പോലീസ് നുണപറഞ്ഞു... ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ല
കൊച്ചി: വിവാദമായ കൊച്ചി മയക്കുമരുന്ന് കേസ് പുതിയ വഴിത്തിരിവിലേക്ക്. പിടിയിലാകുമ്പോള്‍ സിനിമ താരം ഷൈന്‍ ടോം ചാക്കോ അടക്കമുളള അഞ്ച് പേരും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നില്ലെന്ന് രക്തപരിശോധന ഫലം.
ഷൈന്‍ ടോം ചാക്കോ, സഹസംവിധായിക ബ്ലസ്സി, ഫാഷന്‍ ഡിസൈനറായ രേഷ്മ രംഗസ്വാമി, മോഡലുകളായ ടിന്‍സി, സ്‌നേഹ എന്നിവരെയാണ് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് ഏഴ് ഗ്രാം കൊക്കെയ്‌നും പോലീസ് കണ്ടെടുത്തിരുന്നു. അഞ്ച് പേരും മയക്കുമരുന്നിന്റെ ലഹരിയില്‍ ആയിരുന്നു എന്നായിരുന്നു പോലീസ് ഭാഷ്യം.

ഷൈന്‍ ടോം ചാക്കോയെ കുടുക്കാന്‍ വേണ്ടി സിനിമ മേഖലയില്‍ ചിലര്‍ തന്നെയാണ് പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്ന് ആരോപണം ഉണ്ടായിരുന്നു. ഷൈനിന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം ഇല്ലെന്നും അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ രേഷ്മ രംഗസ്വാമിയാണ് ഒന്നാം പ്രതി. സംഹസംവിധായിക ബ്ലസ്സി രണ്ടാം പ്രതിയും ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയും ആണ്. രേഷ്മയും ബ്ലസ്സിയും മയക്കുമരുന്ന് കച്ചവടക്കാരാണെന്നാണ് പോലീസ് പറയുന്നത്.
ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന വിവാദ വ്യവസായി നിസാമിന്‍റെ ഫ്ലാറ്റില്‍ നിന്നാണ് പോലീസ് ഷൈന്‍ ടോം ചാക്കോയേയും മറ്റ് നാല് പേരേയും അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.












Click it and Unblock the Notifications