സതീഷ് സെയിൽ എംഎൽഎയോട് നന്ദി പറഞ്ഞ് മതിയാവാതെ അർജുന്റെ നാട്ടുകാർ; ഹൃദയംതൊടുന്ന കാഴ്ച
കോഴിക്കോട്: ഷീരൂർ മണ്ണിടിച്ചലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ ചെയ്ത് സംസ്കരിച്ചു. 72ാം ദിവസമാണ് അർജുന്റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ ആദ്യം മുതൽ തന്നെ മുന്നിലുണ്ടായ വ്യക്തിയാണ് കർവാർ എം എൽ എ സതീഷ് സെയിൽ. അർജുന്റെ മൃതദേഹം നാട്ടൽ എത്തിച്ചപ്പോൾ കൂടെ സതീഷ് സെയിലുമുണ്ടായിരുന്നു.
സതീഷ് സെയിലിനെ കണ്ടപ്പോൾ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കാനും സ്നേഹം അറിയിക്കാനും പലരും ഓടിയെത്തി, ചിലർ അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ചു. അതേ സമയം അർജുനെ ജീവനോടെ എത്തിക്കാൻ സാധിക്കാത്തതിൽ ദുഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാലും അന്ത്യ കർമങ്ങൾ നടത്താൻ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കാൻ സാധിച്ചതിൽ ആശ്വസിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

തിരച്ചിൽ നടത്തുന്ന സമയത്ത് വളരെയേറെ പ്രതിസന്ധി നേരിട്ടിരുന്നെന്നും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു എന്നാൽ ഒറ്റക്കെട്ടായി നിന്ന മലാളികളും മാധ്യമങ്ങളും ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞുയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ നടത്തിയത് നേരംപോക്കായിരുന്നില്ലെന്നും കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയണെന്നും ചിലർ പറഞ്ഞിരുന്നു, തങ്ങൾ തങ്ങുടെ ജോലി ചെയ്തെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തിരച്ചിലിന് ഡ്രജർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിൽ സതീഷ് സെയിൽ മുൻകൈ എടുത്തിരുന്നു. എം എൽ എ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ചാണ് ഡ്രജർ എത്തിച്ചത്, രക്ഷാപ്രവർത്തനം നടത്തുമ്പോഴൊക്കെ അദ്ദേഹം സജീവമായി ഉണ്ടായിരുന്നു.
ജൂലായ് 16 ന് ആണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവർ ആയ അർജുനെ കാണാതാവുന്നത്. രാവിലെ 8. 45 ന് ആയിരുന്നു മണ്ണിടിച്ചിൽ ഉണ്ടായി. അപകടം നടന്ന് 72ാം ദിവസമാണ് ഗംഗാവലി പുഴയിൽ നിന്ന് അർജുനെയും ലോറിയേയും കണ്ടെടുത്തത്. ഷിരൂരിൽ തുടർന്ന കനത്ത മഴ രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.
ഇടയ്ക്ക നിർത്തി വെച്ച രക്ഷാപ്രവർത്തനം ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ വീണ്ടും ആരംഭിച്ചു. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിൽ ഡ്രഡ്ജര് ഉപയോഗിച്ചുള്ള ഐ ബോഡ് പരിശോധനയിൽ ജി പി എസ് ഉപയോഗിച്ച് അടയാളപ്പെടുത്തിയ ഭാഗത്തി നടത്തിയ പരിശോധനയിലാണ് അർജുനെ കണ്ടെത്തിയത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications