ തീവെട്ടിക്കൊള്ള കണ്ടില്ലെന്ന് നടിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ പിടിച്ചുപറിയിലൂടെ സംസ്ഥാനസര്‍ക്കാരിനും പോരുന്നതിങ്ങ് പോരട്ടെ എന്ന് കരുതിയാണോ എന്നും ഷിബു ബേബബി ജോണ്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇരുപത് കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും, വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന ജനങ്ങള്‍ക്ക് ഒരു രൂപയുടെ ആശ്വാസം പോലും ലഭിക്കരുതെന്ന വാശിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.കൊറോണയ്‌ക്കെതിരെ നാടെങ്ങും അതീവ ജാഗ്രതയില്‍ തുടരുമ്പോള്‍ ആഗോള വിപണിയില്‍ എണ്ണവില കുറയുന്നത് അവര്‍ അറിഞ്ഞ മട്ടില്ല.തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സമയത്ത് മാത്രം എണ്ണവില കുറയ്ക്കുകയും തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മോദിജാലം നിരവധി തവണ നമ്മള്‍ കണ്ടിട്ടുള്ളതാണ്.

ഇന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) അമേരിക്കയില്‍ 10.16 ഡോളര്‍ മാത്രമാണ് വില. അതായത് 778.45 ഇന്ത്യന്‍ രൂപ. ചുരുക്കിപ്പറഞ്ഞാല്‍ ക്രൂഡ് ഓയില്‍ വില മിനിറല്‍ വാട്ടറിനെക്കാള്‍ കുറഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധനവില ഒരു രൂപ പോലും കുറഞ്ഞിട്ടില്ല. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 120 ഡോളര്‍ ആയിരുന്നപ്പോള്‍ ഇടാക്കിയിരുന്നതിനെക്കാള്‍ വിലയാണ് പെട്രോളിനും ഡീസലിനും ഇപ്പോള്‍.നാട്ടിലെ സകല പ്രശ്‌നങ്ങളും പത്രസമ്മേളനത്തില്‍ എഴുതി വായിക്കുന്ന കേരള മുഖ്യമന്ത്രി ഈ തീവെട്ടിക്കൊള്ള കണ്ടില്ലെന്ന് നടിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ പിടിച്ചുപറിയിലൂടെ സംസ്ഥാനസര്‍ക്കാരിനും പോരുന്നതിങ്ങ് പോരട്ടെ എന്ന് കരുതിയാണോ.

കിട്ടുന്ന അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണം. രാജ്യത്തെ ജനങ്ങളോട് അല്‍പ്പമെങ്കിലും ഉത്തരവാദിത്വമുള്ള ഭരണകൂടം ആണെങ്കില്‍ ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് ഇവിടുത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകണം.

English summary
Shibu Baby John Criticizes Govt For Not Reducing Oil Price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X