വിന്‍സിയോട് മാപ്പ് ചോദിച്ച് ഷൈന്‍; ഷൈനോട് ബഹുമാനമെന്ന് വിന്‍സി; ഇരുവരും ഒരുമിച്ച് ഒരേ വേദിയില്‍
കൊച്ചി: സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. ഇരുവരും നായികാ നായകന്മാരായ അഭിനയിച്ച സൂത്രവാക്യം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഷൈന്‍ വിന്‍സിയോട് മാപ്പ് ചോദിച്ചത്. താനും വിന്സയും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ത്തെന്നും ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു. വിവാദത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
സൂത്രവാക്യം സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സിയുടെ പരാതി സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമയിലെ മറ്റൊരു നടിയും വിന്‍സിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിലാണ് പ്രശ്നങ്ങള്‍ അവസാനിച്ചതായി ഇരുവരും വ്യക്തമാക്കിയത്.

താനും ഷൈനും ഒരു ഇടവകയിലെ അംഗങ്ങളാണെന്നും തനിക്ക് സിനിമയിലേക്കു വരാന്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വാധീനിച്ചിട്ടുള്ള നടനാണ് ഷൈനെന്നും വിന്‍സി പറഞ്ഞു. ഞാന്‍ ഇഷ്ടപ്പെടുന്ന നടന് ഒപ്പം അഭിനയിക്കുന്നുവെന്ന് സന്തോഷമാണ് ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഞാന്‍ നോക്കി കണ്ട ആളില്‍ നിന്ന് തനിക്ക് ഉണ്ടായ അപ്രതീക്ഷിതമായ അനുഭവമാണ് പരാതിക്ക് കാരണമെന്നും വിന്‍സി പറഞ്ഞു.
വിന്‍സിയോട് മാപ്പ് ചോദിക്കുന്നുവെന്നും മനപ്പൂര്‍വ്വം ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ പെരുമാറിയതെന്നും ഷൈന്‍ പറഞ്ഞു. സിനിമയില്‍ മാത്രമല്ല, ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാനുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേപോലെ അല്ലല്ലോ കാണുന്നത്. നമ്മള് പറയുന്ന ഒരു കാര്യം കേള്‍ക്കുമ്പോള്‍ അഞ്ച് പേര് അഞ്ച് രീതിയിലാണ് എടുക്കുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അന്ന് അത് പലപ്പോഴും തനിക്ക് മനസിലായിരുന്നില്ല. അത് വിന്‍സിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഷൈന്‍ പറഞ്ഞു.
ഷൈന്‍ ഉണ്ടായ മാറ്റത്തില്‍ അദ്ദേഹത്തോട് വലിയ റെസ്പെക്ട് തോന്നുന്നുവെന്നും ഞാനും അത്രയും പെര്‍ഫെക്റ്റ് അല്ലെന്നും വിന്‍സി പറഞ്ഞു. ഈ വിവാദത്തില്‍ ഷൈനിന്റെ കുടുംബത്തെ അതിലേക്ക് വലിച്ചിഴച്ചു എന്ന കുറ്റബോധം തനിക്കുണ്ട്. അതൊരിക്കലും മനസില്‍ നിന്ന് മായില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതോടെ അവസാനിപ്പിക്കുകയാണെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
സൂത്രവാക്യം സിനിമയില്‍ ഷൈന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന് വിന്‍സി ഫിലിം ചേംബര്‍, അമ്മ അടക്കമുള്ള സിനിമാ സംഘടകളോട് പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് ഏറെ വിവാദമായ സംഭവത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടാവുകയും നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഷൈനെ എതിര്‍ത്തും വിന്‍സിയെ അനുകൂലിച്ചും രംഗത്ത് വന്നു. തുടര്‍ന്ന് സിനിമാ സംഘടനകള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ജൂലൈ 11 ന് ആണ് സൂത്രവാക്യം തിയറ്ററുകളില്‍ എത്തുന്നത്. പൊലീസ് കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോയുടേത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications