Get Updates
Get notified of breaking news, exclusive insights, and must-see stories!

മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും കോവിഡ്‌ വാക്‌സിൻ എടുക്കാമോ?: വിശദീകരിച്ച് ഷിംന അസീസ്

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുമ്പോഴും വാക്സിനേഷന്‍ നടപടികളും രാജ്യത്ത് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി തുടങ്ങും. അപ്പോഴും വാക്സിനേഷന്‍ സംബന്ധിച്ച് ആളുകളില്‍ നിരവധി സംശയമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും കോവിഡ്‌ വാക്‌സിൻ എടുക്കാമോ എന്നത്. നിലവിൽ ഗർഭിണികളിലോ മുലയൂട്ടുന്നവരിലോ വാക്‌സിൻ ട്രയലുകൾ കാര്യമായി നടന്നിട്ടില്ല എന്നത്‌ കൊണ്ട്‌ ഇന്ത്യയിൽ ലഭ്യമായ രണ്ട്‌ വാക്‌സിനുകളും ഇവർക്ക്‌ നൽകാനാവില്ലെന്നാണ് ഡോ ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഡോക്ടറുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നിലവിൽ ഗർഭിണികളിലോ മുലയൂട്ടുന്നവരിലോ വാക്‌സിൻ ട്രയലുകൾ കാര്യമായി നടന്നിട്ടില്ല എന്നത്‌ കൊണ്ട്‌ ഇന്ത്യയിൽ ലഭ്യമായ രണ്ട്‌ വാക്‌സിനുകളും ഇവർക്ക്‌ നൽകാനാവില്ല. "എനിക്ക്‌ രോഗം വന്നാൽ എന്റെ കുഞ്ഞിന്‌ വയ്യാതാകില്ലേ?" എന്ന അമ്മയുടെ ആധി പൂർണമായും മനസ്സിലാക്കുന്നു. . പക്ഷേ, രോഗം വരുന്ന സാഹചര്യങ്ങളിൽ നിന്ന്‌ ആവുന്നത്ര ഒഴിഞ്ഞ്‌ മാറി സാധിക്കുന്നത്ര മുൻകരുതലുകൾ എടുക്കുക എന്ന്‌ ഓർമ്മിപ്പിക്കുന്നു.

vaccination-drive

മുലയൂട്ടുന്നവർക്ക്‌ വാക്‌സിനേഷൻ സ്വീകരിക്കുന്നതിന്‌ ദോഷങ്ങൾ ഉള്ളതായി തെളിയിക്കപ്പെട്ടത്‌ കൊണ്ടല്ല ഈ നിയന്ത്രണമെന്ന്‌ മനസ്സിലായിരിക്കുമല്ലോ. ഇങ്ങനെയുള്ള അമ്മമാരിൽ പഠനങ്ങൾ കാര്യമായി നടന്നിട്ടില്ലെന്നതിനാലാണ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ സർക്കാർ പറയുന്നത്‌. അതൊരു കരുതൽ നടപടിയാണ്‌. രോഗം വരാനുള്ള സാധ്യത അത്രയേറെ കൂടുതലുള്ളവർക്ക്‌( ഉദാഹരണത്തിന്‌, ആരോഗ്യപ്രവർത്തകയായ അമ്മ) ഒരു ഡോക്ടറുടെ നിർദേശപ്രകാരം വാക്‌സിനേഷൻ പരിഗണിക്കാം.

Recommended Video

cmsvideo
    Do vaccines work against Double mutant variant? Here is the answer

    ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

    വിദേശത്ത്‌ ലഭ്യമായ ചില വാക്‌സിനുകൾ മുലയൂട്ടുന്നവർക്കും ലഭ്യമാക്കുന്നുണ്ട്‌. നിങ്ങളുടെ ഗൈനക്കോളജിസ്‌റ്റിന്റെ നിർദേശപ്രകാരം വേണ്ടത്‌ ചെയ്യുക. വാക്‌സിനേഷൻ ലഭിച്ച്‌ മൂന്ന്‌ മാസത്തേക്ക്‌ ഗർഭധാരണം നീട്ടി വെക്കണമെന്ന്‌ പറയുന്നതും ഇത്തരത്തിൽ ഒരു മുൻകരുതലാണ്‌.
    ഈ വിധത്തിലുള്ള ശാസ്‌ത്രീയമായ നിർദേശങ്ങൾ ഇതിന്‌ മുൻപും ഇവിടെ വിവിധ വാക്‌സിനേഷനുകൾ നൽകുമ്പോൾ കൃത്യമായി നൽകപ്പെടാറുള്ളതാണ്‌. നിയന്ത്രണങ്ങളൊന്നും തന്നെ ഭയപ്പെടുത്താനോ പിൻതിരിപ്പിക്കാനോ അല്ല, കൂടുതൽ സുരക്ഷ ഊട്ടിയുറപ്പിക്കാനാണ്‌ എന്നോർമ്മപ്പെടുതുന്നു.

    മഞ്ഞയിൽ സുന്ദരിയായി തനിഷ മുഖർജി..നടിയുടെ പുതിയ ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+