അർജുൻ കാണാമറയത്ത് തന്നെ; പ്രതീക്ഷ നൽകുന്ന ഒന്നും കണ്ടെത്താനായിട്ടില്ല, പ്ലാൻ ബി ആലോചിക്കണം'
അങ്കോല: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുന്നു. തിരച്ചിൽ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം. എന്ത് സഹായം നൽകാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
അർജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും അനശ്ചിതത്വത്തിലേക്കെന്ന് മഞ്ചേശ്വരം എം എൽ എ എം കെ എം അഷ്റഫ് പറഞ്ഞു. ഈശ്വർ മൽപെ പുഴിൽ ഇറങ്ങി നടത്തുന്ന തിരച്ചിലിൽ ഇതുവരെ യാതൊരു അനുകൂല ഫലവും ലഭിച്ചിട്ടില്ല. ലോറിയോ മറ്റ് പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചർച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നു അദ്ദേഹം പറഞ്ഞു.

അതേ സമയം, ഇന്ന് കൂടി പരമാവധി തിരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം പറഞ്ഞത്. തിരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാർവാർ എം എൽ എ സതീഷ് സെയിൽ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാൻ കഴിയില്ല. മറ്റ് മാർഗങ്ങൾ തേടുകയാണ്. പ്രൊക്ലെയ്നർ നിലവിൽ എത്തിച്ചാലും ഇറക്കാൻ സാധിക്കില്ലെന്നും എം എൽ എ പറഞ്ഞു. ഡ്രജിംഗ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി.
ഗംഗാവലി അപകടം നിറഞ്ഞ നദി ആണ് എന്നും ഇങ്ങനെയൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയിൽ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ഹി ട്രത്ത് കണ്ടെത്താൻ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി. അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോൾ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നത് പോലെയാണ്. സ്വന്തം റിസ്കിലാണ് ഇറങ്ങുന്നത് എഴുതി നൽകിയാണ് ഇറങ്ങിയത് എന്നും ഈശ്വർ മൽപെ പറഞ്ഞു.
ജൂലായി 16 ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്.












Click it and Unblock the Notifications