കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ സ്പ്രിംക്ലറിനെ അടുപ്പിക്കുന്നില്ല? ചോദ്യങ്ങളുമായി ഷിബു ബേബിജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടില്‍ കേരള ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉപാധികളോടെ സ്പ്രിംക്ലറിന് വിവര ശേഖരണം തുടരാമെന്നാണ് കോടതി വ്യക്തമാക്കി. ഇനി മുതല്‍ വ്യക്തികളുടെ വിവരം ശേഖരണം രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവു. കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

പരസ്യ ആവശ്യത്തിന് കേരള സര്‍ക്കാരിന്റെ പേരോ ലോഗോയ ഉപയോഗിക്കരുത്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ശേഖരിച്ച മുഴുവ് ഡേറ്റയും സ്പ്രിംക്ലര്‍ തിരിച്ചു നല്‍കണം. സ്പ്രിങ്ക്ളര്‍ ശേഖരിയ്ക്കുന്ന വിവരങ്ങളുടെ രഹസ്യാത്മകതയ്ക്ക് വിള്ളലുണ്ടാകരുത് എന്നതിലാണ് കോടതിയുടെ ശ്രദ്ധ.കോവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു ഡേറ്റ മഹാമാരി ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നു.വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇപ്പോഴിത വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

വ്യാഖ്യാനിക്കപ്പെടും

വ്യാഖ്യാനിക്കപ്പെടും

'സ്പ്രിംഗ്ലര്‍ ഇല്ലാതെ കോവിഡ്-19 നെതിരെ പോരാടാനാവില്ലെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നതെന്നതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ ഇടപെടുന്നില്ല. കോവിഡ്- 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോടതി ഇടപെടുന്നതിനായി ഇത് വ്യാഖ്യാനിക്കപ്പെടും.'
ഇന്നത്തെ ഹൈക്കോടതിയിലെ വാദങ്ങള്‍ക്ക് ശേഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണമാണിത്.

സ്പ്രിങ്ക്‌ളറിന്റെ വിജയം

സ്പ്രിങ്ക്‌ളറിന്റെ വിജയം

പ്രതിപക്ഷ ആരോപണങ്ങളെ ശരിവച്ച് കൊണ്ട് നിലവിലെ കരാര്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, ഡാറ്റാ കൈമാറുന്നതിനായി ജനങ്ങളുടെ അനുമതിപത്രം വാങ്ങേണ്ടതുണ്ടെന്നും, ഡാറ്റാ കൈമാറുംമുമ്പ് വ്യക്തികളെ മനസിലാക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധം സ്പ്രിങ്ക്‌ളറിന്റെ വിജയമാണെന്നും അവരില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

അവഹേളിക്കുകയാണ്

അവഹേളിക്കുകയാണ്

ജീവന്‍ പണയം വച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും അടക്കമുള്ള വിഭാഗങ്ങളെ അവഹേളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്പ്രിങ്ക്‌ളറിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റായി കേരള സര്‍ക്കാര്‍ അധ:പതിയ്ക്കരുത്. ഡോക്ടര്‍മാരും നേഴ്‌സുമാരും മുതല്‍ പോലീസും ആശാ പ്രവര്‍ത്തകരും വരെയുള്ളവര്‍ രാവുംപകലുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കോവിഡിനെ വരുതിയിലാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും സ്പ്രിങ്ക്‌ളറിന് നല്‍കുന്ന സര്‍ക്കാര്‍ കേരളജനതയെ വഞ്ചിക്കുകയാണ്.

അന്താരാഷ്ട്ര തലത്തില്‍

അന്താരാഷ്ട്ര തലത്തില്‍

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ ക്രഡിറ്റ് സ്വന്തമാക്കി അന്താരാഷ്ട്ര തലത്തില്‍ സ്വന്തം ഡിമാന്റുയര്‍ത്താനാണ് സ്പ്രിങ്ക്‌ളര്‍ ശ്രമിക്കുന്നത്. അതിന് സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെ കൂട്ടുനില്‍ക്കുകയാണ്. സ്പ്രിങ്ക്‌ളര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം തകര്‍ന്നു പോകുമായിരുന്നുവെന്നും സ്പ്രിങ്ക്‌ളറിന്റെ കഴിവാണ് കേരളത്തിലെ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്തിയതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

മാതൃരാജ്യമായ അമേരിക്ക

മാതൃരാജ്യമായ അമേരിക്ക

ഇത്രയേറെ കഴിവുള്ള സ്ഥാപനമായിരുന്നെങ്കില്‍ എന്തുകൊണ്ടൊന്ന് സ്പ്രിങ്ക്‌ളര്‍ അവരുടെ മാതൃരാജ്യമായ അമേരിക്കയെ കോവിഡ് ദുരന്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. 35000 ത്തോളം അമേരിക്കക്കാരാണ് കോവിഡ് - 19 ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. മൂന്ന് മരണം നടന്ന, നാന്നൂറ്റിയമ്പത് പേര്‍ക്ക് മാത്രം രോഗം ബാധിച്ച കേരളത്തെക്കാള്‍ സ്പ്രിങ്ക്‌ളര്‍ എന്ന 'മഹത്തായ'' സ്ഥാപനത്തിന്റെ സേവനം ഇപ്പോള്‍ ഏറ്റവുമാവശ്യം കോവിഡില്‍ തകര്‍ന്നടിയുന്ന അമേരിക്കയ്ക്കല്ലേ.

വിയര്‍പ്പിന്റെയും ഫലം

വിയര്‍പ്പിന്റെയും ഫലം

എന്തുകൊണ്ട് അമേരിക്കയ്ക്ക് തങ്ങളുടെ ''സമാനതകളില്ലാത്ത'' സേവനം നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നില്ല/ എന്തുകൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ ഇവരെ അടുപ്പിക്കുന്നില്ല എന്ന് ചിന്തിക്കുമ്പോഴാണ് മണ്ണും ചാരി നിന്ന് ഓസിന് കേരള അതിജീവനത്തിന്റെ അപ്പോസ്തലരാകാനാണ് പിണറായി വിജയന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെ സ്പ്രിങ്ക്‌ളറുടെ ശ്രമമെന്ന് നമുക്ക് മനസിലാകുന്നത്.അതിജീവനം മലയാളിയുടെ കൂട്ടായ്മയുടെയും ആരോഗ്യപ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെയും ഫലമാണ്. അത് സ്പ്രിങ്ക്‌ളറിന് തീറെഴുതാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ഒറ്റക്കെട്ടായി തന്നെ നാം പ്രതിരോധിക്കും.

English summary
Shibu Baby John Criticizes Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X