കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഓര്‍മ്മയില്ലേ ഗുജറാത്ത് ', എന്തൊരു ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം", വിമര്‍ശനം കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്; പൗരത്വ നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ വീടുകള്‍ കയറിയിറങ്ങുകയാണ് കേരളത്തില്‍ ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍. എന്നാല്‍ പലയിടത്തും കടകളടച്ചും മറ്റും ബിജെപി പ്രവര്‍ത്തകരെ ബഹിഷ്കരിക്കുന്ന കാഴ്ചയാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയിലും നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ ബിജെപി നടത്തിയ യോഗം പ്രദേശത്തുകാര്‍ കടകള്‍ അടച്ച് ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വിദ്വേഷം നിറഞ്ഞ് മുദ്രാവാക്യങ്ങളുമായി കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജാഥ നടത്തി.

തെറ്റ് തിരുത്താതെ മോഹന്‍ലാല്‍; ഫാന്‍സ് തെറിവിളിക്കുന്നു, നിയമനടപടിക്കൊരുങ്ങി വിടി മുരളിതെറ്റ് തിരുത്താതെ മോഹന്‍ലാല്‍; ഫാന്‍സ് തെറിവിളിക്കുന്നു, നിയമനടപടിക്കൊരുങ്ങി വിടി മുരളി

ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങി വാടാ പട്ടികളേ, ഓര്‍മ്മയില്ലേ ഗുജറാത്ത് എന്നിങ്ങനെയുളള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളായി ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്.സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ശിഹാബ് പൊയ്ത്തുകടവ്. അദ്ദേഹത്തിന്‍റെ കുറിപ്പ് വായിക്കാം.

 ഓർമ്മയില്ലേ, ഗുജറാത്ത്

ഓർമ്മയില്ലേ, ഗുജറാത്ത്

ഓർമ്മയില്ലേ, ഗുജറാത്ത് ? -കുറ്റ്യാടിയിൽ രണ്ടു ദിവസം മുമ്പ് നടന്ന ജാഥയിൽ ബി.ജെ.പി മുഴക്കിയ മുദ്രാവാക്യം സത്യത്തിൽ പ്രൗഢഗംഭീരമായിരുന്നു.പൗരത്വ ബില്ലിനെ ഇത്രയേറെ ഒരു ലേഖനത്തിനും വ്യാഖ്യാനിക്കാനായിട്ടില്ല. ഒരു പ്രഭാഷണത്തിനും അതിനു് പറ്റിയിട്ടില്ല.

 തോറ്റു തൊപ്പിയിട്ടിരിക്കുന്നു

തോറ്റു തൊപ്പിയിട്ടിരിക്കുന്നു

സാമൂഹ്യ പ്രതിബദ്ധതയുള്ള പണ്ഡിതരായ എല്ലാ പൗരത്വബിൽ വ്യാഖ്യാതാക്കളും തോറ്റു തൊപ്പിയിട്ടിരിക്കുന്നു!പൗരത്വജാഥയിൽ കണ്ടതൊക്കെ സാധാരണക്കാരാണ്.കൂലിത്തൊഴിലാളികളാണ്. ജാഥ പിറകിലെത്തുമ്പോൾ നിഷ്ക്കളങ്കതയോടുക്കുന്ന ചില ജാഥാ മെമ്പർമാരുടെ ചമ്മിയ ചിരിയും ശ്രദ്ധേയമാണ്.

 മോഹിച്ചു പോയിട്ടുണ്ടാവണം

മോഹിച്ചു പോയിട്ടുണ്ടാവണം

ജാഥ കൂടി രഹസ്യമായി നടത്താനായെങ്കിൽ എന്ന് നമ്മുടെ BJP സഹോദരന്മാരിൽ ചിലരെങ്കിലും മോഹിച്ചു പോയിട്ടുണ്ടാവണം. അതിന്റെ വിഷാദ സ്മൃതിയാവാം, ആ ചമ്മിയ ചിരി.കഴിഞ്ഞ നാല്പത് വർഷത്തിനകത്ത് അനുയായികൾക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത് BJP മാത്രമാണ്. ഇടതുപക്ഷം അതിൽ വിജയിച്ചു എന്ന് പറഞ്ഞു കൂടാ. കോൺഗ്രസിലാണെങ്കിൽ നേതാക്കൾക്ക് പോലും അത് കിട്ടിയിട്ടുമില്ല.

 കണ്ടുപഠിക്കൂ

കണ്ടുപഠിക്കൂ

കക്ഷിരാഷ്ട്രീയ പ്രവർത്തനം കൊണ്ടു മാത്രം ഉപജീവനം നടത്തിപ്പോകാമെന്ന് വിചാരിച്ചതിന്റെ ശിക്ഷയാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് അനുഭവിക്കുന്നത്.നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്താൽ ഉദ്ബുദ്ധരായ BJP അനുയായികളെ കണ്ടുപഠിക്കൂ.

 വ്യാഖ്യാനിച്ചത്

വ്യാഖ്യാനിച്ചത്

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ കൂലിപ്പണിക്കാർ പോലും എത്ര ലളിതസുന്ദരമായിട്ടാണ് പൗരത്വ ബില്ലിനെ ആ ജാഥയിൽ വ്യാഖ്യാനിച്ചത്! എന്തൊരു രാഷ്ട്രീയ വ്യക്തതയും കാഴ്ചപ്പാടുമാണ് സാധാരണക്കാരായ BJP ക്കാർക്ക് പോലും!

Recommended Video

cmsvideo
തെറി വിളിയുമായി ചാണക സംഘികള്‍ | Oneindia Malayalam
 വിശദീകരിച്ചിരിക്കുന്നു

വിശദീകരിച്ചിരിക്കുന്നു

ഓർമ്മയില്ലേ ഗുജറാത്ത്.-ഒമ്പത് അക്ഷരങ്ങളാൽ പൗരത്വ ബില്ലിനെ സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു
ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'സംഘികുട്ടന്മാരേ എത്ര വട്ടം നിങ്ങളോട് പറഞ്ഞു, ഇത് കേരളമാണ്,അഭ്യാസമൊക്കെ കൈയ്യിൽ വെച്ചാൽ മതി'

ഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യ

English summary
Shihab Poithumkadavu about Kuttyadi incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X