ഷൈന്‍ ടോം ചാക്കോയെ ലഹരിവിമുക്തി കേന്ദ്രത്തിലാക്കുമോ? പേടിത്തൊണ്ടനെങ്കിലും തെറ്റ് തെറ്റാണ്: ജോസ് തോമസ്
പൊലീസ് സംഘം ലഹരിപരിശോധനയ്ക്ക് എത്തുന്നുവെന്ന വിവരം അറിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളയുന്നു ഷൈന്‍ ടോം ചാക്കോയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലഹരി ഉപയോഗം സംബന്ധിച്ച വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ താരത്തിനെതിരെ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിടില്ല. എന്നിരുന്നാലും വിശദമായ ചോദ്യം ചെയ്യലിനായി ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് വിളിച്ച് വരുത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രാവിലെ തന്നെ താരം ഹാജരായി. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റുകയാണ് വേണ്ടതെന്നാണ് സംവിധായകനും ഫെഫ്ക ഭാരവാഹിയുമായ ജോസ് തോമസ് അഭിപ്രായപ്പെടുന്നത്. ന്യൂസ് 18 മലയാളം ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഞാൻ ഒരു വാർത്ത കണ്ടു. നടന്റേ പേര് പറയരുതെന്ന് പറഞ്ഞിട്ടും പല സംഘടനകളും പേര് പുറത്തുവിട്ടിരിക്കുന്നുവെന്ന് വിന്‍സി അലോഷ്യസ് തന്നെ പറയുകയാണ്. എന്താണ് അവർ അങ്ങനെ പറയാനുള്ള കാരണം. ആരെയാണ് ഭയപ്പെടുന്നത്. വിൻസി തന്നെ ആ നടന്റെ പേര് പറയേണ്ടായിരുന്നു എന്ന് പറയുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരാണ്.
ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള എന്ന് പറയുന്ന ഫെഫ്കയുടെ പ്രതിനിധിയാണ് ഞാൻ. വിൻസി അതിൽ അംഗമല്ല. വിൻസി ഞങ്ങൾക്ക് പരാതിയും തന്നിട്ടില്ല. കാരണം ഞങ്ങൾക്ക് അവർ പരാതി തരേണ്ട കാര്യമില്ല തരികയാണെങ്കിൽ അതിന്റെ സംവിധായകനോ അല്ലെങ്കിൽ സാങ്കേതിക പ്രവർത്തകരോ അതിൽ അവരെ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അവരോട് മോശമായി പെരുമാറുകയോ ചെയ്താൽ നമുക്ക് പരാതി തന്നാൽ മതി. പക്ഷേ ഞങ്ങള്‍ക്ക് ആരും പരാതി തന്നിട്ടില്ല.
പ്രൊഡ്യൂസേഴ്സ് അസോസയേഷനും ഫിലിം ചേമ്പറിനും അമ്മയ്ക്കുമൊക്കെ പരാതി കൊടുത്തു. അവരെല്ലാം തന്നെ ആക്ഷൻ ഇമ്മീഡിയറ്റ് ആയിട്ട് എടുത്തു. ഈ ഷൈൻ ടോം ചാക്കോയെ മാറ്റി നിർത്തും, സിനിമയിൽ സഹകരിപ്പിക്കില്ല എന്നാണ് തീരുമാനം. എന്നുവെച്ചാല്‍ അത് തൊഴില്‍ വിലക്കല്ല. ഇങ്ങനെ അമിതമായി ലഹരി ഉപയോഗിക്കുന്നവരുമായി നമ്മൾ സഹകരിക്കുന്നില്ല. ഞങ്ങളുടെ നിർമ്മാതാക്കളോ അല്ലെങ്കിൽ താരങ്ങളോ സഹകരിക്കുന്നില്ലെന്ന തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം പറയുന്നു.
ഈ സിനിമാ രംഗത്ത് മൊത്തം ലഹരി വ്യാപനം എന്ന് പറയുമ്പോൾ രണ്ടോ മൂന്നോ നാലോ പേര് ഉണ്ടാക്കുന്ന ഈ പേരുദോഷമാണ് സിനിമാരംഗത്തിന് മുഴുവൻ ഉണ്ടാകുന്നത്. ഞങ്ങൾ ജാഗ്രതാ സമിതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എവിടേയും കയറി ചെക്ക് ചെയ്യാന്‍ ഞങ്ങള്‍ക്ക് പൊലീസിന്റെ പവറൊന്നുമില്ല. എന്തെങ്കിലും ഒരു പ്രതിസന്ധി ഉണ്ടായാൽ അല്ലെങ്കിൽ ലഹരി ഉപയോഗിച്ച് ഞങ്ങളെ ഉപദ്രവിക്കുന്നു അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നു എന്നൊരു അറിവ് കിട്ടിയാൽ നിയമപാലകരെ അറിയിക്കാനുള്ള സമിതി മാത്രമാണ് അത്.
നവംബറിൽ നവംബറിൽ തുടങ്ങിയ ഒരു പടമാണ് സൂത്രവാക്യം. ഞങ്ങൾ നവംബർ മാസത്തിൽ ഒന്നും ജാഗ്രതാ സമിതി ഉണ്ടാക്കിയിട്ടില്ല, അത് പോട്ടെ. വിൻസി അലോഷ്യസ് എന്നാണ് ഇത് പരസ്യമായിട്ട് പറഞ്ഞത്? എന്നാണ് ഇത് പുറത്തു പറഞ്ഞത്? അവിടെ ഐസി ഉണ്ടായിട്ട് അവിടെ പറഞ്ഞില്ല എന്ന് പറയുന്നു. ഇപ്പോഴാണല്ലോ അവർ പുറത്തു പറഞ്ഞത്. അവർ പുറത്ത് പറയുന്നതിന് മുമ്പ് ഞങ്ങൾക്ക് അങ്ങോട്ട് പോയി അന്വേഷിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
വിഷയം പുറത്ത് അറിഞ്ഞപ്പോള്‍ വിൻസി അലോഷ്യസും ഷൈന്‍ ടോം ചാക്കോയും അംഗമായിട്ടുള്ള അവരുടെ സംഘടന നടപടിയെടുത്തുസ അവനെ പുറത്താക്കി. അവനുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇപ്പോള്‍ അവിടെ അഡ്ഹോക്ക് കമ്മിറ്റിയാണ്. അവർ തീരുമാനം എടുത്തു കഴിഞ്ഞു. അത് ഇമ്മീഡിയറ്റ് ആയി പുറത്ത് വരും.
എനിക്കെതിരെ ഇങ്ങനെ ഒരു പീഡന ശ്രമം അല്ലെങ്കിൽ അവഹേളനം ഉണ്ടായി എന്ന് വിൻസി അലോഷ്യസ് പോലീസിൽ പരാതി കൊടുത്തിരുന്നോ? എന്തുകൊണ്ടാണ് പോലീസ് ഇത് അറിഞ്ഞിട്ടും നടപടി എടുക്കാത്തത്. അതിന്റെ പിന്നിലുള്ള കാര്യം എന്താണ്?. സംഘടനയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ> പോലീസ് അല്ലേ അതിന് ആക്ഷൻ എടുക്കേണ്ടത്? ആ പോലീസ് ആക്ഷൻ എടുക്കുന്നില്ലെങ്കിൽ സംഘടനയക്ക് പോലീസിനെ കൊണ്ട് നിർബന്ധിച്ച് ആക്ഷന്‍ എടപ്പിക്കാനാകുമോ? പൊലീസ് ഒളിച്ചു കളിക്കുന്നു എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
ഷൈന്‍ ടോം ചാക്കോ സൂപ്പർ താരമോ ഏതെങ്കിലും ഫാന്‍സ് അസോസിയേഷന്‍ ഉള്ള താരമൊന്നും അല്ല. എനിക്ക് സത്യത്തിൽ അദ്ദേഹത്തോട് സഹതാപമാണ്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടു. എന്ത് പരിഹാസമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ആ സംസാരവും ബോഡി ലാംഗ്വേജും കണ്ടാൽ അറിയാം അദ്ദേഹം അപ്പോഴും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന്.
അമ്മയോടും അല്ലെങ്കിൽ സിനിമാ നിർമാതാക്കളോടും എനിക്ക് പറയാനുള്ളത് അദ്ദേഹത്തെ ഡി അഡിക്ഷൻ സെന്റിൽ എത്തിക്കണം എന്നാണ്. ഈ ഷൈൻ ടോം ചാക്കോയുടെ അമ്മ പറയുന്നത് കേട്ടു അവന്‍ ഒരു പേടിത്തൊണ്ടന്‍ ആണെന്ന്. പേടിത്തൊണ്ടനാണെങ്കിലും തെറ്റ് ചെയ്താല്‍ തെറ്റ് ആകാതിരിക്കുമോയെന്നും ജോസ് തോമസ് ചോദിക്കുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications