'പലരും പറഞ്ഞു മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനാണെന്ന്, ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു': സതീഷ് സെയിൽ എംഎൽഎ
ബെംഗളൂരു: ഗംഗാവലിപ്പുഴയിൽ നടത്തിയ തിരച്ചലിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹ ഭാഗങ്ങൾ ഡി എൻ എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കാർവാർ എം എൽ എ സതീഷ് സെയിൽ. കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമ പ്രവർത്തകരോട് അദ്ദേഹം നന്ദി പറഞ്ഞു. തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും സതീഷ് സെയിൽ മറുപടി നൽകി. തങ്ങൾ ഇവിടെ നടത്തിയത് നേരംപോക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളിവിടെ നടത്തിയത് നേരംപോക്കല്ല, കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ചിലർ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഞങ്ങളുടെ ആളുകൾക്ക് വേണ്ടി അത് തുടരും, അദ്ദേഹം പറഞ്ഞു. ലോറിയും മൃതദേഹത്തിന്റെ പകുതിയോളം ഭാഗങ്ങൾ കണ്ടെത്തി. അവശേഷിക്കുന്നവ ലോറിക്കുള്ളിൽ ഉണ്ടാകാനാണ് സാധ്യത. നിർദ്ദേശപ്രകാരം അർജുന്റെ മൃതദേഹം ഡി എൻ എ പരിശോധനയ്ക്ക് കൈമാറും. നാളെയും പ്രദേശവാസികളായ ജഗന്നാഥനും ലോകേഷനും ആയുള്ള തിരച്ചിൽ തുടരും.

'പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനാണ് എന്നൊക്കെ, ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഇനി ഞങ്ങളുടെ പൗരന്മാർക്കായുള്ള തിരച്ചിൽ പുരോഗമിക്കും, അദ്ദേഹം പറഞ്ഞു. നിങ്ങൾ ( മാധ്യമപ്രവർത്തകർ) മടങ്ങിപ്പോകരുതെന്നാണ് ആഗ്രഹം. നിങ്ങൾ കാരണമാണ് ഇന്ന് ഞങ്ങൾ പോലും ഇവിടെ നിൽക്കുന്നത്. ഗംഗാ മാതാവിനോട് പ്രാർത്ഥിക്കുന്നു, അദ്ദേഹം പറഞ്ഞു.
കാണാതായി 72ാം ദിവസമാണ് അർജുന്റെ മൃതദേഹം ലഭിച്ചത്. ജൂലായ് 16 ന് ആണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. അർജുനും ലോറിയും ആണ് കാണാതായത്. അർജുനെ കാണാനില്ലെന്ന് കാണിച്ച് അർജുന്റെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും ആദ്യം കാര്യമായ പ്രവർത്തനങ്ങൾ നടന്നില്ല. സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും കേരളം ഇടപെടുകയും ചെയ്തു. ഇതിന് പിന്നാലെ കർണാടക സർക്കാർ തിരച്ചിൽ സജീവമാക്കി.
റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് നടത്തിയത്. ഐ ബോഡ് പരിശോധനയിൽ ജി പി എസ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തിയ ഭാഗമാണ്. നാവിക സേനയുടെ സംഘം അടക്കമാണ് തിരച്ചിലിന് മുന്നലുണ്ടായിരുന്നത്. കണ്ടെടുത്ത ലോറി തന്റേതാണെന്ന് ലോറിയുടമ മനാഫ് പറഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications