Get Updates
Get notified of breaking news, exclusive insights, and must-see stories!

കലൂരിലെ ഹോട്ടലില്‍ നിന്ന് ചാടിയ ഷൈന്‍ ബോള്‍ഗാട്ടിയില്‍; ഇന്‍സ്റ്റഗ്രാമില്‍ പരിഹാസ സ്‌റ്റോറിയും

കൊച്ചി: പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ കലൂരിലുള്ള ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പരിഹാസ സ്‌റ്റോറി പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ എവിടെയെന്ന് അന്വേഷിക്കുന്നവരെ ഉദ്ദേശിച്ചാണ് ഷൈന്‍ പോസ്റ്റിട്ടിരിക്കുന്നത്. എക്സ്‌ക്ലൂസിവ് ഫൂട്ടേജ് എന്ന അടിക്കുറിപ്പോടെ ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോയാണ് ഷൈന്‍ പങ്കുവെച്ചത്.

'ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്യൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. നടന്‍ ഹോട്ടലില്‍നിന്ന് ചാടി രക്ഷപെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തവരെ ഉദ്ദേശിച്ചാണ് ഷൈന്റെ പരിഹാസ പോസ്റ്റ്. പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്.

Shine Tom Chacko

പൊലീസ് അന്വേഷണം നടന്നുവരവെയാണ് ഷൈനിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പുറത്തുവന്നത്. അതിനിടെ കലൂരിലെ പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍, ബൈക്കില്‍ ബോള്‍ഗാട്ടിയില്‍ എത്തിയതായാണ് പോലീസ് കണ്ടെത്തല്‍. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഹോട്ടലിന്റെ കോമ്പൗണ്ടിന് പുറത്തെത്തിയ ഷൈന്‍ ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടത്. ബൈക്കിന്റെ ഉടമസ്ഥന്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ലിഫ്റ്റ് ചോദിച്ചാണോ പോയത് എന്നതടക്കം പോലീസ് അന്വേഷിക്കും.

ബോള്‍ഗാട്ടി ഭാഗത്തെത്തിയ നടന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു. അവിടെനിന്ന് പുലര്‍ച്ചെ മൂന്നരയോടെ തൃശൂര്‍ ഭാഗത്തേക്ക് പോയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തൃശൂര്‍ സ്വദേശിയാണ് ഷൈന്‍. അതിനാല്‍ വീട്ടിലേക്കാണോ പോയത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഷൈന്‍ മാതാപിതാക്കളോട് സംസാരിച്ചതായി സംശയമുണ്ട്. അത്തരത്തിലുള്ള പ്രതികരണമാണ് അമ്മ നേരത്തേ മാധ്യമങ്ങളോട് നടത്തിയത്. നടനെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്.

ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. നടനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടും.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പരാമര്‍ശിക്കപ്പെട്ടത് മുതല്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.30 നാണ് ഷൈന്‍ കലൂരിലെ ഹോട്ടലില്‍ മുറി എടുത്തത്. സുഹൃത്ത് ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയില്‍ ഷൈനിനെ കാണാന്‍ പലരും എത്തിയിരുന്നു. വൈകിട്ടോടെ മുറിയില്‍ എത്തിയ പാലക്കാട് സ്വദേശി രാത്രിയും അവിടെ ഉണ്ടായിരുന്നു. രാത്രി 10.45 ന് പൊലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് ഹോട്ടലില്‍ എത്തി. റിസപ്ഷനില്‍ ഷൈനിന്റെ മുറി തിരക്കിയ ശേഷം മൂന്നാം നിലയിലേക്ക് പൊലീസ് ചെന്നു. ഈ സമയം റെയ്ഡ് വിവരം അറിഞ്ഞ ഷൈന്‍ ചാടി ഓടി രക്ഷപെടുകയായിരുന്നു.

മൂന്നാം നിലയിലെ മുറിയിലെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിലേക്കും അവിടെ നിന്ന് നീന്തല്‍ കുളത്തിലേക്കും ചാടിയാണ് ഷൈന്‍ രക്ഷപെട്ടത്. വീഴ്ച്ചയില്‍ ഷീറ്റ് പൊട്ടി. നീന്തല്‍ കുളത്തില്‍ നിന്ന് ഒന്നാം നിലയിലെ പടി ഇറങ്ങി ഓടുന്നതും ഹോട്ടല്‍ ലോബിയിലെത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റോഡിലേക്ക് ഇറങ്ങിയ ഷൈന്‍ ആദ്യം കണ്ട ബൈക്കില്‍ കൈ കാണിച്ചു കയറി രക്ഷപെട്ടു. മുറിയില്‍ അന്വഷണ സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളും രക്ഷപെട്ടിരുന്നു. ഷൈനിനൊപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന പാലക്കാട് സ്വദേശിയെ ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.

റെയ്ഡ് വിവരം ഹോട്ടല്‍ ജീവനക്കാര്‍ ചോര്‍ത്തി നല്‍കിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരിശോധന സമയത്ത് ഷൈനിന്റെ പക്കല്‍ ലഹരി ഉണ്ടായിരുന്നതായി ആണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സിനിമാ സംഘടനകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+