Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക്? മല്യയെ സഹായിച്ചത് തോമസ് ഐസക്കല്ലേ? ഷിബുലാല്‍ജിയുടെ വീഡിയോ

Recommended Video

cmsvideo
    സംഘപരിവാറിനെയും ജെയ്റ്റിലിയേയും ട്രോളി കൊന്ന് ഷിബുലാല്‍ജി

    ഇന്ത്യയിലെ വിവിധ ബാങ്കുകളെ 9000 കോടിരൂപ കബളിപ്പിച്ച കേസില്‍ ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളിയായ വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. താന്‍ നാടുവിടും മുന്‍പ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ കണ്ടെന്നായിരുന്നു മല്യ പറഞ്ഞത്. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.

    എന്നാല്‍ ഫിനാന്‍സ് മിനിസ്റ്റര്‍ ​എന്നാല്‍ അരുണ്‍ ജെയ്റ്റ്ലി മാത്രമേ ഉള്ളോ? തോമസ് ഐസക് എന്താ ഫിനാന്‍സ് മിനിസ്റ്റര്‍ അല്ലേ എന്ന ചോദ്യമുയര്‍ത്തുകയാണ് പെട്രോള്‍ വിലവര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായെത്തി സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ താരമായ ഷിബുലാല്‍ജി. അരുണ്‍ ജെയ്റ്റിലിയേയും ബിജെപിയേയും കൊന്നു കൊലവിളിച്ച് ഷിബുലാല്‍ ചെയ്ത് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വീഡിയോ ഇങ്ങനെ

    നാടുവിട്ടു

    നാടുവിട്ടു

    വിവാദ വ്യവസായി വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാറിനേയും ബിജേപിയേയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യ വിടുന്നതിന് മുന്‍പ് 2016 ല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നുമായിരുന്നു വിജയ് മല്യയുടെ വെളിപ്പെടുത്തല്‍.

    ധാരണയിലെത്താന്‍

    ധാരണയിലെത്താന്‍

    പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് വേണ്ടി ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന് അദ്ദേഹത്തോട് ആവര്‍ത്തിച്ചിരുന്നെന്നുമാണ് മല്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

    മാധ്യമങ്ങളോട്

    മാധ്യമങ്ങളോട്

    ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റേഴ്‌സ് കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോടാണ് മല്യ ഇക്കാര്യം വെളിപ്പെടുത്തിയത്.എന്നാല്‍ ഷിബുലാലിന്‍റെ വാക്കുകള്‍ ഇങ്ങനെ" വിജയ് മല്യ ജി കള്ളനാണെന്ന് കുറേ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റ് ജിഹാദികളും ഒരുപാട് നാളായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്.

    എഴുതി വെച്ചിട്ടുണ്ട്

    എഴുതി വെച്ചിട്ടുണ്ട്

    ഇന്ത്യക്കാരെ പറ്റിച്ച് കടന്നുപോയ കള്ളന്‍ ത്നെയാണ് വിജയ് മല്യ ജീ. പക്ഷേ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. അദ്ദേഹം ലണ്ടന്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞ കമന്‍റ് ഞാന്‍ എഴുതി വെച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന എല്ലാ കമ്മികൊങ്ങി ജിഹഹാദികളും കോണ്ഡഗ്രസുകാരും സുഡാപ്പികളും ഉണ്ടെങ്കില്‍, ഇല്ലെന്നറിയാം.. അറിയുന്നവര്‍ ഉണ്ടെങ്കില്‍ കേള്‍ക്കണം.

     കോടതിയില്‍

    കോടതിയില്‍

    വിജയ് മല്യ കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ് i met finance minister to settle matters before i left' എന്താ അതിന്‍റെ അര്‍ത്ഥം ഇന്ത്യ വിടും മുന്‍പ് താന്‍ ' ഫിനാന്‍സ്മിനിസ്റ്ററെ അതായത് തോമസ് ഐസകിനെ, ബിഫോര്‍ ഐ ലെഫ്റ്റ്, ലെഫ്റ്റ് എന്ന് വെച്ചാല്‍ ഇടതു പക്ഷം, അതായത് ഇടതുപക്ഷ ധനമന്ത്രി തോമസ് ഐസകിനെ കണ്ടുവെന്ന്.

     സെറ്റില്‍ ചെയ്തു

    സെറ്റില്‍ ചെയ്തു

    തോമസ് ഐസകിനെ കണ്ട് എല്ലാ ക്ലിയര്‍ ചെയ്ത് സെറ്റില്‍ ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ന്യായീകരിക്കും, എന്നാണ് ഷിബുലാല്‍ തന്‍റെ വീഡിയോയില്‍ ചോദിക്കുന്നത്.

     ആവശ്യമുണ്ടോ

    ആവശ്യമുണ്ടോ

    ഇങ്ങനെ ഒരു ധനമന്ത്രിയെ നമുക്ക് ആവശ്യമുണ്ടോ? ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക് എന്ന ടെറ്റിലില്‍ ഷിബുലാല്‍ജിയുടെ വീഡിയോ വന്‍ ഹിറ്റാവുകയാണ്. നേരത്തേയും സംഘപരിവാരിനെ കണക്കിന് ട്രോഷി ഷിബുലാലിന്‍റെ വീഡിയോ എത്തിയിരുന്നു.

     പെട്രോള്‍ വില വര്‍ധന

    പെട്രോള്‍ വില വര്‍ധന

    പെട്രോള്‍ വില വര്‍ധനയില്‍ ജനം നട്ടം തിരിയുമ്പോള്‍ അതിനെ ന്യായീകരിക്കുന്ന ബിജെപിയെ ട്രോളിയായിരുന്നു ഷിബുലാലിന്‍റെ ആദ്യ വീഡിയോ. പെട്രോള്‍ വില കൂട്ടുന്നത് കക്കൂസ് നിര്‍മ്മിക്കാനാണെന്ന് അറിയില്ലേ കമ്മി ജിഹാദികളേ എന്നായിരുന്നു ആ വീഡിയയോില്‍ ഷിബുവിന്‍റെ സര്‍ക്കാസം.

    വീഡിയോ പൂര്‍ണരൂപം

    വീഡിയോ പൂര്‍ണരൂപം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+