കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടല്‍ തിന്ന് കൊല്ലുന്ന ബാക്ടീരിയ കേരളത്തിലും... അതീവ ജാഗ്രത

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികളെ ഭീതിപ്പെടുത്തി സംസ്ഥാനത്ത് ഷിഗല്ല ബാക്ടീരിയങ്ങളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കുടല്‍ കരണ്ടുതിന്നുന്ന ബാക്ടീരിയ ആണ് ഷിഗല്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാം. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

വയറിളക്കമാണ് ഷിഗല്ല ബാക്ടീരിയബാധമൂലം ഉണ്ടാകുക. ഇത് ഷിഗല്ലോസിസ് എന്നും അറിയപ്പെടും. കുടലിന്റെ ഭിത്തിയും ശ്ലേഷ്മ ആവരണവും ഈ ബാക്ടീരിയ കാര്‍ന്ന് തിന്നും. മലത്തില്‍ രക്തവും പഴുപ്പും കാണുകയാണെങ്കില്‍ ബാക്ടീരിയ ബാധ ഏതാണ്ട് ഉറപ്പിയ്ക്കാം. കുട്ടികളെയാണ് രോഗം പെട്ടെന്ന് ബാധിയ്ക്കുക.

Shigella Bacteria

സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. രണ്ട് പേര്‍ കോഴിക്കോടും ഒരാള്‍ തിരുവനന്തപുരത്തും ആണ് മരിച്ചത്. മലിന ജലത്തിലൂടെയാണ് രോഗം പടരുന്നത്. തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുക, ചൂടുള്ള ഭക്ഷണം കഴിയ്ക്കുക, ഭക്ഷണ സാധനങ്ങള്‍ അടച്ചുവയ്ക്കുക, ഭക്ഷണം കഴിയ്ക്കുന്നതിന് മുന്പ് നന്നായി കൈ കഴുകുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗം.

മഴക്കാലത്ത് സാധാരണയായി ഛര്‍ദ്ദിയും വയറിളക്കവും പടര്‍ന്നുപിടിയ്ക്കാറുണ്ട്. വൈറസ് ബാധയെ തുടര്‍ന്നാണ് ഇത് ഉണ്ടാവുക. എന്നാല്‍ ഷിഗല്ല ബാക്ടീരിയ ബാധിച്ച് രോഗമുണ്ടാകുമ്പോള്‍ അത് മരണത്തിലേയ്ക്ക് പോലും നയിക്കും.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ഉയര്‍ന്ന ശരീരോഷ്മാവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക് ഉപയോഗിച്ചാല്‍ രോഗം ഭേദമാക്കാനാകും.

ബാക്ടീരിയ ബാധ വ്യാപിയ്ക്കാതിരിക്കാന്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Shigella Bacteria spreading in Kerala, Health Department issues high alert.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X