കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിച്ച് നിന്നാല്‍ ഏത് ഉരുക്ക് കോട്ടയും വീഴുമെന്ന് അരൂര്‍ തെളിയിച്ചു; കണക്കുകള്‍ നിരത്തി ഷിബു

Google Oneindia Malayalam News

തിരുവനന്തപുരം: ഒത്തൊരുമയില്ലാതെ തമ്മിലടിക്കുന്ന സന്ദേശം പൊതുസമൂഹത്തിന് നൽകിയിട്ട് എത്ര പ്രവർത്തിച്ചിട്ടും കാര്യമില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബുബേബി ജോണ്‍. ഒരുമയോടെ മുന്നേറിയാല്‍ ഏത് ഉരുക്കുകോട്ടയും ഐക്യജനാധീപത്യ മുന്നണിക്ക് നേടാമെന്ന് തെളിയിച്ച വിജയമാണ് അരൂരിലേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൽഡിഎഫിന് മുൻതൂക്കമുള്ള മിക്ക പഞ്ചായത്തുകളിലും യുഡിഎഫിന് മുന്നേറാൻ സാധിച്ചതാണ് അരൂരിലെ വിജയത്തിന് ആധാരം. എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യുഡിഎഫ് പ്രവർത്തിച്ചു നേടിയ രാഷ്ട്രീയ വിജയമാണ് അരൂരിലേതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അരൂരിൽ നേടിയത്

അരൂരിൽ നേടിയത്

അരൂരിൽ അഡ്വ ഷാനിമോൾ ഉസ്‌മാൻ നേടിയത് രാഷ്ട്രീയ വിജയം, ഒരുമയോടെ മുന്നേറിയാൽ ഏത് ഉരുക്കുകോട്ടയും ഐക്യജനാധിപത്യ മുന്നണിക്ക് നേടാമെന്ന് തെളിയിച്ച വിജയം. തികഞ്ഞ രാഷ്ട്രീയ പോരാട്ട വിജയം തന്നെയാണ് അരൂരിലേത്, പലരും പറയാൻ ശ്രമിക്കുന്നത് പോലെ സഹതാപ വോട്ടുകളോ ന്യുനപക്ഷെ വോട്ടുകളോ കൊണ്ട് നേടിയ വിജയമല്ല അരൂരിലേത്. എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യുഡിഎഫ് മുന്നേറ്റത്തിലൂടെ നേടിയെടുത്ത ഉജ്ജ്വല രാഷ്ട്രീയ വിജയമാണ് അരൂരിലേത്.!

വിജയത്തിന് ആധാരം

വിജയത്തിന് ആധാരം

മുസ്ലിം ന്യുനപക്ഷങ്ങൾ കുടുതൽ തിങ്ങിപ്പാർക്കുന്ന അരൂക്കുറ്റിയും യുഡിഎഫിന് പൊതുവെ അനുകൂലമായ അരൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് ലീഡ് അൽപം കുറയുകയാണ് ഉണ്ടായത്, എന്നാൽ എൽഡിഎഫിന് മുൻതൂക്കമുള്ള മിക്ക പഞ്ചായത്തുകളിലും യുഡിഎഫിന് മുന്നേറാൻ സാധിച്ചതാണ് അരൂരിലെ വിജയത്തിന് ആധാരം.!

എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ

എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ

എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ യുഡിഎഫ് പ്രവർത്തിച്ചു നേടിയ രാഷ്ട്രീയ വിജയമാണ് അരൂരിലേത് എന്ന് പഞ്ചായത്തു തിരിച്ചുള്ള വോട്ടിങ്ങ് കണക്കുകൾ വ്യക്ത്യമാക്കുന്നു. തുറവൂർ പഞ്ചായത്ത് - കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 3815 വോട്ടുകൾക്കും, പാർലമെന്റ് തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾക്കും എൽഡിഎഫ് ലീഡ് ചെയ്‌ത ഈ പഞ്ചായത്തിലെ ഇപ്പോഴത്തെ യുഡിഎഫ് ലീഡ് 674 വോട്ടുകൾ.!

തൈക്കാട്ടുശേരി പഞ്ചായത്ത്

തൈക്കാട്ടുശേരി പഞ്ചായത്ത്

തൈക്കാട്ടുശേരി പഞ്ചായത്ത് - 2767 വോട്ടുകൾക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, 571 വോട്ടുകൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിലും എൽഡിഎഫ് ലീഡ് ചെയ്‌ത ഈ പഞ്ചായത്തിൽ ഇത്തവണ 47 വോട്ടുകൾക്ക് യുഡിഎഫിന് ലീഡ് ചെയ്യാനായി.!

