കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കൂട്ടുന്നത് കക്കൂസ് പണിയാനാണെന്ന് അറിയില്ലേ.. വൈറല്‍ ട്രോള്‍.. വീഡിയോ

  • By Desk
Google Oneindia Malayalam News

സമൂഹ മാധ്യമങ്ങളില്‍ പുതിയ ട്രോള്‍ വീഡിയോ തരംഗമാവുന്നു. ഷിബുലാല്‍ എന്നയാള്‍ മോദി സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിക്കുന്ന സര്‍ക്കാസം വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്.
മോദിജിയും മന്മോഹനും തമ്മിലുള്ള വ്യത്യാസം എന്ത്? മോദിജിയുടെ സാമ്പത്തിക പരോഷ്‌കരങ്ങൾ കൊണ്ടുവന്ന മാറ്റം എന്താണ്? എന്നിവ വിശദീകരിക്കുന്ന സംഘപുത്രൻ "പ്രഹാർ ഷിബുലാൽ"ജിയുടെ വിഡിയോ വൈറൽ ആകുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സഞ്ജീവിനിയെന്ന സര്‍ക്കാസം ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ വൈറലായിരിക്കുന്നത്. വീഡിയോയില്‍ പറയുന്നത്

ഭാരത് ബന്ദ്

ഭാരത് ബന്ദ്

പ്രണാമം പ്രിയ സംഘമിത്രങ്ങളെ
ഇന്ത്യയില്‍ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്നാനം ചെയ്തിരിക്കുകയാണ് കമ്മികളും കോണ്‍ഗ്രസുകാരും. ഇവരെന്തിനാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് കേട്ടാല്‍ ബഹു കോമഡിയാണ്. പെട്രോള്‍ വില വര്‍ധനയ്ക്കെതിരെയാണ് ഇവരുടെ ബന്ദ്.

ഒരു കാര്യം ചോദിക്കട്ടെ

ഒരു കാര്യം ചോദിക്കട്ടെ

എന്നാല്‍ ഞാന്‍ കമ്മികളോടും കോണ്‍ഗ്രസുകാരോടും ഒരു കാര്യം ചോദിക്കട്ടെ, വെറും പത്ത് പൈസയോ 15 പൈസയോ മാക്സിമം പോയാല്‍ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നത്. ഇത്രയും കുറഞ്ഞ പൈസ കൂടുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നതെന്ന് പറയൂ.

കക്കൂസ് പണിയാന്‍

കക്കൂസ് പണിയാന്‍

1000 രൂപയ്ക്കും, 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവര്‍ക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോള്‍ എന്തിനാണ് ഇത്ര കെടന്ന് ബഹളമുണ്ടാക്കുന്നത്.
കക്കൂസ് പണിയാന്‍ വേണ്ടി
30 പൈസ വെച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് കക്കൂസ് പണിയാന്‍ വേണ്ടിയാണെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലേ.

ബഹളം വെയ്ക്കുന്നത്

ബഹളം വെയ്ക്കുന്നത്

പിന്നെ എന്തിനാണ് നിങ്ങള്‍ ഈ കിടന്ന് ബഹളം വെയ്ക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പ്രവാസികള്‍ 1000 രൂപ റിയാല്‍ അയച്ചാല്‍ എത്ര രൂപ നിങ്ങള്‍ക്ക് നാട്ടില്‍ കിട്ടുമായിരുന്നു. വെറും 16000 രൂപയ എന്നാല്‍ ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ല 1000 അയച്ചാല്‍ 19,500 രൂപയാണ് താന്‍ ഇപ്പോള്‍ നാട്ടില്‍ അയച്ചപ്പോള്‍ ലഭിച്ചത്.

പ്രവാസികള്‍ക്ക്

പ്രവാസികള്‍ക്ക്

മന്‍മോഹന്‍ മാറി മോദിജി വന്നപ്പോള്‍ പ്രതിമാസം 3500 രൂപയാണ് നാട്ടില്‍ അയക്കുന്നത് വഴി പ്രവാസികള്‍ക്ക് ലഭിച്ചത്. ഇത് ഇനി നാലായിരും, അയ്യായിരം ആറായിരം അങ്ങനെ പോകില്ലേ. ശരിക്കും മോദിജിയുടെ നയങ്ങള്‍ പ്രവാസികള്‍ക്കല്ലേ ഉപകാരപ്പെട്ടത്. പലപ്പോഴായി പ്രവാസികള്‍ ശമ്പളം കൂട്ടാന്‍ കമ്പനികളോട് ആവശ്യപ്പെടുന്നുണ്ട്.

മോദിയുടെ നയങ്ങള്‍

മോദിയുടെ നയങ്ങള്‍

എന്നാല്‍ ഒറ്റകമ്പനി പോലും കൂട്ടികൊടുത്തിട്ടില്ല. എന്നാല്‍ കമ്പനികള്‍ പോലും അറിയാതെ മോദിജിയുടെ നയങ്ങള്‍ അല്ലേ ഇപ്പോള്‍ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്നത്. കമ്മികള്‍ കളിയാക്കുന്നുണ്ട് മോദിജി പറഞ്ഞു 15 ലക്ശം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന്. സത്യത്തില്‍ അങ്ങനല്ല അദ്ദേഹം ഉദ്ദേശിച്ചത്. ഇത്തരത്തില്‍ പൈസ കൂട്ടി സഹായിക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഷിബുലാല്‍ തന്‍റെ വീഡിയോയില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് വീഡിയോ

English summary
shibulals vedio getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X