കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കയ്ക്ക് തൂറാനാണോ സര്‍ദാര്‍ പ്രതിമയെന്ന് ചോദിച്ച കമ്മികള്‍ക്ക് മറുപടിയുമായി ഷിബുലാല്‍ജി! വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുളള പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്.

എന്നാല്‍ 3000 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പ്രതിമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. പട്ടിണി പാവങ്ങളുള്ള ഇന്ത്യയ്ക്ക് വേണ്ടത് 3000 കോടിയുടെ പ്രതിമയല്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നു. അതേസമയം ഏകതാ പ്രതിമയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഷിബുലാല്‍ ജിയെന്ന പ്രമോദ് മോഹന്‍. കേവലം ഒരു പ്രതിമയ്ക്ക് എങ്ങനെയാണ് 3000 കോടി വന്നതെന്ന് പരിഹാസ രൂപേണ പറയുകയാണ് ഷിബു തന്‍റെ ഫേസ്ബുക്ക് വീഡിയോയിലൂടെ

 ഫീച്ചര്‍

ഫീച്ചര്‍

182 മീറ്ററാണ് പട്ടേൽ പ്രതിമയുടെ ഉയരം. 177 അടി ഉയരമുള്ള ചൈനയിലെ സ്ര്പീംഗ് ടെമ്പിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ രണ്ട് മടങ്ങ് ഉയരമാണ് പട്ടേൽ പ്രതിമയ്ക്ക്. എന്നാല്‍ ഇതൊന്നുമല്ലാത്ത ഫീച്ചറുകള്‍ പ്രതിമയ്ക്ക് ഉണ്ടെന്നാണ് ഷിബു ലാല്‍ തന്‍റെ വീഡിയോയില്‍ പറയുന്നത്.

 ഫീച്ചറുകള്‍

ഫീച്ചറുകള്‍

3000 കോടി രൂപയാണ് കേവലം ഒരു പ്രതിമയ്ക്ക് വന്നതെന്ന് നിങ്ങള്‍ക്ക് മനസിലാവില്ല. പ്രതിമ കാണുമ്പോള്‍ ഒന്നും തോന്നില്ലേങ്കിലും നെറ്റില്‍ തിരഞ്ഞാല്‍ പോലും പ്രതിമയുടെ ഫീച്ചറുകള്‍ എന്താണെന്ന് അറിയാന്‍ കഴിയും. അതുകൊണ്ട് പറയാം. ആ പ്രതിമയില്‍ ഗൂഗിള്‍ കാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്.

 കാമറ

കാമറ

കാമറയുടെ പവര്‍ നമ്മള്‍ ഗൂഗിള്‍ മാപ്പില്‍ നിന്ന് എടുക്കുന്ന വളരെ സെന്‍സിറ്റീവായ സൂമിങ്ങ് ഉള്ള ഇന്ത്യയുടെ മുഴുവന്‍ അതിര്‍ത്തികളും വീക്ഷിക്കാവുന്ന രീതിയിലുള്ള ക്യാമറയാണത്. ഏകദേശം ഒരു ലക്ഷം പട്ടാളക്കാര്‍ ചെയ്യേണ്ടുന്ന ജോലി ആ കണ്ണില്‍ ഘടിപ്പിച്ച കാമറയ്ക്ക് ചെയ്യാന്‍ കഴിയും.

ചിപ്പുകള്‍

ചിപ്പുകള്‍

പ്രതിമയില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകള്‍ക്കും പ്രത്യേകതയുണ്ട്. ഇത്രയും ഉയരത്തില്‍ നില്‍ക്കുന്നതിനാല്‍ പ്രതിമയില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകള്‍ കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ പെട്ടെന്ന് അറിയാന്‍ നമ്മെ സഹായിക്കും.

 പ്രതിമയുടെ ഭാരം

പ്രതിമയുടെ ഭാരം

ഇതുകൂടാതെ ഒരുലക്ഷത്തി ഇരുപത്തിയാറായിരത്തി എണ്ണൂറ്റിപതിനാറ് ടണ്ണാണ് ആ പ്രതിമയുടെ ഭാരം. ഈ പ്രതിമ ഇരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍ തിരുപ്പതി എന്നിവിടങ്ങളില്‍ ഭൂകമ്പം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൂടി ഈ പ്രതിമയില്‍ തയ്യാറാക്കിയിട്ടുണ്ട്.

 പ്രതിമ നിര്‍മ്മിച്ചത്

പ്രതിമ നിര്‍മ്മിച്ചത്

പ്രതിമയുടെ പ്രാരംഭ ഘട്ടത്തില്‍ കുറേ കമ്മികള്‍ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു പട്ടിണി പാവങ്ങള്‍ ഉള്ള ഇന്ത്യയില്‍ കാക്കയ്ക്ക് തൂറാനാണോ 3000 കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിച്ചത് എന്നായിരുന്നു. എന്നാല്‍ ഒരു കാക്കയ്ക്ക് പരാമധവി സഞ്ചരിക്കാന്‍ പറ്റുന്ന ഉയരം 175 മീറ്ററാണ്.

 പരുന്ത് നമ്മുടെ പക്ഷി

പരുന്ത് നമ്മുടെ പക്ഷി

പ്രതിമയുടെ ഉയരമാകട്ടെ 182 മീറ്ററും. അതിനാല്‍ ഒരുപക്ഷിക്കും അതിന് മുകളില്‍ എത്താന്‍ പറ്റില്ല. പരുന്തിന് മാത്രമേ പ്രതിമയ്ക്ക് മുകളില്‍ എത്താന്‍ പറ്റുള്ളൂ. പരുന്താകട്ടെ അറിയില്ലേ നമ്മുടെ സ്വന്തം പക്ഷിയും എന്ന് പറഞ്ഞാണ് ഷിബുലാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോ

ഫേസ്ബുക്ക് വീഡിയോ

English summary
shibulal jis sarcasam video about sardar vallabai satatue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X