Get Updates
Get notified of breaking news, exclusive insights, and must-see stories!

'കർണാടക സർക്കാരിന്റെ പ്രതിബദ്ധതയോട് ഇവിടുത്തെ സർക്കാർ നന്ദി പറയണം'; എം കെ രാഘവൻ എം പി

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തിയതിൽ കർണാടക സർക്കാരിനോട് നന്ദി പറയണമെന്ന് എം കെ രാഘവൻ എം പി. തിരിച്ചിലിനുള്ള ചെലവ് മുഴുവൻ വഹിച്ചത് കർണാടക സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ വീട്ടിൽ വൈകുന്നേരം പോകുമെന്നും അദ്ദേഹം പറഞ്ഞു.

71 മാത്തെ ദിവസമാണ് വാഹനം കണ്ടെത്തിയത്. പുഴയ്ക്കുള്ളിൽ അതിശക്തമായ അടിയൊഴുക്കായിരുന്നു ഉണ്ടായിരുന്നത്. അടിയൊഴുക്ക് 2 . 1 എത്തിയപ്പോഴാണ് ഇറങ്ങി കണ്ടെത്താൻ സാധിച്ചത്. ഡ്രഡ്ജർ ആവശ്യമായിരുന്നു. 40 ലക്ഷമെന്നായിരുന്നു ​ഗോവയിലെ കമ്പനി ഞങ്ങളോട് പറഞ്ഞത്. പിന്നീട് 90 ലക്ഷമായി ഉയർന്നു. അതിലൊരു ആശയക്കുഴപ്പം ഉണ്ടായപ്പോഴാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പോയി കണ്ട് സംസാരിച്ചത്.

arjun

അദ്ദേഹം അപ്പോൾ തന്നെ കളക്ടറെ വിളിച്ച് കാശ് നോക്കരുത് എന്ന് പറഞ്ഞ് നിർബന്ധമായും ഡ്രഡ്ജർ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഡ്രഡ്ജറെത്തി മൂന്ന് ദിവസമായുള്ള തിരിച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞു. മൃത​ദേഹം കണ്ടെത്താൻ കർണാടക സർക്കാർ കാണിച്ച ദൃഢനിശ്ചയത്തിന് ഇവിടുത്തെ സർക്കാർ നന്ദി പറയണം, എന്നും എം കെ രാഘവൻ എം പി റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.

​ഗം​ഗാവലി പുഴയിൽ കാണാതായതിന് 71 ാം ദിവസമാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനിൽ ആണ് മൃതദേഹം ഉണ്ടായിരുന്നത്.
മൂന്നാം ഘട്ടത്തിലുള്ള തിരച്ചിലിൽ ഡ്രഡ്ജിം​ഗ് നടത്തിയാണ് ലോറി കണ്ടെത്തിയത്. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥരീകരിച്ചു. ലോറിയുടെ കാബിനിലുണ്ടായിരുന്നു മൃതദേഹ ഭാ​ഗം അധിക‍ൃതർ പുറത്തെടുത്തു. ലോറി കരിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

‌റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള തിരച്ചിൽ ഇന്ന് നടത്തിയിരുന്നത്. ഐ ബോഡ് പരിശോധനയിൽ ജി പി എസ് സംവിധാനം ഉപയോ​ഗിച്ച് അടയാപ്പെടുത്തിയ ഭാ​ഗമാണ്. നാവിക സേനയുടെ സംഘം അടക്കമാണ് തിരച്ചിലിന് ഉണ്ടായത്. തിരച്ചിലിനിടെ പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായിരുന്നു. സി പി 2 മേഖലയിൽ നിന്നാണ് അർ‌ജുന്റെ ലോറി കണ്ടെത്തിയതാണെന്നാണ് വിവരം.

ജൂലായ് 16 നാണ് രാവിലെ കർണാടക - ​ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ - കന്യാകുമാരി ദേശിയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുന്റെ ലോറി അപകടത്തിൽപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+