നടി ശില്‍പയുടെ ദുരൂഹ മരണം : മുഖ്യപ്രതി അറസ്റ്റില്‍
തിരുവനന്തപുരം: സീരിയല്‍ നടി ശില്‍പയുടെ ദുരൂഹ മരണം മുഖ്യപ്രതി അറസ്റ്റിലായി . കാട്ടാക്കട സ്വദേശിയായ ലിജിനാണ് അറസ്റ്റിലായത്. തമ്പാനൂര്‍ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാട്ടക്കടയില്‍ ഒളിവില്‍ കഴിയവെയാണ് ലിജിനെ പൊലീസ് പിടികൂടിയത്. ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍ ആരോപിച്ച പശ്ചാത്തലത്തിലാണ് അന്വേഷണ ചുമതല ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ സുധാകരന്‍ പിള്ളയെ ഏല്‍പ്പിച്ചത്.

ശില്‍പയുടെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തിയത കഴിഞ്ഞ ശനിയാഴ്ച്ചയാണ്. കൂട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ പോയതാണു ശില്‍പ.
നേരത്തെ ശില്‍പയുടെ രണ്ട് കൂട്ടുകാരികളേയും ഒരു സുഹൃത്തിനേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് തയ്യാറാകാതെ മറ്റൊരു സുഹൃത്ത് മുങ്ങിയിരുന്നു . നേമം കാരയ്ക്കാമണ്ഡപം നെടുവത്ത് ശിവക്ഷേത്രത്തിന് സമീപം താമസിയ്ക്കുന്ന ഷാജിസുമ ദമ്പതികളുടെ കളാണ് ശില്‍പ












Click it and Unblock the Notifications