Get Updates
Get notified of breaking news, exclusive insights, and must-see stories!

ശില്‍പയുടെ മരണം ഞെട്ടിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്... ആത്മഹത്യയോ കൊലപാതകമോ?

കോഴിക്കോട്: തന്റെ സിനിമയില്‍ അഭിനയിച്ച ശില്‍പ എന്ന പെണ്‍കുട്ടിയുടെ മരണ വാര്‍ത്ത ഞെട്ടിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഓണത്തിന് റിലീസിനെത്തുന്ന സിനിമകളുടെ തിരക്കിലായ സന്തോഷ് പണ്ഡിറ്റ് മരണ വിവരം സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് വണ്‍ ഇന്ത്യയോട് പറഞ്ഞത്.

ശനിയാഴ്ച രാത്രിയാണ് ശില്‍പയെ കരമന മരുതൂര്‍ കടവ് പാലത്തിനടുത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ വിവരങ്ങള്‍ പുറത്ത് വരികയുള്ളൂ.

ഞെട്ടിച്ച വാര്‍ത്ത

ഞെട്ടിച്ച വാര്‍ത്ത

തന്റെ സിനിമയിലെ നായികയായിരുന്ന ശില്‍പയുടെ മരണം ഞെട്ടിച്ചു എന്നാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്. ഏറെ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്.

വിവരം അറിഞ്ഞില്ല

വിവരം അറിഞ്ഞില്ല

രാവിലെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. സിനിമയുടെ തിരക്കിലായിരുന്നു സന്തോഷ് പണ്ഡിറ്റ്.

പ്രൊഫഷണല്‍ സമീപനം

പ്രൊഫഷണല്‍ സമീപനം

സിനിമയോട് വളരെ പ്രൊഫഷണലായ സമീപനമായിരുന്നു ശില്‍പയ്ക്ക് ഉണ്ടായിരുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഓര്‍ക്കുന്നു.

സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്

സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്

തന്റെ രണ്ടാമത്തെ ചിത്രമായിരുന്ന സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിലായിരുന്നു ശില്‍പ നായികയായി എത്തിയത്. എന്നാല്‍ തുടര്‍ന്ന് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും സന്തോഷ് പറഞ്ഞു.

പക്വത

പക്വത

പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് സെറ്റില്‍ ശില്‍പ പ്രകടിപ്പിച്ചിരുന്നതെന്ന് സന്തോഷ് ഓര്‍ക്കുന്നു.

മിനിമോളുടെ അച്ഛന്‍

മിനിമോളുടെ അച്ഛന്‍

മിനിമോളുടെ അച്ഛന്‍ എന്ന സിനിമയ്ക്ക് വേണ്ടി പിന്നീട് ശില്‍പയെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു തെലുങ്ക് സിനിമയുടെ ജോലിയിലാണെന്നറിഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചില്ലെന്നും സന്തോഷം പണ്ഡിറ്റ് പറഞ്ഞു.

സീരിയല്‍

സീരിയല്‍

സിനിമയ്ക്ക് പുറമേ ചില സീരിയലുകളിലും ശില്‍പ അഭിനയിച്ചിരുന്നു. സിനിമ മോഹം ഏറെയു്ള്ള കുട്ടിയായിരുന്നു ശില്‍പ.

ദുരൂഹത

ദുരൂഹത

ശില്‍പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന രീതിയിലാണ് ഇപ്പോള്‍ ശില്‍പയുടെ നാട്ടിലെ ഊഹാപോഹങ്ങള്‍.

കാമുകന്‍

കാമുകന്‍

ശില്‍പയ്ക്ക് ഒരു കാമുകന്‍ ഉണ്ടെന്നും അയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിയ്ക്കുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.

 മരണത്തിന് മുമ്പ്

മരണത്തിന് മുമ്പ്

ശനിയാഴ്ചയാണ് ശില്‍പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഒരു സുഹൃത്തിനും രണ്ട് യുവാക്കള്‍ക്കും ഒപ്പം ഒരു പരിപാടിയില്‍ ശില്‍പ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+