Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കൈന്‍ കേസില്‍ എന്നെ കുടുക്കിയവരെ അറിയാം; അവര്‍ അനുഭവിക്കുന്നുവെന്ന് ഷൈന്‍ ടോം

ആരെയും കുറ്റപ്പെടുത്താനില്ല. അതിനുള്ള തെളിവും തന്റെ പക്കലില്ല. ആര്‍ക്കു വേണ്ടിയാണോ അത് ചെയ്തത് അവര്‍ക്ക് ഫലം കിട്ടിയിട്ടുണ്ട്.

കൊച്ചി: മയക്കുമരുന്ന് കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും അവര്‍ അനുഭവിച്ചിട്ടുണ്ടെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ അറിയാത്ത കേസിലാണ് തന്നെ കുടുക്കിയത്. ഇപ്പോള്‍ അവര്‍ അനുഭവിക്കുന്നുണ്ടെന്നും ഷൈന്‍ ടോം പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട പ്രയാസങ്ങളും കേസും സംബന്ധിച്ച് നടന്‍ വിശദീകരിക്കുന്നത്. ഇങ്ങനെ ഒരു കൊക്കൈന്‍ കേസുണ്ടാകുമെന്ന് കരുതിയതല്ല. പക്ഷേ, തന്നെ ചിലര്‍ കരുവാക്കുകയായിരുന്നുവെന്നും ഷൈന്‍ ടോം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കേസുപോലെ താ്ന്‍ അന്ന് പറഞ്ഞത് ആരും വിശ്വസിച്ചില്ല. കേസ് നടക്കുകയാണ്. അന്തിമ വിധി വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നും ഷൈന്‍ ടോം പറഞ്ഞു.

താന്‍ തളര്‍ന്നില്ല

താന്‍ തളര്‍ന്നില്ല

എന്നാല്‍ കേസ് വന്നതുകൊണ്ടൊന്നും താന്‍ തളര്‍ന്നില്ല. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. പെട്ടെന്ന് പൊട്ടിമുളച്ച് സിനിമയിലെത്തിയതല്ല. കഷ്ടപ്പെട്ടാണ് മേഖലയില്‍ വളര്‍ന്നതെന്നും ഷൈന്‍ ടോം പറഞ്ഞു.

എട്ടുപേര്‍ പിടിക്കപ്പെട്ടു

എട്ടുപേര്‍ പിടിക്കപ്പെട്ടു

2015 ജനുവരിയിലാണ് കേസിന്റെ തുടക്കം. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നു മയക്കുമരുന്നുമായി നടന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു പോലീസ് കേസ്. എട്ട് പേരായിരുന്നു പിടിക്കപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയും വിദേശിയും

തമിഴ്‌നാട് സ്വദേശിയും വിദേശിയും

നടി, മോഡല്‍, സഹ സംവിധായക എന്നിവരുള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട കൊക്കൈന്‍ കേസ് ഏറെ വിവാദമായിരുന്നു. തമിഴ്‌നാട് സ്വാദേശിയും നൈജീരിയക്കാരനും കേസില്‍ പിന്നീട് അറസ്റ്റിലായി.

ഗോവയിലേക്കും നീണ്ടു

ഗോവയിലേക്കും നീണ്ടു

അന്വേഷണം ഗോവയിലേക്കും നീണ്ടു. ഗോവയിലെ മയക്കുമരുന്ന് ലോബിക്ക് കൊച്ചി കേന്ദ്രമായും സിനിമാ മേഖലയിലുള്ളവരുമായും ബന്ധമുണ്ടെന്ന് വരെ അന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത് എല്ലാം ശരിയായിരുന്നില്ലെന്ന് ഷൈന്‍ ടോം പറയുന്നു.

ആരൊക്കെയോ ഉണ്ടാക്കിയ കഥ

ആരൊക്കെയോ ഉണ്ടാക്കിയ കഥ

അന്നും താന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇന്നത്തെ ചില കേസുകള്‍ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം എല്ലാവര്‍ക്കും തോന്നാം. ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ലെന്നും ഷൈന്‍ ടോം പറഞ്ഞു.

രണ്ടു മാസം ജയിലില്‍

രണ്ടു മാസം ജയിലില്‍

രണ്ടു മാസം കഴിഞ്ഞു ജയിലില്‍ നിന്നിറങ്ങി. കേസ് ഇപ്പോഴും നടക്കുന്നു. അന്തിമ വിധി വന്നാല്‍ താന്‍ പറഞ്ഞത് എല്ലാവര്‍ക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്തൊക്കെയോ പൊതുജനത്തില്‍ നിന്നു മറയ്ക്കാന്‍ തന്നെ കരുവാക്കുകയായിരുന്നുവെന്നു പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും തനിക്ക് കിട്ടിയെന്നും ഷൈന്‍ ടോം പറഞ്ഞു.

കൈയിലിരിപ്പിന്റെ ഫലം

കൈയിലിരിപ്പിന്റെ ഫലം

ആരെയും കുറ്റപ്പെടുത്താനില്ല. അതിനുള്ള തെളിവും തന്റെ പക്കലില്ല. ആര്‍ക്കു വേണ്ടിയാണോ അത് ചെയ്തത് അവര്‍ക്ക് ഫലം കിട്ടിയിട്ടുണ്ട്. അവരുടെ കൈയിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂവെന്നും ഷൈന്‍ ടോം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+