ഷൈന്‍ ടോം ചാക്കോയുമായി ബന്ധം; ആഷിഖിനെയും റിമയെയും ചോദ്യം ചെയ്‌തേക്കും?
കൊച്ചി: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ സംവിധായകന്‍ ആഷിഖ് അബുവിനെയും നടി റിമാ കല്ലിങ്കലിനെയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഷൈനിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇരുവരില്‍ നിന്നും അറിയാന്‍ വേണ്ടിയാണ് ചോദ്യം ചെയ്യലെന്നറിയുന്നു.
എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിതീകരിച്ചിട്ടില്ല. കൊച്ചിയിലെ മിക്ക സിനിമാ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ടുതന്നെ എല്ലാവരെയും ചോദ്യം ചെയ്യുന്നത് പ്രായോഗികമായ കാര്യമല്ല. നിലവില്‍ മയക്കമരുന്നുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതിന്നവരെ മാത്രം ചോദ്യം ചെയ്താല്‍ മതിയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും അവരുടെ പേരു ചീത്തയാകുന്ന തരത്തില്‍ അനാവശ്യമായ അന്വേണണം വേണ്ടെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ന്യൂ ജനറേഷന്‍ സിനിമാ-സീരിയല്‍ രംഗത്തെ യുവ നടീനടന്മാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. രേഷ്മയുടെ ഫ് ളാറ്റില്‍ വന്നുപോയവരുടെ വിവരങ്ങള്‍ സിസിടിവി ദൃശ്യം പരിശോധിക്കുന്നതിലൂടെ വ്യക്തമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
അതേസമയം, കേസില്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടല്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയിലെ പല പ്രമുഖരുടെയും മക്കള്‍ മയക്കുമരുന്നു മാഫിയയുടെ പിടിയിലകപ്പെട്ടിട്ടുണ്ട്. അന്വേഷണം ശക്തമാകുകയാണെങ്കില്‍ ഇവരെല്ലാം നിയമ നടപടി നേരിടേണ്ടിവന്നേക്കാം. അതിനാല്‍, കേസ് നിലവിലുള്ള പ്രതികള്‍ക്കപ്പുറത്തേക്ക് പോകരുതെന്ന് ചില രാഷ്ട്രീയ പ്രമുഖന്മാര്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം. ഇതോടെ, ബ്ലൂ ബ്ലാക്ക് മെയില്‍ കേസുപോലെ എങ്ങുമെത്താതെ പോകുന്ന മറ്റൊരു കേസ് ആയിത്തീരും മയക്കുമരുന്നുകേസും.












Click it and Unblock the Notifications