കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിഗെല്ല ബാക്ടീരിയ; കോഴിക്കോട് രണ്ടര വയസുകാരൻ മരിച്ചു; ലക്ഷണങ്ങളും മുൻകരുതലും.....

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
News Of The Day | ഷിഗെല്ല ! രോഗലക്ഷണങ്ങളും മുൻകരുതലുകളും | Oneindia Malayalam

കോഴിക്കോട്: നിപ്പ ഭീതി വിട്ടൊഴിഞ്ഞതിന് പിന്നാലെ സംസ്ഥാനം ഷിഗെല്ല ബാക്ടീരിയ ഭീതിയിൽ. കോഴിക്കോട് വൈറസ് ബാധിച്ച് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അടിവാരം തേക്കിരി വീട്ടിൽ അർഷാദിന്റെ രണ്ട് വയസ്സുള്ള മകൻ സയാനാണ് മരിച്ചത്. സയാന്റെ ഇരട്ട സഹോദരൻ സിയാൻ ഇപ്പോഴും ചികിത്സയിലാണ്.

18ാം തീയതിയാണ് വയറിളക്കത്തെ തുടർന്ന് ഇരുവരെയും കൈതപ്പോയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ അഞ്ച് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്താണ് ഷിഗെല്ല ബാക്ടീരിയ?

എന്താണ് ഷിഗെല്ല ബാക്ടീരിയ?

കുടൽ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗെല്ല അറിയപ്പെടുന്നത്. രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലർന്ന വെള്ളമോ ഭക്ഷണമോ സ്പർശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതൽ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്. രാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയിൽ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി,ഛർദ്ദി , നിർജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷെ അവരുടെ മലത്തിലൂടെ മറ്റുള്ളവർക്ക് ബാക്ടീരിയ പകരും. ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പകരുന്നത്

പകരുന്നത്

ബാക്ടീരിയ ബാധയുള്ള കുട്ടിയുടെ മലത്തിലോ ഡയപ്പറിലോ സ്പർശിച്ച ശേഷം വൃത്തിയായി കൈകൾ കഴുകാതെയിരിക്കുക, ബാക്ടീരിയ ബാധയേറ്റയാൾ കൈകാര്യം ചെയ്ത ഭക്ഷണം കഴിക്കുക, കക്കൂസ് മാലിന്യം കലർന്ന വൃത്തിഹീനമായ വെള്ളം ഉപയോഗിക്കുക, ബാക്ടീരിയ ബാധിച്ചയാൾ ഉപയോഗിച്ച വെള്ളം കുടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ബാക്ടീരിയ പകരാൻ സാധ്യതയുണ്ട്.‌ ബാക്ടീരിയ ബാധിച്ചയാളുടെ മലത്തിൽ 2 ആഴ്ചയോളം ഷിഗെല്ലയുടെ സാന്നിധ്യമുണ്ടാകും. എഴുപതിനായിരും മുതൽ ആറ് ലക്ഷം വരെ ആളുകളാണ് ഒരോ വർഷവും ഷിഗെല്ലാ ബാധയേറ്റ് മരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രതിവിധികൾ

പ്രതിവിധികൾ

ഭക്ഷണത്തിന് മുൻപ് വൃത്തിയായി കൈകൾ കഴുകുക
ചെറിയ കുട്ടികളുടെ ശുചിത്വം പ്രത്യേകം ഉറപ്പാക്കണം.
ഡയപ്പറുകൾ തുറസായ സ്ഥലത്ത് ഉപേക്ഷിക്കരുത്. കത്തിച്ച് കളയണം.
വയറിളക്കം അനുഭവപ്പെടുന്നവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക.
വയറിളക്കമുളള കുട്ടികളെ സ്കൂളിലോ ഡേ കെയറിലോ വിടരുത്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
ശുചി മുറി ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
ചൂടുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കുക.
‌ഭക്ഷണവും കുടിവെള്ളവും തുറന്ന് വെയ്ക്കരുത്.
ഈച്ച പോലുള്ള പ്രാണികൾ ഭക്ഷണത്തിൽ വന്നിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

English summary
shigella bacteria causes and symptoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X