Get Updates
Get notified of breaking news, exclusive insights, and must-see stories!

വിൻസിയുടെ ആരോപണം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കി ഷൈൻ; 'ആ നടൻ‌ നിങ്ങളാണെന്ന് അറിഞ്ഞില്ലേ?'

കൊച്ചി: ലഹരി ഉപയോ​ഗിച്ച് നടൻ സെറ്റിൽ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടന്റെ പേര് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരിക്കുകയാണ്. നടൻ ഷെയ്ൻ‌ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസി രം​ഗത്ത് എത്തിയത് ഷൈനിനെതിരെ വിൻസി ഫിലിം ചേംബർ, സിനിമയുടെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി എന്നിവയിൽ പരാതിയും നൽകി.

ആദ്യം തനിക്ക് ഉണ്ടായ മോശം അനുഭവം വിൻസി പങ്കുവെച്ചിരുന്നെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയിരുന്നു. വിൻസിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയാവുകയും ചെയ്തു. വിൻസിക്ക് പിന്തുണയുമായി നിരവധിപേർ രം​ഗത്ത് എത്തുകയും ചെയ്തു. ആ സമയത്ത് തന്നെ ഷൈൻ ടോം ചാക്കോയും വിൻസിക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ ഷൈൻ പോസ്റ്റ് ചെയ്തത്.

shine

" ലഹരി ഉപയോ​ഗിച്ച പ്രധാന നടനിൽ നിന്നും മോശം അനുഭവമുണ്ടായി.അയാൾ സെറ്റിലിരുന്ന് വെള്ള പൊടി തുപ്പി. ലഹരി ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ല. നിലപാട് വ്യക്തമാക്കി നടി വിൻസി അലോഷ്യസ് എന്ന ടൈറ്റിലോടെ എത്തിയ ന്യൂസ് കാർഡാണ് ഷൈൻ പങ്കുവെച്ചത്.

എന്നാൽ ഇന്നാണ് വിൻസി നടന്റെ പേര് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഷൈനിനെനതിരെ സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകൾ വരുന്നുണ്ട്. തന്റെ പേര് വെളിപ്പെടുത്തിയിട്ടും ഷൈൻ സറ്റോറി ഡിലീറ്റ് ചെയ്തിട്ടില്ല. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്ന മോശം അനുഭവം നേരിട്ടത് എന്നാണ് വിൻസിയുടെ പരാതി.

ഷൈനിനെതിരെ വിൻസി പരാതി നൽകിയതിന് പിന്നാലെ ഷൈൻ ടോം ചാക്കോയെ താര സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും. സംഘടന അഡ്ഹോക്ക് ഭാരവാഹികൾ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനം ഉടൻ ഉണ്ടായേക്കും. നിരവധി പേരാണ് ഷൈനിനെതിരെ രം​ഗത്ത് വന്നിരിക്കുന്നത്. നേരത്തെ ലഹരി കേസിൽ നിന്ന് ഷൈൻ കുറ്റ വിമുക്തനായിരുന്നു. 2015 ൽ ആയിരുന്നു ലഹരിയുമായി ബന്ധപ്പെട് കേസിൽ ഷൈൻ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്.

അതേ സമയം ഡാൻസിഫ് ടീമിന്റെ പരിശോധനക്കിടെ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയിൽ നിന്നും നടൻ പുറത്തേക്ക് ഇറങ്ങിയോടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബുധനാഴ്ച രാത്രിയോടെ കൊച്ചിയിലെ ഹോട്ടലിൽ നിന്നുമാണ് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഷൈൻ. ബുധനാഴ്ച പുലർച്ചയ്ക്കാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ മുറിയെടുത്തത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായാണ് ഡാൻസാഫ് സംഘം പരിശോധനയ്ക്കായി കൊച്ചിയിലെ ഹോട്ടലിൽ പരിശോധനയ്ക്കായി എത്തിയത്. ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ലഹരി ഉപയോം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തു. ഡാൻസാഫ് സംഘം ഹോട്ടലിലെത്തി മുറി കണ്ടുപിടിച്ച് എത്തുമ്പോഴേക്കും ഷൈൻ ടോം ജനൽ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് ഷൈൻ ഹോട്ടലിലെ സിമ്മിം​ഗ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമർജൻസി എക്സിറ്റ് വഴി പടികളിറങ്ങി ഷൈൻ ഇറങ്ങി ഓടുകയും ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോവുകയുമായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു.

അതേ സമയം, ഹോട്ടലിലെ ഷൈൻ ടോം താമസിച്ചിരുന്ന മുറിയിൽ നിന്നു ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+