കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുച്ഛിച്ച് തള്ളിക്കോളൂ.. പക്ഷെ ഇതൊന്ന് കേള്‍ക്കണം.. ആരാണ് ഹനാന്‍ എന്ന്. ഷൈന്‍ ടോമിന്‍റെ കുറിപ്പ്

  • By Desk
Google Oneindia Malayalam News

പ്രതിസന്ധികളില്‍ തളരാതെ മനക്കരുതോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ ഇരു കൈയ്യും നീട്ടിയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പഠനത്തിനായി കോളേജ് യൂനിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയെ സഹായിക്കാന്‍ നിരവധി പേര്‍ രംഗത്തെത്തി. പലരും അവള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു.

ഇരു കൈയ്യും നീട്ടി ഹനാനെ സ്വീകരിച്ചവര്‍ അവരെ മീന്‍കാരിയാക്കി അധിക്ഷപിക്കാന്‍ തുടങ്ങി. ഹനാന്‍റെ മീന്‍ കച്ചവടം സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു അത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അവള്‍ക്ക് നേരെ ഉയരുന്ന അധിക്ഷേപങ്ങളെ പൊളിച്ചടുക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നോ ഇന്നലയോ അല്ലെന്നും തീയില്‍ കുരുത്തവളാണെന്നും ഷൈന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അവളെന്താണെന്ന് അറിയാന്‍ ഒരു അനുഭവവും ഷൈന്‍ പങ്കുവെച്ചു.. കുറിപ്പ് ഇങ്ങനെ-

അറിയില്ല

അറിയില്ല

ഹനാനെ എനിക്ക് അറിയില്ല...
എഫ്ബിയിലെ പോസ്റ്റുകൾ കണ്ടിട്ടാണ് ആദ്യമായി ഈ വാർത്ത ഞാൻ ശ്രെദ്ധിക്കുന്നത്. ജീവിതത്തിലെ പ്രെതിസന്ധികളെ ധീരമായി നേരിടുന്ന പെൺകുട്ടി.. അപ്പോൾ തന്നെ ഞാൻ വീട്ടിലെ എല്ലാവരെയും ഈ വാർത്ത കാണിച്ചു.

അമ്മ പറഞ്ഞു

അമ്മ പറഞ്ഞു

എല്ലാവരും ഓരോ അഭിപ്രായങ്ങൾ പറയുന്നതിനിടയിൽ അമ്മ പറഞ്ഞു ഈ കുട്ടിയെ എനിക്ക് അറിയാം ഏകദേശം 5 വർഷങ്ങൾക്കു മുൻപ് ഈ കുട്ടി നമ്മുടെ വീട്ടിൽ വന്നിട്ടുണ്ടെന്ന്... എനിക്ക് തെല്ലും അത്ഭുതം തോന്നി ഞാൻ വിശദമായി ചോദിച്ചു... 5 വർഷങ്ങൾക്കു മുൻപ് തൃശൂർ മുണ്ടുരിലെ എന്‍റെ വീട്ടിലേക് കയ്യിലൊരു നോട്ടീസ് മായി കടന്നു വന്ന ഒരു 8, 9 ലോ പഠിക്കുന്ന കുട്ടി..

ട്യൂഷന്‍ ക്ലാസ്

ട്യൂഷന്‍ ക്ലാസ്

താൻ തുടങ്ങാൻ പോകുന്ന ട്യൂഷൻ പ്ലസ് സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സിലേക് കുട്ടികളെ ക്യാൻവാസ് ചെയ്യാനാണ് ആ കുട്ടി ഒറ്റക്ക് വീടുകൾ തോറും കയറി ഇറങ്ങിയിരുന്നത്... അമ്മ ആ കാര്യങ്ങൾ വീണ്ടും ഓർത്തെടുത്തു പറഞ്ഞു.... വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു കൊച്ചായിരുന്നു അത്. ആ കുട്ടിയാണ് ഇതെന്ന് അറിഞ്ഞപ്പോൾ അമ്മക്കും പ്രതേകിച്ചു അത്ഭുതം ഒന്നും തോന്നീല..

ഇന്നും ഇന്നലയുമല്ല

ഇന്നും ഇന്നലയുമല്ല

അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഹനാൻ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല... ആ ചെറു പ്രായത്തിൽ തന്നെ ഒറ്റക്കൊരു സ്ഥാപനം തുടങ്ങാനുള്ള ചങ്കൂറ്റം നിസാരമല്ല.. എന്‍റെ വീട്ടിൽ നിന്നും ആരും അങ്ങോട്ട്‌ പോയിട്ടില്ല ചുറ്റുവട്ടത്തിൽ നിന്നുള്ള വീടുകളിൽ നിന്നും ആരും പോയതായി അറിഞ്ഞിട്ടും ഇല്ല്യ...പിന്നെ തിന്നാനും ഉടുക്കാനും ഇല്ല്യാത്തതല്ല ഇന്നത്തെ കാലത്തേ ദാരിദ്ര്യം... സിനിമയിലെ ജൂനിയർ ആർടിസ്റ്റ് ആണെന്ന് പറയുന്നത് സമ്പന്നതയുടെ പ്രതീകവും അല്ല...

അതിജീവനം

അതിജീവനം

അഭിനയ മോഹത്തേക്കാൾ ഉപരി അതി ജീവനത്തിനായി വരുന്നവരാണ് ജൂനിയർ ആർട്ടിസ്റ്റുകളിൽ പലരും... പിന്നെ യൂണിഫോം ഇട്ടുള്ള മീൻ കച്ചവടം എന്നെ പോലെ പലരേം ആകർഷിക്കാൻ ഉതകുന്ന ഒന്നായെ എനിക്ക് തോന്നിയിട്ടുള്ളൂ.. ഹനാൻ ന്‍റെ ജീവിതം നമ്മൾ കരുതുന്നതിലും അപ്പുറം ആണെന്നാണ് എന്‍റെ വിശ്വാസം..

ഒമ്പതാം ക്ലാസുകാരി

ഒമ്പതാം ക്ലാസുകാരി

അല്ലെങ്കിൽ ഒരു ഒമ്പതാം ക്ലാസ്സുകാരി അങ്ങിനെ ഒരു നോട്ടീസുമായി എന്‍റെ വീട്ടിൽ വരേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല.. ആ കാര്യം ആണ് മീൻ കച്ചവടത്തെക്കാൾ ഹനാനെ എനിക്ക് അത്ഭുതമാക്കിയത്.... പിന്നെ തീയിൽ കുരുത്ത ചിലർക്കെങ്കിലും പെട്ടന്നൊന്നും കണ്ണീർ വരില്ല...

Recommended Video

cmsvideo
ഹനാനെ എന്തിനു നിങ്ങൾ ഇങ്ങനെ ആക്രമിക്കുന്നു | Oneindia Malayalam
ഒഴുക്കിനെതിരെ

ഒഴുക്കിനെതിരെ

ഒഴുക്കിനൊപ്പം നീന്തുന്നവരാണ് ഞാൻ ഉൾപ്പടെയുള്ള പലരും... ഒഴുക്കിനെതിരെ നീന്തുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്തരുത്... കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ശ്രെമിക്കുക....

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
shine tom chacko about hanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X