അന്ത്യചുംബനമേകി യാത്രയാക്കി; കണ്ണീരടക്കി ഷൈന്‍: ചാക്കോയുടെ സംസ്കാര ചടങ്ങുകള്‍ നടന്നു
തൃശൂര്‍: നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ്, വാഹനാപകടത്തില്‍ മരിച്ച സിപി ചാക്കോയുടെ (78) സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വീട്ടില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ശേഷം മുണ്ടൂര്‍ പരി. കര്‍മ്മല മാതാ പള്ളിയുടെ സെമിത്തേരിയിലായിരുന്നു മൃതദേഹം സംസ്കരിച്ചത്.
ഇന്ന് രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിനു മുന്നില്‍ പലപ്പോഴും വിങ്ങിപ്പൊട്ടി നില്ക്കുന്ന ഷൈന്‍ അവിടെ വന്നവര്‍ക്കെല്ലാം നൊമ്പര കാഴ്ചയായി. അപകടത്തില്‍ ഇടത് തോളിന് പൊട്ടലേറ്റ ഷൈന്‍ ആശുപത്രിയില്‍ നിന്നാണ് വീട്ടിലേക്ക് വന്നത്. സംസ്കാര ചടങ്ങുകള്‍ക്കു ശേഷം ഷൈന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

അപകടത്തിന് ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷൈന്റെ അമ്മ മരിയയെ സ്ട്രക്ചറിലാണ് ഭര്‍ത്താവിനെ അവസാനമായി കാണിക്കാന്‍ വീട്ടിലെത്തിച്ചത്. ഭര്‍ത്താവ് മരിച്ച വിവരം മരിയയെ അറിയിക്കുന്നത് ഇന്ന് രാവിലെയാണ്. സ്ട്രക്ചറില്‍ കിടന്ന് ഭര്‍ത്താവിനെ യാത്രയാക്കിയ മരിയയ്ക്കൊപ്പം അവിടെ ഉണ്ടായിരുന്നവരെല്ലാം കരഞ്ഞു.
ഏറെ വികാരനിര്‍ഭരമായിരുന്നു ഷൈന്റെ വീട്ടിലെ കാഴ്ചകള്‍. മരിയയുടെ സങ്കടം കണ്ടു നിന്നവര്‍ക്കും വേദനയായി. ഷൈനിന്റെ സഹോദരിമാരായ സുമിയും പ്രിയയും ന്യൂസിലാന്‍ഡില്‍ നിന്നും എത്തിയിരുന്നു.
കുടുംബത്തിനൊപ്പം ബെംഗളൂരുവിയിലേക്കുള്ള യാത്രയ്ക്കിടെ തമിഴ്നാട് സേലം ധര്‍മ്മപുരിയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് സിപി ചാക്കോ മരിച്ചത്. ഷൈനു പുറമേ അമ്മ മരിയ, സഹോദരന് ജോ ജോണ്‍, ഡ്രൈവര്‍ അനീഷ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഷൈനെ ആശ്വസിപ്പിക്കുന്നതിനായി സിനിമ മേഖലയില്‍ നിന്ന് നിരവധി പേര് എത്തിയിരുന്നു. നടന് സൗബിന് ഷാഹിര്‍, ടിനി ടോം, ടൊവിനോ തോമസ്, സംവിധായകന് കമല്‍, സാന്ദ്ര തോമസ്, ഒമര്‍ ലുലു, ടിജി രവി, മറീന മൈക്കിള്‍, അന്‍സിബ, സരയൂ എന്നിവര്‍ എത്തിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു വേണ്ടി ടിനി ടോം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈനും അമ്മയും ചികിത്സ തുടരുന്നത്.
ഷൈനിനെ സംബന്ധിച്ച് ഏറെ വൈകാരികമായ നഷ്ടം കൂടിയാണിത്. പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാം മകനെ പൊതിഞ്ഞുപിടിച്ച് സംരക്ഷിച്ചത് പിതാവ് ചാക്കോ ആയിരുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ടപ്പോഴും തള്ളിപ്പറയാതെ മകനെ സംരക്ഷിച്ചതും ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതും പിതാവായിരുന്നു.
ഷൈന്റെ മാനേജര്‍ കൂടിയായ ചാക്കോ മാധ്യമങ്ങള്‍ക്കു മുന്നിലും മകനു വേണ്ടി സംസാരിക്കാനും എത്തിയിരുന്നു. ചികിത്സയ്ക്കായും മറ്റും കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് പോയിരുന്നത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications