'മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചിട്ടില്ല': കാർവാർ എസ് പി
ബെംഗളൂരൂ: ഷിരൂരിൽ മണ്ണിടിച്ചിലിൽ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചെന്ന വാർത്ത തള്ളി കാർവാർ എസ് പി നാരായണ. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകൾ പൊട്ടിത്തെറിച്ചില്ല. മൃതദേഹങ്ങളിൽ പാെള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
അർജുന് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ്. പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകായണ്. നദിയിലെ ശക്തമായി അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്.

തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്യ ആഴത്തിൽ തുരന്നുള്ള പരിശോധനയ്ക്കായി ബോറിംഗ് യന്ത്രവും എത്തിച്ചിരുന്നു.
അര്‍ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തിരച്ചൽ പുരോഗമിക്കുകയാണ്. അടിയൊഴുക്ക് ഉള്ളത് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്തത് ആണ് തിരിച്ചടിയാകുന്നത്.
അതേ സമയം, തിരച്ചിലിൽ തൃപ്തിയില്ലെന്ന് അർജുന്റെ കുടുംബം ഇന്നലെ പറഞ്ഞിരുന്നു. ലോറി അവിടെ ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി സംശയം ഉണ്ടെന്നും അർജുന്റെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യം വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു. ടണൽ ദുരന്തത്തിൽ പെട്ടവർ തിരികെ വന്നത് പോലെ എന്റെ മോൻ ജീവനോടെ തിരിച്ച് വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്നത്തോടെ അതും മാറി എന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന്റെ അമ്മ പറഞ്ഞത്.
അർജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് കർണാടക ഹൈക്കോടതിയ അർജുന്റെ രക്ഷാപ്രവർത്തനത്തിന് ഇടപെടണമെന്ന ഹർജിയിലാണ് നടപടി. നാളെയാണ് കർണാടക ഹൈക്കോടതി കേസിൽ അടിയന്തര വാദം കേൾക്കുന്നത്. അർജുനെ കണ്ടെത്താൻ ചെയ്ത കാര്യങ്ങളെല്ലാം സംസ്ഥാനം നാളെ കോടതിയില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജൂലായി 16 ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്. കർണാടക - ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ - കന്യാകുമാകരി ദേശീയ പാതയിലായിരുന്നു അർജുൻ അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമ അടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി പി എസ് ലൊക്കേഷൻ അവസാനമായി കണ്ടത്.












Click it and Unblock the Notifications