Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍കളില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടാകുമെന്ന് ഡോക്ടര്‍! പൊളിച്ചടുക്കി ഷിംന അസീസ്

Recommended Video

cmsvideo
    ആര്‍ത്തവ സമയത്ത് സ്ത്രീകള്‍കളില്‍ നെഗറ്റിവ് എനര്‍ജി? | Oneindia Malayalam

    ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് പുറത്ത് നിര്‍ത്തണമെന്ന വാശിയിലാണ് ഇപ്പോഴും സമൂഹം. അതിന് അവര്‍ നിരത്തുന്ന കാരണമാണ് ഏറ്റവും രസം. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത് അശുദ്ധ രക്തമാണത്രേ. അശുദ്ധിയുളള സ്ത്രീകള്‍ അപ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലല്ലോ. എന്നാല്‍ ഇതിനൊക്കെ എന്തെങ്കിലും ശാസ്ത്രീയ വശം ഉണ്ടോ?

    ഇതൊക്കെ ശാസ്ത്രീയമാണെന്ന് വാദിച്ച ഡോ നിഷയെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് യുവ ഡോക്ടര്‍ ഷിംന അസീസ്. സ്വന്തം വിശ്വാസത്തെ ശാസ്ത്രമെന്ന വ്യാജേന വളച്ചൊടിച്ച് തള്ളിമറിക്കുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നും ഷിംന തന്‍റേ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

     നെഗറ്റീവ് എനര്‍ജി

    നെഗറ്റീവ് എനര്‍ജി

    ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് വ്യക്തമാക്കി ന്യൂറോളജിസ്റ്റ് ആയ ഡോ നിഷ എന്ന വ്യക്തി ഫേസ്ബുക്കില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തത്. അതിന് അവര്‍ നിരത്തിയ കാരണം ഇതാണ്.

     ക്ഷേത്രങ്ങള്‍

    ക്ഷേത്രങ്ങള്‍

    പ്രാണവായുവിനെ മുകളിലേക്ക് ഉയര്‍ത്തുന്ന രീതിയിലാണ് നമ്മുടെ ക്ഷേത്രങ്ങള്‍ പണിത് വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിലേക്ക് പോയി കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി താഴേക്ക് ഇറങ്ങാതെ മുകളിലേക്ക് കയറി പോകും.

     ഇന്‍ഫേര്‍ട്ടിലിറ്റി

    ഇന്‍ഫേര്‍ട്ടിലിറ്റി

    അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഇന്‍ഫേര്‍ട്ടിലിറ്റി പോലുള്ള കാര്യങ്ങള്‍ സ്ത്രീകളുടെ ശരീരത്തില്‍ സംഭവിച്ചേക്കാം എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം മണ്ടത്തരങ്ങള്‍ പടച്ചുവിടരുതെന്ന മുന്നറിയിപ്പാണ് ഡോ ഷിംന അസീസ് നല്‍കുന്നത്. ഷിംനയുടെ പോസ്റ്റ് വായിക്കാം.

     വീഡിയോ കണ്ടു

    വീഡിയോ കണ്ടു

    അമ്പലത്തിൽ കേറുമ്പോ അവിടത്തെ മാഗ്‌നറ്റിക്‌ ഫീൽഡ്‌ ആർത്തവരക്‌തത്തിന്റെ മേൽപോട്ട്‌ പുഷ്‌ ചെയ്‌ത്‌ കേറ്റും എന്നൊക്കെ മഞ്ഞപ്പട്ട്‌ ചുറ്റി ന്യൂയോർക്കിലെ കാർഡിയോളജിസ്‌റ്റ്‌ എന്നവകാശപ്പെടുന്നൊരു സ്ത്രീ പ്രഖ്യാപിച്ച വീഡിയോ കണ്ടു.

     ദയനീയം

    ദയനീയം

    ഗർഭാശയത്തിന്റെ ആന്തരികപാളിയായ എൻഡോമെട്രിയത്തിലെ കോശങ്ങൾ വേറെയിടങ്ങളിൽ കാണുന്ന സൂക്കേടായ എൻഡോമെട്രിയോസിസ്‌ വരുമത്രേ. ദയനീയമെന്നേ പറയാനാവൂ. ഇവരൊക്കെ എന്തിനാണാവോ പഠിച്ചത്‌ !

     ആവി ആയതാണോ അറിയില്ല

    ആവി ആയതാണോ അറിയില്ല

    ആ പറഞ്ഞ്‌ വെച്ചിരിക്കുന്ന മണ്ടത്തരം ലക്ഷം തവണയിലേറെ ലോകം കണ്ടിരിക്കുന്നു, പതിനായിരക്കണക്കിന്‌ ഷെയറും !
    ഹാർട്ടിനെക്കുറിച്ച്‌ പഠിച്ച്‌ പഠിച്ച് ഇച്ചിരെ താഴെയുള്ള ഗർഭപാത്രത്തിന്റെ കാര്യം തലച്ചോറിൽ നിന്ന്‌ മൊത്തത്തിൽ ആവിയായതാണോ എന്നറിയില്ല.

     സാധാരണം

    സാധാരണം

    ഇനിയിപ്പോ ആ അവയവത്തിനകത്ത്‌ മൊത്തത്തിൽ അന്ധവിശ്വാസങ്ങൾ പെറ്റു കിടക്കുകയാണോന്നും അറിയില്ല.മതഭ്രാന്ത് പിടികൂടുന്നത്‌ മനസ്സിലാക്കാം. ദൈവവിശ്വാസി ശാസ്‌ത്രം പഠിച്ച്‌ രണ്ടും രണ്ട്‌ വഴിക്ക്‌ കൊണ്ടു നടക്കുന്നതും സാധാരണം.

     നോക്കി നില്‍ക്കില്ല

    നോക്കി നില്‍ക്കില്ല

    പക്ഷേ, യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം വിശ്വാസത്തെ ശാസ്‌ത്രമെന്ന വ്യാജേന വളച്ചൊടിച്ച്‌ തള്ളിമറിക്കുന്നത്‌ കൈയും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല.
    മതമല്ല ശാസ്‌ത്രം, ശാസ്‌ത്രമല്ല മതം.

     ഹിപ്പോക്രാറ്റ്സ് ഓത്ത്

    ഹിപ്പോക്രാറ്റ്സ് ഓത്ത്

    എണ്ണയും വെള്ളവും കലക്കിചേർക്കാൻ ശ്രമിച്ച്‌ ജനങ്ങളെ കബളിപ്പിക്കുന്ന, ഡോക്‌ടർ എന്നവകാശപ്പെടുന്ന സ്ത്രീയേ, നിങ്ങൾ പണ്ട് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതിനു മുൻപ് നെഞ്ചത്ത്‌ കൈ വെച്ച്‌ എടുത്ത Hippocrates Oath ഇല്ലേ? അത്‌ വീട്ടിലെ ഏതേലും ടെക്‌സ്‌റ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ കാണും.

     ഓര്‍ത്താല്‍ നല്ലത്

    ഓര്‍ത്താല്‍ നല്ലത്

    അത് വെറുതേ ഒന്നെടുത്ത്‌ വായിക്കണം. മെഡിക്കൽ എത്തിക്ക്‌സ്‌ എന്നൊന്നുണ്ട്‌. അശാസ്‌ത്രീയത കൊണ്ട്‌ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ എത്തിക്‌സ്‌ കൂടി ഒന്നോർത്താൽ നല്ലത്‌.

     പരമകഷ്ടം

    പരമകഷ്ടം

    ഒപ്പം, ശബരിമലയിലെ അയ്യപ്പൻ എൻഡോമെട്രിയോസിസിന്റെ etiology ആവുന്ന മെഡിക്കൽ പാഠപുസ്‌തകം ബാക്കിയുള്ളവർക്ക് കൂടിയൊന്ന്‌ പറഞ്ഞ്‌ തരണേ... റഫർ ചെയ്‌ത്‌ പഠിക്കാനാ...
    പരമകഷ്‌ടം !

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+