കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' മൃതശരീരം ശത്രുവല്ല, കോവിഡ്‌ രോഗി ഒരിക്കലും ശത്രുവല്ല, ക്വാറന്റീൻ പാലിക്കുന്നവർ ദ്രോഹികളല്ല'

Google Oneindia Malayalam News

കോഴിക്കോട്; കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധമാണ് തീർത്തത്. മുട്ടമ്പലത്ത് നഗരസഭാ ശ്മശാനത്തിൽ നടത്താനിരുന്ന സംസ്കാരത്തിനെതിരെയായിരുന്നു ബിജെപി കൗൺസിലർ ടിഎന്‍ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇതോടെ സംസ്കാരം അധികൃതർ മാറ്റിവെച്ചു. അതേസമയം സംഭവത്തിൽ പ്രതികരിക്കുകയാണഅ ഡോ ഷിംന അസീസ്. അവരുടെ പോസ്റ്റ് വായിക്കാം

എന്തിനാണെന്നറിയുമോ?

എന്തിനാണെന്നറിയുമോ?

ന്യൂസ്‌ 24 ചാനലിന്റെ ചർച്ചയിൽ ഇരിക്കുന്നതിനിടയിലാണ്‌ കോട്ടയത്ത്‌ കൊറോണ ബാധിച്ച്‌ മരിച്ച വ്യക്‌തിയുടെ ശരീരം സംസ്‌കരിക്കാൻ സമ്മതിക്കില്ലെന്ന്‌ പറഞ്ഞ്‌ നടക്കുന്ന പ്രതിഷേധപ്രകടനം സ്‌ക്രീനിൽ കാണുന്നത്‌.പ്രായം കൂടിയവരും പ്രതിരോധശേഷി കുറഞ്ഞവരുമെല്ലാം പേരിനൊരു തുണി കൊണ്ട്‌ വായും മൂക്കും മൂടി (ചിലർക്ക്‌ അത്‌ പോലുമില്ല) ഒരകലവും പാലിക്കാതെ കണ്ടിടമെല്ലാം തൊട്ടും നിലത്തിരുന്നും സമരം ചെയ്യുന്നത്‌ എന്തിനാണെന്നറിയുമോ? മൃതശരീരം കൊറോണ പകർത്തുമെന്ന ഭീതി കൊണ്ടാണത്രേ.

മരണത്തിലേക്കുള്ള ഫാസ്‌റ്റ്‌ ട്രാക്ക്‌ ടിക്കറ്റ്

മരണത്തിലേക്കുള്ള ഫാസ്‌റ്റ്‌ ട്രാക്ക്‌ ടിക്കറ്റ്

ശ്വസനവ്യവസ്‌ഥയുമായി നേരിട്ട്‌ ബന്ധമുള്ള സ്രവങ്ങളിലൂടെ മാത്രം പകരുന്ന കോവിഡ്‌ 19 വൈറസ്‌, മരണപ്പെട്ടു കഴിഞ്ഞ, തുമ്മാനും ചുമയ്‌ക്കാനും സംസാരിക്കാനും ഒരു കാരണവശാലും സാധിക്കാത്ത, കൃത്യമായ പ്രൊട്ടക്കോൾ പ്രകാരം അണുനശീകരണം നടത്തി, പൊതിഞ്ഞ്‌ കൊണ്ട്‌ വന്ന്‌ കൂടുതൽ ആഴത്തിൽ കുഴിച്ചിടുന്ന ശരീരം വഴി കോവിഡ്‌ രോഗം പകരില്ല. പക്ഷേ, ബോധമില്ലാത്ത ഇത്തരം ആൾക്കൂട്ടങ്ങൾ മരണത്തിലേക്കുള്ള ഫാസ്‌റ്റ്‌ ട്രാക്ക്‌ ടിക്കറ്റാണ്‌.

ജനനേതാവ്‌ ചെയ്‌തതോ?

ജനനേതാവ്‌ ചെയ്‌തതോ?

ഒരു പക്ഷേ, ജനങ്ങൾ ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതാകാം, ശരിയായ ധാരണകൾ നേടാതെ പോയതാകാം, ബോധവൽക്കരണത്തിന്റെ കുറവുമാകാം. എന്നിട്ട്‌ അനുരഞ്‌ജനത്തിന്‌ വന്ന ജനനേതാവ്‌ ചെയ്‌തതോ? അയാൾ മാസ്‌ക്‌ പോലുമില്ലാതെ ചാനൽ മൈക്കുകൾക്ക്‌ മുന്നിൽ അക്ഷരാർത്‌ഥത്തിൽ അലറുകയാണ്‌.

