കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയപ്പെടുത്തുന്ന ടേബിള്‍ടോപ് റണ്‍വെ കരിപ്പൂരില്‍ അല്ല, ഷിംലയില്‍ ഉള്ളത്... മുന്നറിയിപ്പ്!!

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂരിലെ വിമാനത്താവളത്തിലെ വിമാനാപകടത്തെ തുടര്‍ന്ന് ടേബിള്‍ ടോപ്പ് റണ്‍വേയെ കുറിച്ചുള്ള വാദങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. എന്നാല്‍ കരിപ്പൂരിനേക്കാള്‍ ഭയപ്പെടുത്തുന്ന, ഒരുപക്ഷേ രാജ്യത്തെ തന്നെ ഏറ്റവും അപകടാവസ്ഥയിലുള്ളത് ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ടേബിള്‍ ടോപ്പ് റണ്‍വേയാണ്. ഷിംലയില്‍ ജുബര്‍ഹട്ടി വിമാനത്താവളത്തിലാണ് ഇത്തരമൊരു അപകടാവസ്ഥയുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 2196 അടി ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

1

ഒരുപാട് മാറ്റങ്ങള്‍ ഇവിടെ അത്യാവശ്യമാണ്. അത് സംഭവിച്ചിട്ടില്ലെങ്കില്‍ വലിയൊരു അപകടമാണ് ഷിംലയിലും കാത്തിരിക്കുന്നത്. എല്ലാ മാസവും കുറഞ്ഞത് 15 ആഭ്യന്തര വിമാന സര്‍വീസുകളെങ്കിലും ഇവിടെ നടക്കുന്നുണ്ട്. കരിപ്പൂരിലെ വിമാനാപകടം ജുബര്‍ഹട്ടിയിലെ വിമാനത്താവള അധികൃതരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഉഡാന്‍ പദ്ധതിക്ക് കീവില്‍ ദിവസേന ഒരു ഹെലിടാക്‌സി സര്‍വീസും ഈ വിമാനത്താവളത്തിലുണ്ട്. നിലവില്‍ റണ്‍വേയുടെ നീളം 1200 മീറ്ററില്‍ താഴെ മാത്രമാണ്. അതാണ് ഭയപ്പെടുത്തുന്ന കാര്യം. 1500 മീറ്ററാണ് ശരിക്കും ആവശ്യമായ നീളം.

വിമാനത്താവള അതോറിറ്റിയെ ഇവിടത്തെ അപകടകരമായ സാഹചര്യത്തെ കുറിച്ച് അറിയിച്ചതാണ് സംസ്ഥാന അധികൃതര്‍ പറയുന്നു. വിമാനത്താവളത്തിന് സമീപം വനഭൂമി ഉള്ളത് കൊണ്ടും, സ്വകാര്യ ഭൂമി അടുത്ത് തന്നെ കൂടുതലായി ഉള്ളത് കൊണ്ടും വികസനത്തിന് വലിയ കാലതാമസം നേരിടുന്നുണ്ട്. റണ്‍വേ വികസനത്തിനായി ഏറ്റവും കുറഞ്ഞത് 1500 മീറ്റര്‍ നീളമെങ്കിലും വേണം. ഇത് 40 സീറ്റുകളുള്ള വിമാനത്തെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുമെന്ന് സംസ്ഥാനത്തെ സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ ദില്ലിയില്‍ നിന്ന് ഷിംലയിലേക്കുള്ള സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇത്. ഇത് വിജയകരമായിരുന്നു. റണ്‍വേയ്ക്ക് ചുറ്റും വലിയ കൊക്കകള്‍ ഉള്ളത് കൊണ്ട് ഇവിടെ വിമാനം ലാന്‍ഡ് ചെയ്യുന്നത് അപകടകരമാണ്. കുളുവില്‍ പുതിയൊരു വിമാനത്താവളം സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. ഹിമാചലിലെ ടൂറിസം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ ഉള്ളതാണ് ഷിംലയിലെ വിമാനത്താവളത്തിന് വലിയ തടസ്സമാകുന്നത്.

English summary
shimla's table top airport riskiest than karipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X