പള്ളിപ്പുറം പഞ്ചായത്ത്

പള്ളിപ്പുറം പഞ്ചായത്ത്

പള്ളിപ്പുറം പഞ്ചായത്ത് - കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 4293 വോട്ടുകൾക്കും, പാർലമെന്റ് തെരഞ്ഞെടുപ്പിൽ 1511 വോട്ടുകൾക്കും എൽഡിഎഫ് ലീഡ് ചെയ്തിരുന്നത് ഗണ്യമായി കുറച്ച് 875 വോട്ടുകളിലേക്ക് എത്തിക്കുവാൻ യുഡിഎഫിന് സാധിച്ചു.!

പാണാവള്ളി പഞ്ചായത്ത്

പാണാവള്ളി പഞ്ചായത്ത്

പാണാവള്ളി പഞ്ചായത്ത് - എൽഡിഎഫിന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6753 വോട്ടിന്റെ ലീഡും, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 1221 വോട്ടിന്റെ ലീഡും ഉണ്ടായിരുന്നത് ഇപ്രാവശ്യം 846 വോട്ടുകളിലേക്ക് കുറക്കുവാൻ യുഡിഎഫിന് സാധിച്ചു.!

പെരുമ്പളം പഞ്ചായത്ത്

പെരുമ്പളം പഞ്ചായത്ത്

പെരുമ്പളം പഞ്ചായത്ത് - എൽഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1371 വോട്ടുകൾക്കും, പാർലമെന്റ് തെരഞ്ഞെടുപ്പിൽ 1102 വോട്ടുകൾക്കും ലീഡ് ഉണ്ടായിരുന്നത് പകുതിയോളം കുറച്ച് 699 വോട്ടുകളിലേക്ക് എത്തിക്കുവാൻ യുഡിഎഫിന് സാധിച്ചു.!

പൊളിറ്റിക്കൽ ഫൈറ്റ്

പൊളിറ്റിക്കൽ ഫൈറ്റ്

സാമുദായിക പരിഗണനയോ സിമ്പതിയോ അല്ല, മറിച്ച് പൊളിറ്റിക്കൽ ഫൈറ്റിലൂടെ പ്രവർത്തിച്ച് തന്നെയാണ് അരൂരിൽ യുഡിഎഫും ഷാനിമോളും വിജയിച്ചത്, ഈ വിജയം സാധ്യമാക്കിയത് എൽഡിഎഫ് മേഖലകളിൽ യുഡിഎഫിന് നേടാനായ കൃത്യമായ മുന്നേറ്റമാണ്.!

തമ്മിലടിക്കുന്ന സന്ദേശം

തമ്മിലടിക്കുന്ന സന്ദേശം

ഒത്തൊരുമയില്ലാതെ തമ്മിലടിക്കുന്ന സന്ദേശം പൊതുസമൂഹത്തിന് നൽകിയിട്ട് എത്ര പ്രവർത്തിച്ചിട്ടും കാര്യമില്ല, പൊതുസമൂഹം അത് അംഗീകരിക്കില്ല എന്നതാണ് വർത്തമാനകാല ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.!

അരൂർ ഉരുക്കുകോട്ടയിൽ

അരൂർ ഉരുക്കുകോട്ടയിൽ

38519 വോട്ടുകൾക്ക് എൽഡിഎഫ് ജയിച്ച അവരുടെ അരൂർ ഉരുക്കുകോട്ടയിൽ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവർത്തിച്ചപ്പോൾ യുഡിഎഫിന് സമാനതകൾ ഇല്ലാത്ത വിജയം നേടാനായി. ആകയാൽ വരുംദിവസങ്ങളിൽ ഒരുമയോടെ മുന്നേറിയാൽ ഏത് ഉരുക്കുകോട്ടയും ഐക്യജനാധിപത്യ മുന്നണിക്ക് നേടാമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് തെരഞ്ഞെടുപ്പ് ചരിത്രങ്ങളിലെ സുവർണ്ണ ലിപികളിൽ എഴുതിയ ഈ ഉജ്ജ്വല അരൂർ വിജയം.!

ഫേസ്ബുക്ക് പോസ്റ്റ്

ഷിബു ബേബിജോണ്‍

 സമുദായ സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം, താളത്തിനൊത്ത് തുള്ളരുത്; കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന് സമുദായ സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം, താളത്തിനൊത്ത് തുള്ളരുത്; കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന്

 കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

English summary
shibu baby john on aroor by election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X