കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവന്റെ സേനയല്ല ശിവസേന, ഇത് പിണറായി വിജയന്റെ സേന.. ബിജെപിക്കും ആര്‍എസ്എസിനും വേണ്ട!!

  • By Kishor
Google Oneindia Malayalam News

കൊച്ചിയില്‍ ഒരുമിച്ചിരുന്ന യുവതി യുവാക്കളെ ശിവസേനക്കാര്‍ ആക്രമിച്ചു എന്ന വാര്‍ത്ത കേട്ട് ക്ഷേത്രങ്ങളില്‍ നിന്നും ശിവലിംഗം നീക്കം ചെയ്യണം എന്നൊക്കെയാണ് ചിലര്‍ ഫേസ്ബുക്കില്‍ അടിച്ചുവിടുന്നത്. എന്ന് വെച്ചാല്‍ പേരില്‍ ഒരു ശിവനുള്ളത് കൊണ്ട് ശിവസേന സാക്ഷാല്‍ പരമശിവന്റെ സേനയാണെന്ന് ധരിച്ചുവെച്ചിരിക്കുന്നു - എന്തൊരു മണ്ടത്തരം.

Read Also: നടിയെ ആക്രമിച്ച രാത്രി എന്താണ് നടന്നത്.. എല്ലാം എണ്ണിപ്പറഞ്ഞ് എഫ്‌ഐആര്‍.. ഇത് വിശ്വസിക്കാമോ?

എങ്കില്‍ ആരാണ് ഈ ശിവസേന. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ ശിവസേനയ്ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ആര്‍ എസ് എസും ബി ജെ പിയും പറയുന്നു. ഒന്നോര്‍ത്താല്‍ സംഭവം ശരിയാണ്. മഹാരാഷ്ട്രയിലും എന്തിനധികം കേരളത്തില്‍ വരെ പരസ്പരം മത്സരിച്ചവരാണ് ഇവര്‍. എങ്കില്‍ പിന്നെ, ഇവരാരാണ്. പിണറായി വിജയന്റെ സേനയാണ് ശിവസേന എന്നാണ് സംഘപരിവാര്‍ പറയുന്നത്. വെറുതെയല്ല, അതിന് കാരണങ്ങളുമുണ്ട്.

ഇതാണാ രേഖ

ഇതാണാ രേഖ

കേരളത്തിലെ ശിവസേന പിണറായി വിജയനെയാണ് പിന്തുണക്കുന്നത് എന്ന് പറഞ്ഞ് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ചിത്രമാണ് ഇത്. സംഘപരിവാറിന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെച്ച് ശിവസേനയെക്കൊണ്ട് പിണറായി വിജയനും സി പി എമ്മും ഇതൊക്കെ ചെയ്യിക്കുകയാണത്രെ. ഇടതുപക്ഷത്തിന്റെ ആജ്ഞയനുസരിച്ചാണത്രെ കേരളത്തില്‍ ശിവസേന ജോലി ചെയ്യുന്നത്.

ബിജെപിയെ കളിയാക്കിയതല്ലേ

ബിജെപിയെ കളിയാക്കിയതല്ലേ

കേന്ദ്രത്തില്‍ ബി ജെ പിയും ശിവസേനയും രണ്ടഭിപ്രായം പറയുമ്പോള്‍ ശിവസേന പോലും ഒപ്പമില്ല എന്ന് പറഞ്ഞ് ബി ജെ പിയെ കളിയാക്കിയവരാണ് ഇവിടത്തെ ഇടതുപക്ഷക്കാര്‍. മഹാരാഷ്ട്രയില്‍ പരസ്പരം മത്സരിച്ചപ്പോഴും ഇത് തന്നെ സംഭവിച്ചു. എന്നാല്‍ ശിവസേനയെയും കളിയാക്കിയവരെയും ഒതുക്കി ബി ജെ പി ജയിച്ചു എന്നത് വേറെ കാര്യം. പിന്നെ എന്തിനാണ് ശിവസേന ചെയ്തത് തങ്ങളുടെ തലയില്‍ ഇടുന്നത് എന്നാണ് സംഘപരിവാര്‍ അനുഭാവികളുടെ ചോദ്യം.

പിണറായി പോലീസ് ചെയ്തത്

പിണറായി പോലീസ് ചെയ്തത്

കഴിഞ്ഞ ദിവസം കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ പോലീസ് നോക്കിനില്‍ക്കെയാണ് ശിവസേനക്കാര്‍ തല്ലിയോടിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കാക്കി ഊരിവെച്ച് വേറെ വല്ല പണിക്കും പോ സാറേ എന്ന് വരെ പോകുന്നു പ്രതികരണങ്ങള്‍. പിണറായി വിജയന്‍ എന്ന ആഭ്യന്തരമന്ത്രിയാണ് ശിവസേനയോട് പോലീസ് കാണിക്കുന്ന ഈ സ്‌നേഹത്തിന് മറുപടി പറയേണ്ടത്.

