• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താങ്കൾക്ക് യോജിച്ച പണി നോവലെഴുത്ത് തന്നെ; ബെന്യാമിന് മറുപടിയുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം;ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറിൽ അവതാരകൻ വിനു വി ജോണും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥും ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തിയിരുന്നു. ഡാറ്റ കച്ചവടത്തെക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് ബെന്യാമിൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചായിരുന്നു ചർച്ചയിലെ പരിഹാസം.

ഡേറ്റ ആരെങ്കിലും കൊണ്ട്പോകും എന്നതിൽ ഒരു വിഷമവു ഇല്ലെന്ന തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു ബെന്യാമിൻ മറുപടി നൽകിയത്. ഇപ്പോഴിതാ എഴുത്തുകാരന് മറുപടി നൽകുകയാണ് ഷിബു ബേബി ജോൺ.

യോജിക്കുന്ന ജോലി നോവലെഴുത്ത്

യോജിക്കുന്ന ജോലി നോവലെഴുത്ത്

പ്രിയപ്പെട്ട ബെന്യാമിൻ Benyamin Benny,

ഞാന്‍ വളരെയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ഒരെഴുത്തുകാരനായിരുന്നു താങ്കൾ. എന്നാല്‍ സ്പ്രിങ്ക്ളർ അഴിമതിയുമായി ബന്ധപ്പെട്ട് താങ്കൾ നടത്തിയ പ്രസ്താവനകൾ കേട്ടപ്പോൾ സഹതാപമാണ് തോന്നിയത്. താങ്കളെ പോലൊരാള്‍ക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ജോലി നോവലെഴുത്ത് തന്നെയാണ് എന്ന് ആദ്യം തന്നെ ഓര്‍മ്മിപ്പിക്കട്ടെ. രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളും പിആര്‍ ഏജന്‍സികളും നടത്തുന്ന കൂലിയെഴുത്തിന് താങ്കള്‍ തയ്യാറാവേണ്ടി വന്ന സാഹചര്യമുണ്ടായതില്‍ ദുഖം പങ്കുവെക്കുന്നു.

സർക്കാർ തന്നെയാണ്

സർക്കാർ തന്നെയാണ്

സ്പ്രിങ്ക്‌ളര്‍ വിവാദം ഉയർന്ന് വന്നപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ തൻ്റെ ഡാറ്റ ഉപയോഗിച്ചെങ്കിൽ അതിൽ വിരോധമില്ലെന്ന് താങ്കൾ പറഞ്ഞത് മുഖവിലയ്ക്കെടുക്കാം. എന്നാൽ സ്പ്രിങ്ക്ളറുമായുള്ള കരാർ ഡാറ്റ കച്ചവടത്തിനുള്ള ഒരു മാധ്യമം എന്നതിനെക്കാളുപരി മറ്റൊരു തരത്തിലും പ്രയോജനപ്പെട്ടിട്ടില്ല എന്നും ഒന്നര ലക്ഷത്തോളം പേരുടെ ഡാറ്റ ചോർന്നെന്നും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സര്‍ക്കാര്‍ നിയമിച്ച സമിതി തന്നെയാണ്. എന്നിട്ടും താങ്കള്‍ അതിനെ ന്യായീകരിക്കുന്നത് അപക്വമായ നിലപാടാണ്.

യാതൊരു നേട്ടവും ഇല്ലെന്ന്

യാതൊരു നേട്ടവും ഇല്ലെന്ന്

സര്‍ക്കാരിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി എന്ത് വിടുവേലയും ചെയ്യുന്നവരുടെ കൂട്ടത്തില്‍, മലയാളി ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല നോവലുകള്‍ സമ്മാനിച്ച പ്രശസ്തനായ എഴുത്തുകാരന്‍ ബെന്യാമിന്‍ കൂടി ഓരം പറ്റാന്‍ പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജീവന്‍ രക്ഷാ മാര്‍ഗമെന്ന നിലയിലാണ് സ്പ്രിങ്ക്‌ളറിനെ സര്‍ക്കാര്‍ ആദ്യ ഘട്ടം മുതലേ അവതരിപ്പിച്ചത്. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്പ്രിങ്ക്‌ളര്‍ കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു നേട്ടവുമില്ല മറിച്ച് കോട്ടം മാത്രമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്.

