'ഇന്ത്യ നൂറുശതമാനവും ഹിന്ദുരാഷ്ട്രം; ഹിന്ദുക്കള്‍ തീവ്രവാദം പടര്‍ത്തില്ല'
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയശേഷം ഹിന്ദു തീവ്രവാദത്തെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരുന്നു. മുസ്ലീം തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടാകുന്നതുപോലെ ഹിന്ദു തീവ്രവാദത്തിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.
എന്നാല്‍, ഈ വിര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് തിങ്കളാഴ്ച ശിവസേനയുടെ മുഖപത്രമായ സാമ്‌ന പുറത്തിറങ്ങിയത്. ഇന്ത്യ നൂറുശതമാനവും ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെയുള്ള ഹിന്ദുക്കള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നുമാണ് സാമ്‌ന പറയുന്നത്. കാവി തീവ്രവാദമുണ്ടെന്നുകാട്ടി പച്ച തീവ്രവാദത്തെ രക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സാ്മന ആരോപിക്കുന്നു.

കാശ്മീരിലും മറ്റുമുള്ള സ്ഥലങ്ങളില്‍ ഹിന്ദുക്കളോണോ തീവ്രവാദം വളര്‍ത്തുന്നത്? അജ്മല്‍ കസബും അഫ്‌സല്‍ ഗുരുവും ഹിന്ദു സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരാണോ? പാക്കിസ്ഥാനാണ് ഇതിന്റെയൊക്കെ പിന്നിലുള്ളത്. സ്വന്തം രാജ്യത്ത് തീവ്രവാദം വളര്‍ത്താന്‍ അനുവദിക്കുന്നവരല്ല ഹിന്ദുക്കള്‍. അത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും സാമ്‌ന വ്യക്തമാക്കി.
മുംബൈ സ്‌ഫോടനത്തിന് കാരണമായത് മുംബൈയിലുണ്ടായ വര്‍ഗീയ കലാപമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപത്തിന്റെ പിന്നില്‍ ശിവസേനയാണെന്നും ആരോപണമുണ്ടായി. എന്നാല്‍, അന്നത്തെ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് തൂക്കുകയര്‍ ലഭിച്ചില്ലെന്നും സ്‌ഫോടനത്തിന് പിന്തുണ നല്‍കിയവര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചതെന്നും കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്‌നയുടെ വിശദീകരണം.












Click it and Unblock the Notifications