കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ണ കൂട്ടുകളില്‍ കലയുടെ കാവ്യമൊരുക്കി ശിഫാനയുടെ ചിത്രപ്രദര്‍ശനം

  • By നാസർ
Google Oneindia Malayalam News

പൂക്കോട്ടുംപാടം: ഷിഫാനയുടെ വര്‍ണങ്ങളില്‍ ചാലിച്ചെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം കാണാന്‍ പൂക്കോട്ടുംപാടം കതിര്‍ ഫാമില്‍ നിരവധി പേരാണ് എത്തിയത്. യുവ ചിത്രകാരി കവളമുക്കട്ട സ്വദേശിനിയായ ഷിഫാനയുടെ 32 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. പ്രകൃതി ദൃശ്യങ്ങളും ജീവിതാനുഭാവങ്ങളുമാണ് ഷിഫാന എന്ന കലാകാരി കാന്‍വാസില്‍ വരച്ചുകൂട്ടിയത്.

ജിസാറ്റ് 6എയുമായി ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ; പവർ സിസ്റ്റത്തിൽ തകരാർ, ഒരു വിവരവുമില്ല...ജിസാറ്റ് 6എയുമായി ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ; പവർ സിസ്റ്റത്തിൽ തകരാർ, ഒരു വിവരവുമില്ല...

ചെറുപ്പത്തില്‍ തന്നെ ചിത്രകലയില്‍ താല്‍പ്പര്യമുണ്ടായിരുന്ന ശിഫാന ചിത്രകാരനും അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗവുമായ അനീഷ് കവളമുക്കട്ടയുടെ ശിക്ഷണത്തിലാണ് ചിത്രകലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങിയത്. തുടര്‍ന്ന് മഞ്ചേരി നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ ഡിപ്ലോമ എടുക്കുകയും ചെയ്തു. ഇപ്പോള്‍ ചിത്രകല അധ്യാപികയായി ജോലി തുടരുന്ന ഷിഫാന തന്റെ പ്രൊഫഷനില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുകയാണ്. നവാസ്-സുബൈദ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയ മകളാണ് ഷിഫാന.

 shifana

നന്മ അമരമ്പലം യൂണിറ്റ് ഒരുക്കിയ മാസാന്ത സാംസ്‌കാരിക പരിപാടിയിലാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നടന്ന സാസ്‌കാരിക സമ്മേളനം എഴുത്തുകാരനും നടനും ചിത്രകാരനുമായ വിജയന്‍ തിരുവാലി ഉദ്ഘാടനം ചെയ്തു. നന്മ യൂണിറ്റ് പ്രസിഡന്റ് അനീഷ് കവളമുക്കട്ട അധ്യക്ഷനായി. നന്മ ഭാരവാഹികളായ അനീഷ് കവളമുക്കട്ട, രമേശ് ബാബു,സഹീര്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

<br>ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ദില്ലിയില്‍ നിന്നുള്ള അധ്യാപകര്‍.. ചോര്‍ത്തിയത് ഒന്നരമണിക്കൂര്‍ മുമ്പ്
ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ദില്ലിയില്‍ നിന്നുള്ള അധ്യാപകര്‍.. ചോര്‍ത്തിയത് ഒന്നരമണിക്കൂര്‍ മുമ്പ്

വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർവിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ

English summary
shifana painting exhibition in pookottum padam malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X