വ്യക്തമായി പറഞ്ഞ് കുമ്മനം

വ്യക്തമായി പറഞ്ഞ് കുമ്മനം

മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിന് കാരണം പൊലീസിന്റെ പിടിപ്പുകേടാണ് എന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്ന് കുമ്മനം ആവശ്യപ്പെടുമ്പോള്‍ ശിവസേനയുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ല എന്ന സന്ദേശമാണ് ബി ജെ പി നല്‍കുന്നത്. ഇനി നടപടിയെടുക്കേണ്ടത് പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസുമാണ്.

പരമശിവന്റെ സേനയല്ല

പരമശിവന്റെ സേനയല്ല

ശിവസേന എന്ന് പോലും അറിയാതെ മണ്ടന്‍ പ്രതികരണങ്ങള്‍ നടത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചെയ്യുന്നത്. പരമശിവന്റെ സേനയല്ല ശിവസേന. മണ്ണിന്റെ മക്കള്‍ വാദം അതിശക്തമായി ഉന്നയിക്കുന്ന വര്‍ഗീയവാദികളാണ് ഈ ശിവസേന. മുംബൈയില്‍ ശിവസേനയുടെ തല്ല് കൊള്ളുന്നത് മലയാളികള്‍. ഇപ്പോള്‍ കേരളത്തിലും ശിവസേനക്കാരുടെ തല്ലുകൊള്ളുകയാണ് മലയാളികള്‍. - ഇതാണ് സ്ഥിതി.

മറാത്തികളുടെ ശിവസേന

മറാത്തികളുടെ ശിവസേന

തീവ്ര ഹിന്ദുത്വം, കടുത്ത പ്രാദേശിക വാദം ഇത് രണ്ടുമാണ് ശിവസേനയുടെ ആശയങ്ങള്‍. മറാത്തികളുടെ ഉന്നമനം എന്ന മുദ്രാവാക്യം വിളിച്ച് 1966 ല്‍ ആരംഭിച്ച ശിവസേന കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയാണ്. ഇതിന് മുമ്പ് ബി ജെ പി കേന്ദ്രം ഭരിച്ചപ്പോഴും എന്‍ ഡി എയിലെ നമ്പര്‍ ടു ശിവസേനയായിരുന്നു.

ശിവജിയുടെ സേനയാണ്

ശിവജിയുടെ സേനയാണ്

മറാത്ത ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജിയുടെ സേന എന്ന അര്‍ഥത്തിലാണ് ശിവസേന ഈ പേര് സ്വീകരിച്ചത്. അല്ലാതെ പലരും കരുതുന്നത് പോലെ ശിവന്റെ സേനയല്ല. മഹാരാഷ്ട്ര മറാത്തക്കാരുടേതാണ് എന്നതാണ് സേനയുടെ വാദം. ബോംബെ കുടിയേക്കാര്‍ക്കുള്ളതല്ല, തങ്ങളുടേതാണ് എന്ന കടുത്ത പ്രാദേശിക വാദമാണ് സേന തുടക്കം മുതല്‍ ഉയര്‍ത്തിയത്.

ശിവസേന രൂപീകരിച്ചത് എന്ന്

ശിവസേന രൂപീകരിച്ചത് എന്ന്

1966 ജൂണ്‍ പത്തൊമ്പതിനാണ് ശിവസേന രൂപീകരിക്കപ്പെടുന്നത്. ശിവസേനയുടെ സ്ഥാപകനാണ് ബാല്‍ താക്കറെ. മാധ്യമപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായിരുന്നു ബാലാ സാഹേബ് കേശവ് താക്കറെ എന്ന ബാല്‍ താക്കറെ. ശിവസേന രൂപീകരിച്ചത് ബാല്‍ താക്കറെയാണെങ്കിലും പാര്‍ട്ടിക്ക് പേരിട്ടത് അദ്ദേഹമല്ല. ബാല്‍ താക്കറെയുടെ പിതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ കേശവ് റാം താക്കറെയാണ് ശിവസേനയ്ക്ക് ഈ പേര് നല്‍കിയത്.

മറാത്ത പ്രാദേശിക വാദം

മറാത്ത പ്രാദേശിക വാദം

മറാത്ത പ്രാദേശികവാദം ഉയര്‍ത്തിയാണ് ബാല്‍ താക്കറെ ശിവസേന വളര്‍ത്തിയത്. നാട്ടുകാരായ മറാത്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ താക്കറെ ശിവസേനയ്ക്ക് രൂപം നല്‍കിയത്. അത് വളര്‍ന്ന് സേന മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന് ആക്രോശിച്ചുകൊണ്ടാണ് ബാല്‍ താക്കറെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

മണ്ണിന്റെ മക്കള്‍ വാദം

മണ്ണിന്റെ മക്കള്‍ വാദം

അന്നത്തെ ബോംബെയിലെ കുടിയേറ്റക്കാരായ മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാര്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്ക് ഇരയായി. ലുങ്കിവാല എന്ന് വിളിച്ചാണ് സേന മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരെ ആക്രമിച്ചത്. ഈ പ്രദേശിക വാദം പലപ്പോഴും കലാപത്തിലെത്തി. ദസ്‌റ ആഘോഷത്തിനിടെ മുംബൈയിലെ ശിവാജി പാര്‍ക്കിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം. ഈ റാലി വര്‍ഷാവര്‍ഷം ഇപ്പോഴും സേന തുടരുന്നു.

സാമ്ന എന്ന മുഖപത്രം

സാമ്ന എന്ന മുഖപത്രം

സാമ്നയാണ് ശിവസേനയുടെ മുഖപത്രം. 1989ലാണ് ബാല്‍ താക്കറെ സാമ്ന തുടങ്ങിയത്. ബോംബെയിലെ അന്യദേശക്കാരെ പ്രത്യേകിച്ച് ദക്ഷിണേ്ത്യക്കാരെയും ഗുജറാത്തികളെയും ആക്രമിക്കുക എന്ന ശിവസേനയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് സാമ്ന പ്രചാരം നല്‍കി. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചത് വന്‍ വിവാദമായി. മുമ്പും പാകിസ്താന്‍ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കുന്നത് സേന തടയാന്‍ ശ്രമിച്ചിരുന്നു.

ബിജെപിയുടെ സഖ്യകക്ഷി

ബിജെപിയുടെ സഖ്യകക്ഷി

രാഷ്ട്രീയത്തില്‍ ബി ജെ പിയെ ആണ് ശിവസേന സഖ്യമായി സ്വീകരിച്ചത്. 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി. വിദ്വേഷപരമായ പ്രസ്താവനകള്‍ നടത്തിയതിനും മറ്റുമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേന നേതാവ് താക്കറെയ്ക്ക് വിലക്കേര്‍പ്പെടുത്തി.

സേന തിരഞ്ഞെടുപ്പ് വിജയത്തില്‍

സേന തിരഞ്ഞെടുപ്പ് വിജയത്തില്‍

1972 ലാണ് മഹാരാഷ്ട്രയില്‍ ആദ്യമായി സേനയ്ക്ക് ഒരു എം എല്‍ എയെ കിട്ടുന്നത്. മുസ്ലിം ലീഗിനൊപ്പം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചരിത്രവും സേനയ്ക്കുണ്ട്. ഇതേ സേന 1896 മുതല്‍ മുസ്ലിങ്ങള്‍ക്കെതിരെ പ്രഖ്യാപിത നിലപാടുകള്‍ സ്വീകരിച്ചുതുടങ്ങി എന്നത് മറ്റൊരു കാര്യം. 1975 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ പിന്തുണക്കുന്ന നിലപാടാണ് ബാല്‍ താക്കറെ സ്വീകരിച്ചത്.

 1989 മുതല്‍ ബി ജെ പി

1989 മുതല്‍ ബി ജെ പി

1989 മുതല്‍ ബി ജെ പിയാണ് പങ്കാളി. 1990 തിരഞ്ഞെടുപ്പില്‍ സേന 52 ഉം ബി ജെ പി 42 ഉം സീറ്റുകള്‍ നേടി ഈ സഖ്യം മുഖ്യ പ്രതിപക്ഷമായി. തൊണ്ണൂറുകളിലെ കലാപങ്ങളില്‍ ശിവസേനയ്ക്ക് പങ്കുള്ളതായി ആരോപണങ്ങളുയര്‍ന്നു. 1995 തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ഭരണം ശിവസേനയും ബി ജെ പിയും പിടിച്ചു. സേനയ്ക്ക് 73 സീറ്റുകള്‍ കിട്ടിയപ്പോള്‍ ബി ജെ പി 65 സീറ്റ് നേടി. മനോഹര്‍ ജോഷിയായിരുന്നു മുഖ്യമന്ത്രി

വാജ്പേയ് സര്‍ക്കാരില്‍

വാജ്പേയ് സര്‍ക്കാരില്‍

1996 ല്‍ വാജ്പേയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ശിവസേനയായിരുന്നു പ്രധാന പങ്കാളികള്‍. 2006 ല്‍ ബാല്‍ താക്കറെയുടെ മരുമകന്‍ രാജ് താക്കറെ ശിവസേന വിട്ട് മഹാരാഷ്ട്ര നിര്‍മാണ്‍ സേന എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. 2014 തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ ഭരണം പിടിച്ചു.

ബിജെപിയുമായി തെറ്റുന്നു

ബിജെപിയുമായി തെറ്റുന്നു

പിന്നാലെ മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും വെവ്വേറെ മത്സരിച്ചെങ്കിലും ഒരുമിച്ച് സര്‍ക്കാര്‍ ഉണ്ടാക്കി. ബി ജെ പി - സേന കൂട്ടുകെട്ടിന്റെ ഭരണമാണ് രണ്ടിടങ്ങളിലും ഇപ്പോള്‍. കേശവ് താക്കറെയിലൂടെ തുടങ്ങിയ ശിവസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത് ബാല്‍ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയാണ്. 55 കാരനായ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും സേന രാഷ്ട്രീയത്തിലുണ്ട്. 2010 ലാണ് ആദിത്യ സജീവരാഷ്ട്രീയത്തിലിറങ്ങിയത്.

English summary
Who is responsible for Shiv Sena attack in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X