കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച ശിവസേന പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു; പ്രളയവും കൊടുംകാറ്റും... ഹർത്താൽ വേണ്ടെന്ന്...

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. സംസ്ഥാനത്ത് പ്രളയവും കൊടുംകാറ്റും ആവര്‍ത്തിക്കാന്‍ സാധ്യത ഉള്ളതിനാലും ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഹർത്താൽ പിൻവലിച്ചത്.

<strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!</strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലവിലേത് പോലെ തന്നെ നിലനിര്‍ത്തണം എന്നതാണ് ശിവസേന ഉയര്‍ത്തുന്ന ആവശ്യം. മറ്റ് ഹിന്ദുസംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്ന് ശിവസേന നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. വിധി പുനപരിശോധിക്കാന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കും എന്നും ശിവസേന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Shiv Sena

ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍. ആരാധനയും പൂജാവിധികളും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ല. ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശമെന്നും ശിവസേന പറഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു വിധി. ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ളതാണു വിധിയെന്നും ശ്വസേന ആരോപിച്ചു.

English summary
Shiv Sena cancelled state wide hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X