ആലുവ: ശിഖ സുരേന്ദ്രനു സ്വീകരണം നൽകി
ആലുവ: സിവിൽ സർവ്വീസ് പരീക്ഷയിൽ പതിനാറാം കരസ്ഥാമാക്കിയ ശിഖ സുരേന്ദ്രനു ആലുവയിലെ പട്ടികജാതി- പട്ടികവർഗ്ഗ കീഴിലുള്ള പ്രീ -എക്സാമിനേഷൻ സെന്റിൽ സ്വീകരണം നൽ കി.
കേരള ത്തിലെ സ്ത്രീകളോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപാടുകൾ കുറച്ചു കൂടി മാറുണ്ടെന്ന് ശിഖ സുരേന്ദ്രൻ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയും, സാമൂഹ്യമായ മേഖലകളിൽ അവർക്ക് കഴിവുകൾ തെളിക്കാനും അവസരം നൽ കാനും താൻ മുൻ ഗണന നൽ കും.കൂടാതെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം അവരുടെ അഭിരുചികൾക്കും പ്രോത്സാഹാനം നൽ കാൻ മാതാപിതാക്കൾ തയ്യാറാക്കണമെന്നു ശിഖ കൂട്ടിച്ചേർത്തു.

ജില്ല പട്ടികജാതി- പട്ടിക വർഗ്ഗ ഓഫീസർ ജോസഫ് ജോൺ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ ലോലിത ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ലളിത ഗണേശൻ, സെന്റർ സൂപ്രണ്ട് പി.ജെ.ജേക്ക ബ്, ആർ.ആരുൺ, വിജിരാജ്, ശ്രീജ വിശ്വം എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications