'വേട്ട നായ്ക്കളെക്കാൾ ക്രൂരമായ ആക്രമണം ഒഴിവാക്കിക്കൂടെ'; ഷൈനിന്റെ അച്ഛൻ, ഞങ്ങളുടെ ഡാഡി'; കുറിപ്പ് വൈറൽ
കഴിഞ്ഞ ദിവസമാണ് നടൻ ഷൈൻ ടോമിന്റെ പിതാവ് ചാക്കോ അപകടത്തിൽ മരണപ്പെട്ടത്. ഷൈനിനൊപ്പം ബെംഗളൂരുവിലേക്ക് കുടുംബമായി കാറിൽ പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.
അതേസമയം അപകട വാർത്തയ്ക്കെതിരെ നിരവധി പേരാണ് നെഗറ്റീവ് കമന്റുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഇത്തരത്തിൽ കമന്റ് ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് ഛായാഗ്രാഹകൻ വിഷ്ണു ആമി. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

'മരണം പോലും ആഘോഷിക്കുന്നവരോട്. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി...ഷൈൻ ടോം ചാക്കോയുടെ അച്ഛൻ. അദ്ദേഹത്തിന്റെ മരണത്തെക്കാൾ ഏറ്റവും വേദനിപ്പിക്കുന്നത് ഈ അപകടവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് താഴെ വരുന്ന കമന്റുകളാണ്. ചാക്കോ എന്നയാൾ ഒരു വ്യക്തി എന്നതിനേക്കാൾ ഉപരി അദ്ദേഹം ഒരു അച്ഛനായിരുന്നു, അദ്ദേഹത്തിന് പ്രിയപ്പെട്ട മക്കളുണ്ട്, ഒരു കുടുംബമുണ്ട്. ഏതൊരു അച്ഛനെ പോലെയും എത്രത്തോളം അദ്ദേഹം തന്റെ മക്കളെയും കുടുംബത്തെയും സ്നേഹിച്ചിരുന്നു എന്നത് മനസ്സിലാക്കാൻ നിങ്ങൾ ഓരോരുത്തരും അവരവരുടെ അച്ഛനെ പറ്റി ആലോചിച്ചു നോക്കിയാൽ മാത്രം മതി.
ആ മക്കൾക്ക് സ്വന്തം അച്ഛനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് ഓർക്കുക. നിങ്ങളുടെ ഉറ്റവർ മരിച്ചു കിടക്കുമ്പോൾ ഇങ്ങനുള്ള കമന്റുകൾ വന്നാൽ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മാനസികാവസ്ഥ എന്തായിരിക്കും എന്നത് ചിന്തിച്ചിട്ട് വേണം ഓരോ കമന്റും ഇടാൻ. മനസ്സുകൊണ്ടെങ്കിലും തെറ്റ് ചെയ്യാത്തവർ ആരും ഉണ്ടാവില്ല എന്നിരിക്കെ വേട്ട നായ്ക്കളെക്കാൾ ക്രൂരമായ ഇത്തരത്തിലുള്ള കൂട്ട ആക്രമണം ഒഴിവാക്കിക്കൂടെ നാട്ടാരെ.
വിദ്യ കൊണ്ട് പ്രബുദ്ധരായ മലയാളികൾക്ക് വിവേചന ബുദ്ധി കൈമോശം വന്നിരിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വാർത്തകൾക്ക് താഴെ വരുന്ന ഓരോ കമന്റും. സ്വന്തം മക്കൾക്ക് മാത്രമല്ല. അദ്ദേഹത്തെ സ്നേഹിച്ചിരുന്ന ഞങ്ങളെപ്പോലുള്ള സിനിമ പ്രവർത്തകർക്കും ചില ഓർമ്മകൾ വളരെ വേദനകൾ സമ്മാനിക്കുന്നതാണ്. ശുക്രൻ സിനിമയുടെ ലൊക്കേഷനിൽ ഷൈന്റെ കൂടെ വന്ന ഡാഡി എന്റെ ഫോട്ടോ എന്തിനാ എടുക്കുന്നത് കൊച്ചേ എന്ന് എന്നോട് ചോദിച്ചപ്പോൾ ഡാഡീടെ ബർത്ത്ഡേയ്ക്ക് പോസ്റ്റ് ചെയ്യാം എന്ന് ഞാൻ പറഞ്ഞു.
പക്ഷേ ഒരിക്കലും വിചാരിച്ചില്ല ഈ ഫോട്ടോ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന്. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി പോയി എന്ന വാർത്ത രാവിലെ അറിയുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷേ യഥാർഥ്യത്തെ ഉൾക്കൊണ്ടല്ലേ പറ്റൂ... ഓർമകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ യുടെ കുടുംബത്തോടൊപ്പം പ്രാർത്ഥനകളിൽ ഞങ്ങളും ചേരുന്നു', വിഷ്ണു ആമി കുറിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications