കെസി അബുവിന് ഇനി ആവോളം 'ആസ്വദിയ്ക്കാം', ഷിബു ബേബി ജോണ്‍ നോട്ടീസ് അയക്കുന്നു
തിരുവനന്തപുരം: തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബവിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. നിയമസഭയില്‍ നടന്ന സംഭവങ്ങളെപ്പറ്റി അബുവുമായി സംസാരിച്ചിട്ടില്ലെന്നും, സംസാരിക്കാത്ത വിഷയത്തിലാണ് അബു പരാമര്‍ശം നടത്തിയതെന്നും ഷിബു ബേബിജോണ്‍ പറയുന് നു.
ബജറ്റ് അവതരണത്തിനിടെ ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോള്‍ എംഎല്‍എ ആസ്വദിച്ചുവെന്നും പരാതികൊടുക്കാന്‍ ഇടയില്ലെന്നും അബു പരാമര്‍ശം നടത്തിയിരുന്നു . ഇതിനെതിരെയാണ് ഷിബു ബേബിജോണ്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ തന്റെ പരാതി ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പരാതി രേഖാമൂലവും എഴുതി നല്‍കും .

ശിവദാസന്‍നായരെ ജമീല പ്രകാശം എംഎല്‍ കടിച്ചതിനെയും കെസി അബു പരിഹസിച്ചു . പ്രായമായ ശിവദാസന്‍നായരെ കടിച്ചതിനെക്കാള്‍ കരിമ്പ് ശരീരമുള്ള പികെ ബഷീറിനെ കടിച്ചാല്‍ മതിയായിരുന്നില്ലേ എന്നും അബു പറഞ്ഞിരുന്നു . സംഭവം വിവാദമായതോടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അബുവിനോട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു .












Click it and Unblock the Notifications