India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ വീണ്ടും ഷിഗെല്ല; സ്ഥിരീകരിച്ചത് 3 പേർക്ക്; ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല വൈറസ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നെടിയുരുപ്പിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2 കുട്ടികൾക്കും 1 മുതിര്‍ന്നയാൾക്കും ഉൾപ്പെടെ 3 പേർക്കാണ് രോഗം ബാധിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞാഴ്ച കോഴിക്കോട് ജില്ലയിലും 2 ദിവസങ്ങൾക്ക് മുൻപ് കാസര്‍കോട് ജില്ലയിലും ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് ആയിരുന്നു മെയ് 3 - ന് ഷിഗെല്ല വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. നാല് കുട്ടികളിൽ ആയിരുന്നു രോഗം. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നവരാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ ആയിരുന്നു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് 2 ദിവസങ്ങൾക്ക് മുൻപ് കാസർഗോഡ് രോഗം റിപ്പോർട്ട് ചെയ്തത്. പുതിയാപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എരഞ്ഞിക്കലിലും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഷിഗെല്ല വിഭാഗത്തിൽ ഉൾപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗാണുബാധയ്ക്ക് കാരണം ആകുന്നത്. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കം ആണ്. എന്നാൽ, ഇത് സാധാരണ വയറിളക്കത്തെ അപേക്ഷച്ച് ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിൽ എത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.

അതേസമയം, ഇക്കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണമായത് ഷിഗല്ല ബാക്ടീരിയകളുടെ സാന്നിധ്യമായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ സാല്‍മൊണല്ലയുടെയും ഷിഗെല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഷവര്‍മ സാമ്പിളുളുകൾ പരിശോധിച്ചതിന് പിന്നാലെ ആയിരുന്നു ഇത് കണ്ടെത്താൻ കഴിഞ്ഞത്.

അതേസമയം മെയ് ഒന്നിന് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിക്കുകയായിരുന്നു. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് ഷവർമ കഴിച്ച് മരണപ്പെട്ടത്. ഇതിന് പിന്നാലെ, ഏപ്രിൽ 30, മെയ് 1 തീയതികളിലായി 14 പേർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർമ കഴിച്ചത്.

തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. അതേസമയം, ചെറുവത്തൂരിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മരണപ്പെട്ട ദേവനന്ദ മെയ് 1 ന് രാവിലെ ചികിത്സ തേടി എത്തിയത്.

വൃത്തിഹീനം! വിഷബാധ! ഷവർമ സെന്റർ പൂട്ടിച്ചു; പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്വൃത്തിഹീനം! വിഷബാധ! ഷവർമ സെന്റർ പൂട്ടിച്ചു; പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഷവർമ കഴിച്ചതിന് പിന്നാലെ ദേവനന്ദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തീർന്നിരുന്നു. ഉടൻ തന്നെ ദേവനന്ദയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കേരളത്തിലെ ഭക്ഷ്യ വിതരണ മേഖലകളിൽ ആരോഗ്യ വകുപ്പും ഭക്ഷ്യ വകുപ്പും ചേർന്ന് കർശന പരിശോധന നടത്തുന്നത്. ഇതിന് പിന്നാലെ കേരളത്തിലെ നിരവധി ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു. നിലവിൽ ഈ പരിശോധന പല ജില്ലകളിലും തുടരുകയാണ്.

English summary
Shigella virus has been confirmed 3 people's in Malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X