വലിയ വ്യത്യാസം ഉണ്ട്

വലിയ വ്യത്യാസം ഉണ്ട്

പിന്നെ സമൂഹ മാധ്യമങ്ങളിലൂടെ നിങ്ങളുടെ അടി വസ്ത്രത്തിന്റെ അളവ് വരെ കണ്ടെത്താം എന്ന് താങ്കള്‍ ഓര്‍മ്മപ്പെടുത്തിയിരുന്നല്ലോ? നമ്മള്‍ തന്നെ അറിഞ്ഞു കൊണ്ട് സ്വമേധയാ വിവരങ്ങള്‍ നല്‍കി, അവരുടെ Terms & Conditions അംഗീകരിച്ചുകൊണ്ട് ആരംഭിക്കുന്ന സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ നമ്മളെ പറ്റിയുള്ള അറിവുകള്‍ ശേഖരിക്കുന്നതും, നമ്മുടെ യാതൊരു അറിവോ സമ്മതമോ കൂടാതെ ആരൊക്കെയോ നമ്മുടെ അടിവസ്ത്രത്തിന്റെ അളവ് വരെ എടുത്തിട്ട് പോകുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കൂടി താങ്കള്‍ ഓര്‍ക്കുക.

വിശ്വാസ്യതയാണ്

വിശ്വാസ്യതയാണ്

നമ്മള്‍ അറിഞ്ഞ് കൊണ്ടൊരാള്‍ക്ക് ഒരു നേരത്തെ അന്നം വാങ്ങി നല്‍കുന്നതും, നമ്മുടെ അന്നം മറ്റൊരാള്‍ വന്ന് മോഷ്ടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നതിനെ ഒരേ ക്രിയയാണെന്ന് പറയാനും മാത്രം വിഡ്ഢിയല്ല ശ്രീ ബെന്യാമിന്‍ എന്നാണ് വിശ്വാസം. രാഷ്ട്രീയമുണ്ടാകുന്നത് നല്ലതാണ്, പക്ഷേ സമൂഹത്തില്‍ സ്വാധീനവും ഒരുപാട് പേര്‍ ആരാധിക്കുകയും ചെയ്യുന്ന താങ്കളെ പൊലൊരാള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ തെറ്റിനെ ന്യായീകരിക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുമ്പോള്‍ ദുഷിക്കുന്നത് ഈ സമൂഹവും ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളെ പോലുള്ള അനേകം എഴുത്തുകാരുടെ വിശ്വാസ്യതയും തന്നെയാണെന്ന് ഓര്‍ക്കുക.

ശ്രമിക്കുമല്ലോ

ശ്രമിക്കുമല്ലോ

താങ്കളുടെ പുസ്തകങ്ങളുടെ ഒരു വായനക്കാരൻ എന്ന നിലയിൽ, താങ്കളുടെ കഥാപാത്രങ്ങൾക്കുള്ള തൻ്റേടവും ധാർമികബോധവും താങ്കൾക്കുമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. അവരെയെങ്കിലും സ്വന്തം ജീവിതത്തിൽ പകർത്തി ഒരു സ്വാതന്ത്ര്യബോധമുള്ള എഴുത്തുകാരനാകാൻ ശ്രമിക്കുമല്ലോ.

സ്നേഹത്തോടെ,

ഷിബു ബേബി ജോൺ.

ജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നു

ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരും

ബിജെപി നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല;സർക്കാരിനെതിരെ സുരേന്ദ്രൻ

കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടി

English summary
Shibu Baby John‌'s reply to Writer Benyamin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X