കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചർദ്ദിച്ചത് വിഴുങ്ങുന്ന സിപിഎമ്മിന്റെ ഉളുപ്പില്ലായ്മ'; രൂക്ഷപരിഹസാവുമായി ഷിബി ബേബി ജോൺ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ 'അക്കാദമിക് സിറ്റി' എന്ന സ്വപ്നത്തിന് 'എജ്യൂക്കേഷൻ സിറ്റി' എന്ന് പേര് മാറ്റിയപ്പോൾ വിദേശ സർവകലാശാലകളോടുള്ള അസ്പൃശ്യത സിപിഎമ്മിന് മാറിയത്രേയെന്ന് ഷിബു ബേബി ജോൺ. 2001 ലെ യുഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന മുനീറിൻ്റെ സ്വപ്നമായിരുന്ന 'എക്സ്പ്രസ് ഹൈവേ' യെ പല്ലും നഖവുമുപയോഗിച്ച് എതിർത്തിട്ട് 2006 ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 'തെക്കുവടക്ക് പാത' എന്ന് പേരു മാറ്റി നടപ്പിലാക്കാൻ ശ്രമിച്ചത് പോലെ അപഹാസ്യമായ ഒരു നീക്കമാണ് ഇതും എന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

 യാതൊരു മാറ്റവുമില്ലെന്ന്

യാതൊരു മാറ്റവുമില്ലെന്ന്

ചർദ്ദിച്ചതൊക്കെ വിഴുങ്ങുകയും നിലപാടുകളിൽ നിന്നും ഒറ്റയടിയ്ക്ക് U Turn പോകുകയും ചെയ്യുന്ന സിപിഎമ്മിൻ്റെ ഉളുപ്പില്ലായ്മ ചർച്ച ചെയ്ത് ചർച്ച ചെയ്ത് ഒരു ചർച്ചാ വിഷയമേ അല്ലാതായിരിക്കുന്നു. പരിയാരവും നെടുമ്പാശ്ശേരിയും മുതൽ മുഖ്യമന്ത്രിയുടെ അനുദിനം മാറുന്ന നിലപാടുകളിൽ വരെ കേരള ജനത അത് കണ്ടതുമാണ്. ഇപ്പോൾ വിദേശ സർവകലാശാല വിഷയത്തിലും യു ടേൺ അടിച്ച് ആ പതിവിന് യാതൊരു മാറ്റവുമില്ലെന്ന് ഈ സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

 എസ്എഫ്ഐ ചാവേറുകളെ

എസ്എഫ്ഐ ചാവേറുകളെ

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിലേക്ക് വേണ്ടി വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിച്ചപ്പോൾ അതിനെതിരെ എസ്എഫ്ഐ ചാവേറുകളെ അണിനിരത്തി കലാപം സൃഷ്ടിച്ചവരാണ് ഇന്ന് കേരളം ഭരിക്കുന്നത്.

 ഗുണകരമായ മാറ്റമാണ്

ഗുണകരമായ മാറ്റമാണ്

അന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കയ്യേറ്റം ചെയ്തവർക്ക് ഈ സർക്കാരിൻ്റെ അവസാനകാലത്ത് മനംമാറ്റം ഉണ്ടായിരിക്കുന്നു. വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ എജ്യൂക്കേഷൻ സിറ്റി ആകാം എന്നാണ് പിണറായി സർക്കാരിൻ്റെ ലേറ്റസ്റ്റ് നിലപാട്. മുമ്പ് ഇവർക്ക് ബോധോദയം ഉണ്ടാകാൻ 35 വർഷം വേണ്ടി വന്നിരുന്നുവെങ്കിൽ ഇന്നത് 5 വർഷമായി ചുരുങ്ങി എന്നത് ഗുണകരമായ മാറ്റമാണ്.

 'എജ്യൂക്കേഷൻ സിറ്റി'

'എജ്യൂക്കേഷൻ സിറ്റി'

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ 'അക്കാദമിക് സിറ്റി' എന്ന സ്വപ്നത്തിന് 'എജ്യൂക്കേഷൻ സിറ്റി' എന്ന് പേര് മാറ്റിയപ്പോൾ വിദേശ സർവകലാശാലകളോടുള്ള അസ്പൃശ്യത സിപിഎമ്മിന് മാറിയത്രേ. 2001 ലെ യുഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന മുനീറിൻ്റെ സ്വപ്നമായിരുന്ന 'എക്സ്പ്രസ് ഹൈവേ' യെ പല്ലും നഖവുമുപയോഗിച്ച് എതിർത്തിട്ട് 2006 ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 'തെക്കുവടക്ക് പാത' എന്ന് പേരു മാറ്റി നടപ്പിലാക്കാൻ ശ്രമിച്ചത് പോലെ അപഹാസ്യമായ ഒരു നീക്കമാണ് ഇതും.

 'നിലപാടില്ലായ്മ'

'നിലപാടില്ലായ്മ'

AICTE വൈസ് ചെയർമാൻ്റെ പഠനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്താണ് പുതിയ നീക്കം. നാല് വർഷത്തിലേറെയായി പോരാട്ടങ്ങൾക്ക് അവധി കൊടുത്തിരിക്കുന്ന ഭരണാനുകൂല വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നിന്നും ഇക്കാര്യത്തിൽ ഒരു നിലപാട് പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിലും മാതൃസംഘടനയെ പോലെതന്നെ 'നിലപാടില്ലായ്മ' ആണല്ലോ അവരുടെയും ഹൈലൈറ്റ്.

 പുനർവിചിന്തനത്തിന് തയ്യാറാകണം,

പുനർവിചിന്തനത്തിന് തയ്യാറാകണം,

പക്ഷെ പ്രതിപക്ഷത്തിരിക്കുമ്പോൾ മൂത്ത സഖാക്കന്മാരുടെ ആഹ്വാനം കേട്ട് ആവേശത്തോടെ അധികൃതരെ കയ്യേറ്റം ചെയ്യുകയും അതിൻ്റെ പേരിൽ പോലീസിൻ്റെ തല്ലും കേസും മാത്രം ബാക്കിപത്രവുമാകുന്ന സാധാരണ പ്രവർത്തകരെങ്കിലും ഒരു പുനർവിചിന്തനത്തിന് തയ്യാറാകണം, വർഷാവർഷം നിലപാട് മാറുന്ന സിപിഎമ്മിന് പണയംവയ്ക്കാനുള്ളതാണോ നിങ്ങളുടെ ആദർശങ്ങളും ജീവിതവുമെന്ന്.

'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ

English summary
Shibu baby John slams pinarayi vijayan and CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X