അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം; കയർ പൊട്ടി ഈശ്വർ മാൽപ 150 മീറ്ററോളം ദൂരത്തേക്ക് ഒഴുകിപ്പോയി
അങ്കോല: അർജുനെ കണ്ടെത്താൻ ഉള്ള രക്ഷാപ്രവർത്തനം തുടുരുന്നു. ഷിരൂരിൽ എത്തിയ പ്രദേശിക മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിൽ ഇറങ്ങാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉടുപ്പിയിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളായ
സംഘമായ മാൽപ സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. എട്ട് പേരാണ് സംഘത്തിലുള്ളത്. ഇവരിൽ രണ്ട് പേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തുന്നത്. ഇതിനിടെ ഇവരുമായി ടാങ്കറിൽ ഘടിപ്പിച്ച കയർ പൊട്ടി സംഘത്തിൽ ഉള്ള ഒരാൾ അല്പം ദൂരം ഒഴുകിപ്പോയതായി വിവരമുണ്ട്.
വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യ ഘട്ടം എന്ന രീതിക്ക് ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ട് തവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.

നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യ സംഘത്തിന്റെ വിലയിരുത്തൽ.
ശക്തമായ ഒഴുക്കിൽ 100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാൻ സാധിക്കുമെന്നാണ് ഈശ്വർ മാൽപ്പ സംഘം പറഞ്ഞിരുന്നു. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈ കൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുത എന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു.
മൂന്ന് പ്രാവശ്യം ഈശ്വർ മാൽപെ അടിത്തട്ടിൽ മുങ്ങി തിരിച്ചുകയറിയതായി മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് പറഞ്ഞിരുന്നു. ഒരു പ്രാവശ്യം ബോട്ടുമായി ഘടിപ്പിച്ച കയർ പൊട്ടി 150 മീറ്ററോളം ദൂരത്തേക്ക് ഒഴുകിപ്പോയതായും എം എൽ എ പറഞ്ഞിരുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വൻ കുത്തൊഴുക്കാണ് നദിയിൽ. പുഴയിലെ മൺതിട്ടയ്ക്ക് സമീപം കരയിൽ നിന്ന് 130 മീറ്ററോളം മാറിയാണ് പുതിയ സിഗ്നൽ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയാണ് ഇപ്പോൾ തിരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. മൂന്ന് തവണ മുങ്ങിയതിന്റെ ഫലം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ അദ്ദേഹത്തിന്റെ കയർ പൊട്ടി സാങ്കേതിക തടസ്സം നേരിട്ടു. മുങ്ങിയ സ്ഥലത്ത് നിന്ന് പൊങ്ങിയത്. 150 മീറ്ററോളം ദൂരത്താണ്.
അത്ര മഴ വെള്ളപ്പാച്ചിലാണ് നദിയിൽ. ഇതൊക്കെ തരണം ചെയ്ത് കൊണ്ടാണ് രക്ഷാപ്രവർത്തനം. വൈകാതെ തന്നെ ട്രക്കിനടുത്ത് എത്തുമെന്നാണ് പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്. അവർ കടുത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്, അഷറഫ് എം എൽ എ പറഞ്ഞു.












Click it and Unblock the Notifications