ഗൺമൈക്ക് സാനിറ്റൈസ് ചെയ്തോ

ഗൺമൈക്ക് സാനിറ്റൈസ് ചെയ്തോ

അത്രയുറക്കെ സംസാരിക്കുമ്പോൾ തുപ്പൽ മാധ്യമമാക്കുന്ന കോവിഡ്‌ രോഗാണു കൂടുതൽ ദൂരത്തേക്ക്‌ പറന്ന്‌ വീഴുകയാണ്‌ ചെയ്യുക. ചാനൽ ചങ്ങാതിമാരേ, ആ ഗൺ മൈക്ക്‌ നല്ലോണം ഒന്ന്‌ സാനിറ്റൈസ്‌ ചെയ്യുന്നത്‌ അവനവന്റെ ആരോഗ്യത്തിനും ആയുസ്സിനും നന്നാവും. അമ്മാതിരി പ്രകടനമായിരുന്നു അയാൾ അതിന്‌ മുന്നിൽ കാഴ്‌ച വെച്ചത്‌. എന്നിട്ട്‌ മാസ്‌ക്‌ ധരിക്കാതെ നിൽക്കുന്ന നേതാവിന്റെ സന്ധിസംഭാഷണത്തിലെ ഉപാധിയാണ്‌ ഏറ്റവും വിചിത്രം...

അത്രയുറക്കെ സംസാരിക്കുമ്പോൾ തുപ്പൽ മാധ്യമമാക്കുന്ന കോവിഡ്‌ രോഗാണു കൂടുതൽ ദൂരത്തേക്ക്‌ പറന്ന്‌ വീഴുകയാണ്‌ ചെയ്യുക. ചാനൽ ചങ്ങാതിമാരേ, ആ ഗൺ മൈക്ക്‌ നല്ലോണം ഒന്ന്‌ സാനിറ്റൈസ്‌ ചെയ്യുന്നത്‌ അവനവന്റെ ആരോഗ്യത്തിനും ആയുസ്സിനും നന്നാവും. അമ്മാതിരി പ്രകടനമായിരുന്നു അയാൾ അതിന്‌ മുന്നിൽ കാഴ്‌ച വെച്ചത്‌. എന്നിട്ട്‌ മാസ്‌ക്‌ ധരിക്കാതെ നിൽക്കുന്ന നേതാവിന്റെ സന്ധിസംഭാഷണത്തിലെ ഉപാധിയാണ്‌ ഏറ്റവും വിചിത്രം...

മൃതശീരം ശത്രുവല്ല

മൃതശീരം ശത്രുവല്ല

"ഇനിയൊരു കോവിഡ്‌ രോഗിയുടെ മൃതദേഹം ഇവിടെ അടക്കില്ല. ഇത്‌ ആദ്യത്തേതും അവസാനത്തേതുമാണ്‌. ഇത്‌ തന്നെ നാട്ടുകാരെല്ലാവരും ഉറങ്ങിയ ശേഷം പന്ത്രണ്ട്‌ മണിക്ക്‌ വന്ന്‌ അടക്കം ചെയ്‌തോളാം."ഇതിലും വലിയൊരു അപമാനമെന്താണ്‌ ഒരു മനുഷ്യന്റെ ഭൗതികശരീരത്തിന്‌ ലഭിക്കാനുള്ളത്‌ !!മൃതശരീരം ശത്രുവല്ല, കോവിഡ്‌ രോഗി ഒരിക്കലും ശത്രുവല്ല. ക്വാറന്റീൻ പാലിക്കുന്നവർ ദ്രോഹികളല്ല, അവരെയോർത്ത്‌ അഭിമാനമാണുള്ളത്‌.

രോഗിക്ക് ആദരാഞ്ജലികൾ

രോഗിക്ക് ആദരാഞ്ജലികൾ

അകലം പാലിക്കാതെ, കൈ കഴുകാതെ, മാസ്‌ക്‌ ധരിക്കാതെ പുറത്തിറങ്ങി നടക്കുന്നവർ ശത്രുവാണ്‌, സ്വയവും സമൂഹത്തോടും.നിയമപാലകരോടും ആരോഗ്യപ്രവർത്തകരോടും ആരോഗ്യവ്യവസ്‌ഥിതിയോടും പുച്‌ഛം കാണിക്കുന്നവർ നാടിന്റെ ശത്രുക്കളാണ്‌.ഒന്നിച്ചു നിൽക്കുമ്പോൾ ജയിക്കുന്ന യുദ്ധം ചിലർ മാത്രം ഒറ്റിയാൽ പോലും കൂട്ടമരണത്തിലാണ്‌ കലാശിക്കുക. ഇന്നത്തെ രോഗസാഹചര്യത്തിൽ നമ്മുടെ അശ്രദ്ധ ആത്മഹത്യാപരമാണ്‌. ഇനിയെന്തൊക്കെ ഉണ്ടാകുമെന്ന്‌ കണ്ടറിയുക തന്നെ വേണ്ടി വരും.അക്ഷരനഗരിയിൽ മരണപ്പെട്ട രോഗിക്ക്‌ ആദരാഞ്ജലികൾ. വിവേകപൂർവ്വമായ ഒരു തീരുമാനം അദ്ദേഹത്തിന്റെ കാര്യത്തിലുണ്ടാകട്ടെ എന്ന്‌ പ്രത്യാശിക്കുന്നു.

English summary
Shimna AseeZ about kottayam cremation issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X