കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ 'സദാചാരം' കൈയ്യും കെട്ടി നോക്കിനിന്ന് രസിച്ച പോലീസിനും കിട്ടി പണി!! ബാക്കി പിന്നാലെ!!

അക്രമം തടയുന്നതില്‍ പോലീസിന് വീഴ്ച ഉണ്ടായതായി ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഭവം നാണക്കേട് ഉണ്ടാക്കിയതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: വനിതാ ദിനത്തില്‍ മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര അഴിഞ്ഞാട്ടം കൈയ്യും കെട്ടി നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്.

read more :കൊച്ചിയില്‍ ശിവസേനയുടെ സദാചാരഗുണ്ടായിസം..പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ചൂരലിന് അടിച്ചോടിച്ചു.!!

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. പോലീസ് നടപടി നാണക്കേട് ഉണ്ടാക്കിയെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഭവം അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

 നടപടി

നടപടി

ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. എട്ട് പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റിയിട്ടുമുണ്ട്.

 നോക്കി നിന്നു

നോക്കി നിന്നു

ശിവസേന പ്രവര്‍ത്തകര്‍ക്ക് പോലീസ് ഒത്താശ ചെയ്തതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെ യുവതിയുവാക്കാളെ ചൂരലിനടിച്ച് വിരട്ടി ഓടിക്കുമ്പോള്‍ പോലീസ് ഇടപെടുകയോ ഇവരെ തടയുകയോ ചെയ്തിരുന്നില്ല്

 ഉന്നതര്‍ക്ക് അതൃപ്തി

ഉന്നതര്‍ക്ക് അതൃപ്തി

അക്രമം തടയുന്നതില്‍ പോലീസിന് വീഴ്ച ഉണ്ടായതായി ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഭവം നാണക്കേട് ഉണ്ടാക്കിയതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. അതൃപ്തിയും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

 മുന്നറിയിപ്പ് നല്‍കിയിരുന്നു

മുന്നറിയിപ്പ് നല്‍കിയിരുന്നു

സംഭവത്തില്‍ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. ശിവസേനയുടെ ആക്രമണത്തെ കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും വേണ്ടത്ര പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിരുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 സദാചാര ഗുണ്ടായിസം

സദാചാര ഗുണ്ടായിസം

പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകളുമേന്തിയാണ് പത്തോളം ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ പ്രകടനം നടത്തിയത്. ഇതിനിടെ ഇവര്‍ അവിടെയുണ്ടായിരുന്നവര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

 ദമ്പതികള്‍ക്കു നേരെയും

ദമ്പതികള്‍ക്കു നേരെയും

ചൂരലുമായി എത്തിയ ശിവസേന പ്രവര്‍ത്തകര്‍ കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. ദമ്പതികളെയും ചൂരല്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളും ഇവര്‍ ഉപയോഗിച്ചിരുന്നു.

 മര്‍ദിച്ചതായി പരാതി ഇല്ല

മര്‍ദിച്ചതായി പരാതി ഇല്ല

സംഭവത്തില്‍ ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതി യുവാക്കളെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. എന്നാല്‍ മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

English summary
shivsena attack in kochi marine drive, si suspended. action against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X