സിപിഎം പുനസംഘടയിൽ ഷിജുഖാൻ; ആര്യ രാജേന്ദ്രനും വി കെ പ്രശാന്തും പുറത്ത്; സമ്പത്തിനെ ഒഴിവാക്കി
സിപിഎം പുനസംഘടയിൽ ഷിജുഖാൻ; ആര്യ രാജേന്ദ്രനും വി കെ പ്രശാന്തും പുറത്ത്; സമ്പത്തിനെ ഒഴിവാക്കി
തിരുവനന്തപുരം : സി പി എം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ഇത്തവണ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഷിജുഖാൻ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് പാർട്ടി പുനസംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത്തവണ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്തിനെയും അരുവിക്കര എംഎൽഎ സ്റ്റീഫനെയും നേതൃത്വം ഉൾപ്പെടുത്തിയില്ല.
എ. സമ്പത്തിനെയും തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. ഡി.വൈ.എഫ്.ഐ നേതാവ് കെ.പി പ്രമോഷ് അടക്കം ഒൻപത് പുതുമുഖങ്ങളെ കമ്മിയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പ്രധാന യുവനേതാവ് ഡിവൈഎഫ്ഐ മുൻ ജില്ല സെക്രട്ടറിയുമായി എസ് പി ദീപക് സി പി എം ജില്ലാ കമ്മിറ്റിയിൽ ഉണ്ടാകും.

അതേ സമയം എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ ഉൾക്കൊള്ളിക്കാത്ത വിഷയം പാർട്ടിയിൽ ശ്രദ്ധേയമായിട്ടുണ്ട്. നിലവിൽ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്. എന്നാൽ, വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രൻ നായർ ഇപ്പോഴും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉണ്ട്.
46 അംഗ ജില്ലാ കമ്മിറ്റി; ഒമ്പത് പേർ പുതുമുഖങ്ങൾ, അഞ്ച് വനിതകൾ റിപ്പോർട്ട് പരിശോധിക്കാം
സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്. പ്രമോഷ്, ഷിജുഖാൻ, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വിനീഷ്, എസ് പി ദീപക് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതു മുഖങ്ങൾ. അഞ്ച് പേർ വനിതകൾ ആണ്. എസ് പുഷ്‌പ ലത, എം ജി മീനാംബിക, വി അമ്പിളി, ശൈലജബീഗം, പ്രീജ എന്നിവരാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
ആനാവൂർ നാഗപ്പൻ, സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, വി കെ മധു, ഇ ജി മോഹനൻ, എസ് എസ് രാജലാൽ, ബി സത്യൻ, കരമന ഹരി, പി രാജേന്ദ്രകുമാർ, എം എം ബഷീർ, സി കെ ഹരീന്ദ്രൻ, വി ജയപ്രകാശ്, കെ എസ് സുനിൽ കുമാർ, ഡി കെ മുരളി, ഐ ബി സതീഷ്, മടവൂർ അനിൽ, അഡ്വ. എ എ റഷീദ്, എസ് പുഷ്‌പലത, അ ഡ്വ. വി ജോയ്, ആർ സുഭാഷ്, പി രാമചന്ദ്രൻ നായർ, ഐ സാജു, എ എ റഹീം, കെ ശശാങ്കൻ, എസ് ഷാജഹാൻ, വി എസ് പദ്‌മകുമാർ, എം ജി മീനാംബിക, ആർ ആൻസലൻ, ആറ്റിങ്ങൽ സുഗുണൻ, എസ് എ സുന്ദർ, സി ലെനിൻ, പി എസ് ഹരികുമാർ, പ്രമോഷ്, ഷിജുഖാൻ, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വിനീഷ്, എസ് പി ദീപക്.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ
Recommended Video
ആനാവൂർ നാഗപ്പൻ, സി ജയൻ ബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ് സുനിൽ കുമാർ, ഡി കെ മുരളി, എസ് പുഷ്‌പലത, അഡ്വ. വി ജോയ് എന്നിവരെ ആണ് ഉൾപ്പെടുത്തിരിക്കുന്നത്.












Click it and Unblock the Notifications