കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും പിണറായിയും തമ്മിലുള്ള സാമ്യം അറിയണോ? കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയത്രേ!

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മോദിയും പിണറായിയും ഒരു പോലെയെന്ന് ഷിബു ബേബി ജോണ്‍.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബുവിന്റെ വിമര്‍ശനം.

മോദിയും പിണറായിയും ഒരു പോലെയാണെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. സര്‍വകക്ഷി യോഗത്തില്‍ ആര്‍എസ്പിയെ വിളിക്കാതിരുന്നതാണ് ഷിബുവിനെ ചൊടിപ്പിച്ചിരിക്കുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന തലക്കെട്ടിലാണ് ഷിബുവിന്റെ വിമര്‍ശനം.

 കേരളത്തോട് അവഗണന

കേരളത്തോട് അവഗണന

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ച മോദിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഷിബു വ്യക്തമാക്കുന്നു. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് സന്ദര്‍ശനാനുമതി നല്‍കിയതും അതേസമയം കേരളത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതും കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ഷിബു പറയുന്നു.

 ഇതു തന്നെ കിട്ടണം

ഇതു തന്നെ കിട്ടണം

ചില ധാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പെട്ടെന്നു തന്നെ തിരിച്ചടി കിട്ടാറുണ്ടെന്നും അതാണ് പിണറായിക്ക് കിട്ടിയിരിക്കുന്നതെന്നും ഷിബു. നോട്ട് നിരോധന പ്രശ്‌നത്തില്‍ കേരളത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചുവെന്നും ഷിബു ആരോപിക്കുന്നു.

 മോദി ചെയ്യുന്നതും ഇതുതന്നെയാണ്

മോദി ചെയ്യുന്നതും ഇതുതന്നെയാണ്

കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടേതുമായ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്നിടത്ത് സങ്കുചിത രാഷ്ട്രീയം കലര്‍ത്തുകയാണ് ഭരണ നേതാക്കളെന്ന് ഷിബു പറയുന്നു. ഇതു തന്നെയാണ് മോദിയും ചെയ്യുന്നതെന്നും ഷിബു പറയുന്നു.

സിപിഎം നേതൃത്വം പരിശോധിക്കണം

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നതെന്ന് ഷിബു ചോദിക്കുന്നു. ആര്‍എസ്പി പാര്‍ലമെന്റില്‍ അംഗമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണെന്നും ഷിബു.

 തീരുമാനം ഇടുങ്ങിയ മനസുകളുടേത്

തീരുമാനം ഇടുങ്ങിയ മനസുകളുടേത്

ഇടുങ്ങിയ മനസുകള്‍ തീരുമാനമെടുക്കുന്നതു കൊണ്ടാണ് ഇന്നലെ കിളര്‍ത്തുവന്നവരുമായി സര്‍വകക്ഷി സംഘം പുറപ്പെട്ടതെന്ന് ഷിബു ആരോപിക്കുന്നു. മോദി ചെയ്യുന്നതും ഇതു തന്നെയാണെന്നും ഇവിടെയാണ് ഇരുവരും ഒരു പോലെയാകുന്നതെന്നും ഷിബു ബേബി ജോണ്‍.

English summary
RSP leader Shibu baby john against chief minister Pinarayi Vijayan. Criticise pinarayi in his facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X