Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏകീകൃത സിവില്‍കോഡ് സിപിഎം വീണു കിട്ടിയ അവസരമായി കാണുന്നു': ഷിബു ബേബി ജോണ്‍

കൊല്ലം: ഏകീകൃത സിവില്‍കോഡിലൂടെ ബി ജെ പി ലക്ഷ്യം വയ്ക്കുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഹിന്ദു - മുസ്ലിം ധ്രുവീകരണം മാത്രം ലക്ഷ്യം വെച്ച് ബി ജെ പി നടപ്പിലാക്കുന്ന നിയമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഏകീകൃത സിവില്‍ കോഡ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗോത്രവര്‍ഗ്ഗക്കാരെയും ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഇതില്‍ നിന്നും ഒഴിവാക്കുന്നു എന്നത്. അപ്പോള്‍ പിന്നെ അവശേഷിക്കുന്നത് ഹിന്ദു - മുസ്ലിം വിഭാഗങ്ങള്‍ ആണെങ്കിലും ലക്ഷ്യം വയ്ക്കുന്നത് മുസ്ലിം മത വിഭാഗത്തിനെ തന്നെയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്.

shibu baby jhon

എന്നാല്‍ കേരളത്തിലെ സി പി എം കാണുന്നത് ഇതൊരു വീണു കിട്ടിയ അവസരമായാണ്. തങ്ങളുടെ ഭരണ വൈകല്യത്തിനെ മറച്ചുവെച്ച് ന്യൂനപക്ഷ സംരക്ഷകര്‍ എന്ന നിലയില്‍ ഇറങ്ങാന്‍ കിട്ടുന്ന അവസരമായാണ് സി പി എം ഇതിനെ കാണുന്നത്. ഈ വിഷയത്തില്‍ വളരെ ഉത്തരവാദിത്തപ്പെട്ട നിലപാടാണ് കേരളത്തിലെ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. കേവലം ഇത് മുസ്ലിം സമുദായത്തിനെ മാത്രം ബാധിക്കുന്ന വിഷയമായിട്ടല്ല ഇവര്‍ കാണുന്നത്.

മറിച്ച് എല്ലാ സമുദായത്തിനെയും ബാധിക്കുന്ന വിഷയമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ ബി ജെ പി ആഗ്രഹിക്കുന്നത് മുസ്ലിം സമുദായം ഇതിനെതിരെ തെരുവിലിറങ്ങുമ്പോള്‍ ഭൂരിപക്ഷ സമുദായം ധ്രുവീകരിച്ച് തങ്ങള്‍ക്ക് അനുകൂലമാകും എന്നതാണ്. ബി ജെ പിയുടെ ഈ ആഗ്രഹം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് കേരളത്തിലെ സി പി എം കോണ്‍ഗ്രസ് അടക്കമുള്ള മറ്റു സംഘടനകളെ മാറ്റി നിര്‍ത്തിക്കൊണ്ട് സെമിനാറുകള്‍ അടക്കമുള്ള പരിപാടികളുമായി മുന്നോട്ടു പോകുന്നത്.

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ അവര്‍ പറയുന്ന കാരണം കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു എന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ അടക്കം കോണ്‍ഗ്രസുമായി ചേര്‍ന്നല്ലേ സിപിഐഎം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്നൊന്നും കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ ഇവര്‍ക്ക് വിയോജിപ്പില്ലായിരുന്നു.

ഡല്‍ഹിയില്‍ ഈ വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കാന്‍ സി പി എം തയ്യാറാകാത്തത് അവിടെ കോണ്‍ഗ്രസിനെ അടക്കം ഇതില്‍ ക്ഷണിക്കേണ്ടി വരും എന്നതുകൊണ്ടു മാത്രമാണ് .ഇതില്‍നിന്നും ഇവരുടെ ഈ വിഷയത്തിലെ ആത്മാര്‍ത്ഥത എന്താണെന്ന് നമുക്ക് മനസ്സിലാകും.

ആര്‍ എസ് പിയും ഫോര്‍വേഡ് ബ്ലോക്ക് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ കേരളത്തില്‍ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും സിപിഐഎം മുന്നണിക്കൊപ്പം ആണ്. അപ്പോള്‍ അവരെയെല്ലാം ഒഴിവാക്കി യുഡിഎഫില്‍ നിന്നും മുസ്ലിം ലീഗിനെ മാത്രം ക്ഷണിച്ചത് ബിജെപി ആഗ്രഹിക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കുടപിടിക്കുന്നതിന് തുല്യമാണ്. കേവലം വോട്ട് മാത്രം ലക്ഷ്യം വെച്ച് സിപിഐഎം നടപ്പാക്കുന്ന ഈ കുതന്ത്രം ബിജെപിയുടെ വരികള്‍ക്ക് സി പി എം സംഗീതം പകരുന്നത് പോലെ തന്നെയാണ്'- ഷിബു ബേബി ജോണ്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+