ശില്പ വെറും 'സന്തോഷ് പണ്ഡിറ്റ് നായിക' ആയിരുന്നില്ല... പിന്നെയോ?
തിരുവനന്തപുരം: കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശില്പയുടെ ജീവിതം സന്തോഷ് പണ്ഡിറ്റിന്റെ നായിക എന്നതില്‍ മാത്രമായി ചുരുക്കാന്‍ ആകുമോ... പണ്ഡിറ്റിന്റെ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മുഖ്യധാര സിനിമ തന്നെയായിരുന്നു ശില്പയുടെ ലക്ഷ്യം.
ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു ആ പെണ്‍കുട്ടി. എന്നാല്‍ ശില്പ എങ്ങനെയാണ് മരിച്ചതെന്ന് മാത്രം ആര്‍ക്കും അറിയില്ല. അത് അത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിയ്ക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ നായിക എന്നതിനപ്പുറത്തേയ്ക്ക് ആരായിരുന്നു ശില്പ...

ആദ്യ സിനിമ
സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് ില്പ ആദ്യമായി അഭിനയിക്കുന്നത്. അന്ന് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു.

പണ്ഡിറ്റിന്റെ അഭിപ്രായം
പ്രൊഫഷണല്‍ സമീപനത്തോടെ സിനിമയെ കാണുന്ന പെണ്‍കുട്ടിയായിരുന്നു ശില്പയെന്നാണ് സന്തോഷ് പണ്ഡിറ്റ് വണ്‍ ഇന്ത്യയോട് പറഞ്ഞത്.

സീരിയല്‍, ഗായിക
സീരിയല്‍ രംഗത്തും ഇതിനിടെ ശില്പ സാന്നിധ്യം അറിയിച്ചിരുന്നു. പ്രദേശത്ത് അറിയപ്പെടുന്ന ഗായികയും ആയിരുന്നു.

ചന്ദനമഴ
ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ആയ 'ചന്ദനമഴ'യില്‍ ഒരു പ്രധാന വേഷം അവതരിപ്പിയ്ക്കാന്‍ ശില്പയ്ക്ക് അവസരം ലഭിച്ചിരുന്നു.

വേറേയും സീരിയലുകള്‍
പ്രണയം, സൗഭാഗ്യവതി തുടങ്ങിയ സീരിയലുകളിലും ശില്പ അഭിനയിച്ചിട്ടുണ്ട്. സംപ്രേഷണം തുടങ്ങിയിട്ടില്ലാത്ത മേഘസന്ദേശത്തിലും ഒരു വേഷത്തില്‍ ശില്പയുണ്ട്.

തമിഴ് സിനിമ
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് ശേഷം ശില്പയ്ക്ക് ചില തമിഴ് സിനിമകളിലും അവസരം ലഭിച്ചു. അതുകൊണ്ടാണ് മിനിമോളുടെ അച്ഛന് എന്ന സിനിമയില്‍ അഭിനയിക്കാതിരുന്നതെന്ന് പണ്ഡിറ്റ് പറയുന്നു.

ബാലചന്ദ്രമേനോന്റെ സിനിമ
നീണ്ട ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന് സംവിധായകരംഗത്തേയ്ക്ക് മടങ്ങി വരുന്ന ചിത്രത്തിലും ശില്പ അഭിനയിച്ചിട്ടുണ്ട്. ഇതായിരുന്നു ശില്പയുടെ അവസാന സിനിമ.

ഗായിക
അഭിനയം മാത്രമല്ല, നന്നായി പാടുക കൂടി ചെയ്യുമായിരുന്നു ശില്പ. ഗാനമേള സംഘത്തില്‍ അംഗവും ആയിരുന്നു.

എങ്ങനെ മരിച്ചു
വീട്ടില്‍ നിന്ന് കൂട്ടുകാരിയ്ക്കൊപ്പം പോയ മകള്‍ എങ്ങനെയാണ് മരിച്ചതെന്ന് വീട്ടുകാര്‍ക്ക് ഇപ്പോഴും അറിയില്ല.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications