കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോക്കറ്റടിക്കാരനായ ആ ചങ്ങാതിയെ കണ്ടിട്ട് ഏറെക്കാലമായി, ഇപ്പോള്‍ ദല്‍ഹിയിലായിരിക്കണം'

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ സംഭവ വികാസങ്ങളില്‍ പ്രതികരിച്ച് ശിഹാബുദ്ദീന്‍ പൊയ്തുംകടവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് വഴിതെറ്റിക്കാൻ പൗരന്റെ ശ്രദ്ധ ജാതി, മതം, ദൈവം, അനുഷ്ഠാനം, ആചാരം, വിശ്വാസം ദേശീയതാ സംശയരോഗം, അപര വിദ്വേഷ_വിഷസംക്രമണ തൊഴിലാളികളെ ഇറക്കിയുള്ള പ്രസംഗ- ചർച്ചകൾ, വെല്ലുവിളികൾ, സത്യത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ വാട്ട്സ്ആപ്പ് നുണ വർഗ്ഗീയ വിഷ പ്രചരണങ്ങൾ ഇവകളാൽ രാജ്യം കലുഷമാകുമ്പോൾ പൗരന്റെ പണവും അവകാശങ്ങളും പോക്കറ്റടിക്കപ്പെടുന്നത് അറിയുന്നില്ല, അദ്ദേഹം കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

modiaminew-1

എനിക്ക് പോക്കറ്റടിക്കാരനായ ഒരു സുഹൃത്തുണ്ടായിരുന്നു.
ആൾ ഒരു നാടോടി സ്വഭാവക്കാരനാണ്. ഒരിടത്തും സ്ഥിരമായി കാണില്ല. വല്ലപ്പോഴും അപ്രതീക്ഷിതമായി കണ്ടുമുട്ടും.. രണ്ടോ മൂന്നോ മിനുട്ട് സംസാരിച്ച് പിരിയും.ഒരിക്കൽ ഞാൻ ചോദിച്ചു:പോക്കറ്റടിക്കുന്നതിന്റെ രീതി എങ്ങനെയാണു്? എങ്ങനെയാണു് ഉണർന്നിരിക്കുന്ന മനുഷ്യരെ ഇത്ര അത്ഭുതകരമായി പറ്റിക്കുന്നത്?

ഞാൻ നിർബന്ധിച്ചപ്പോൾ പോക്കറ്റടിക്ക് പിന്നിലെ പ്രധാനരഹസ്യം അവൻപറഞ്ഞു തന്നു:ഒറ്റയ്ക്ക് ഒരാൾക്ക് പോക്കറ്റടിക്കാനാവില്ല പോക്കറ്റടിക്കുന്നയാൾക്ക് പുറമെ രണ്ട് പേരെങ്കിലും കൂടെ വേണം' ആളുകളുടെ ശ്രദ്ധ മാറ്റുക എന്നതാണ് ഈ രണ്ടു പേരുടെ ഡ്യൂട്ടി.

ബസിലായാലും തെരുവിലെ ആൾക്കൂട്ടത്തിലായാലും ഈ രണ്ടു പേർ മുട്ടൻ വഴക്കിലേർപ്പെടും. അടി ഇപ്പോൾ തുടങ്ങും എന്ന മട്ടിൽ വഴക്ക് മൂർച്ഛിക്കുമ്പോൾ ജനം വഴക്കിന്റെ കാഴ്ചയിൽ എല്ലാം മറന്ന് മുഴുകും.ഈ സമയം വളരെ ഈസിയായി മൂന്നാമത്തെ ആൾ പോക്കറ്റടിച്ച് മുന്നേറും.ലക്ഷ്യം പൂർത്തിയായാൽ
പെട്ടെന്ന് വഴക്ക് അവസാനിപ്പിച്ച് അവർ അവിടെ നിന്ന് മുങ്ങുകയും ചെയ്യും.
പോക്കറ്റടിക്കാരനായ ആ ചങ്ങാതിയെ കണ്ടിട്ട് ഏറെക്കാലമായി . ഇപ്പോൾ ദൽഹിയിലായിരിക്കണം.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് വഴിതെറ്റിക്കാൻ പൗരന്റെ ശ്രദ്ധ ജാതി, മതം, ദൈവം, അനുഷ്ഠാനം, ആചാരം, വിശ്വാസം ദേശീയതാ സംശയരോഗം, അപര വിദ്വേഷ_വിഷസംക്രമണ തൊഴിലാളികളെ ഇറക്കിയുള്ള പ്രസംഗ- ചർച്ചകൾ, വെല്ലുവിളികൾ, സത്യത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ വാട്ട്സ്ആപ്പ് നുണ വർഗ്ഗീയ വിഷ പ്രചരണങ്ങൾ ഇവകളാൽ രാജ്യം കലുഷമാകുമ്പോൾ പൗരന്റെ പണവും അവകാശങ്ങളും പോക്കറ്റടിക്കപ്പെടുന്നത് അറിയുന്നില്ല, അതേപ്പറ്റി ഒരു ഉത്ക്കണ്ഠ പോലും ഉയരുന്നില്ല.
ഈ സംഘർഷങ്ങളെല്ലാം പോക്കറ്റടിക്കാരുടെ മാത്രം ആവശ്യമാണെന്ന് ഒരു ജനത ഉണർന്നറിയുന്ന കാലം വരുമോ?

English summary
shihabudhin pothumkadavu facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X