'ബലാത്സംഗത്തേക്കാള്‍ വലിയ കുറ്റമായി പ്രണയം'...ശിവസേനക്കെതിരെ പൊട്ടിത്തെറിച്ച് ടോവിനോയും വിനായകനും
കൊച്ചി/കൊല്ലം: വനിത ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസനേ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പൊട്ടിത്തെറിച്ച് യുവതാരം ടൊവിനോ തോമസും സംസ്ഥാന പുരസ്കാര ജേതാവ് വിനായകനും രംഗത്ത്. കൊച്ചിയിലും കൊല്ലത്തും ആയാണ് താരങ്ങളുടെ പ്രതികരണം.
കേരളത്തില്‍ പ്രണയത്തെ ബലാത്സംഗത്തേക്കാള്‍ വലിയ കുറ്റമായി ചിത്രീകരിക്കുകയാണെന്നാണ് ടൊവിനോ കൊല്ലത്ത് പ്രതികരിച്ചത്. കൊച്ചിയില്‍ സദാചാര അതിക്രമം നടക്കുമ്പോള്‍ നോക്കി നിന്ന പോലീസിനേയും ടൊവിനോ വിമര്‍ശിച്ചു.
പ്രണയം ഇല്ലാതാകുന്നതാണ് എല്ലാ അതിക്രമങ്ങള്‍ക്കും കാരണം എന്നാണ് വിനായകന് പ്രതികരിച്ചത്.

മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം കേരളത്തില്‍ ഫാസിസ്റ്റ് ശക്തികളുടെ ഇടപെടലുകളുടെ പ്രത്യക്ഷ രൂപമാണ് എന്നാണ് ടൊവിനോ തോമസ് കൊല്ലത്ത് പറഞ്ഞത്. ശക്തമായ രീതിയിലാണ് ടൊവിനോ പ്രതികരിച്ചത്.

മറ്റൊരാളുടെ മൂക്കിന് തുമ്പ് വരെ മാത്രമേ എന്റെ സ്വാതന്ത്ര്യമുള്ളൂ. അതിനപ്പുറത്തേക്ക് താന്‍ പ്രവര്‍ത്തിച്ചാല്‍ അത് തടനായാണല്ലോ നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതിയൊക്കെ ഉള്ളത് എന്ന് ടൊവിനോ ചോദിക്കുന്നു.

സദാചാര പോലീസിങ് നടത്തുന്നത് ഒരു പ്രത്യേക വിഭാഗം ആണല്ലോ. ഇവിടെ ബലാത്സംഗങ്ങള്‍ നടക്കുമ്പോള്‍ ഇവരെന്താ അതൊന്നും തടയാത്തത്. ആ സമയത്ത് ഇവരെന്താ മാങ്ങ പറിക്കാന്‍ പോയോ എന്നാണ് ടൊവിനോയുടെ ചോദ്യം.

ബലാത്സംഗങ്ങളും പീഡനങ്ങളും തടയാത്തവര്‍ക്ക് പ്രണയിക്കുന്നവരെ തടയാന്‍ ഒരു അവകാശവും ഇല്ലെന്നും ടോവിനോ പറഞ്ഞു. ശക്തമായ ഭാഷയിലായിരുന്നു തുടര്‍ന്നുള്ള പ്രതികരണങ്ങള്‍.

പ്രണയം തെറ്റാണെന്ന് പറയുന്നവരോട് ടൊവിനോയ്ക്ക് വേറെ ഒന്ന് കൂടി ചോദിക്കാനുണ്ട്... ഇവരൊക്കെ എങ്ങനെയാണ് ഉണ്ടായത് എന്നാണത്.

പ്രണയിക്കുന്നവരൊക്കെ പബ്ലിക് പ്ലേസില്‍ വന്നിരുന്ന് എന്ത് വൃത്തികേടാണ് കാണിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്? ഇനി അങ്ങനെ വൃത്തികേട് കാണിച്ചാല്‍ തന്നെ അത് വീഡിയോ എടുത്ത് നാട്ടുകാരെ മുഴുവന്‍ കാണിക്കുന്നതാണോ ഈ സദാചാരം എന്നും ടോവിനോ ചോദിക്കുന്നു.

യഥാര്‍ത്ഥ പ്രണയവും സ്നേഹവും ഇല്ലാത്തതാണ് നമ്മള് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണം. ഈ സമയത്താണ് പ്രണയിതാക്കളെ തിരഞ്ഞ് ഒരു സംഘം ചൂരലുമായി ഇറങ്ങുന്നത് എന്നും ടോവിനോ കുറ്റപ്പെടുത്തുന്നു.

പ്രണയം ബലാത്സംഗത്തേക്കാള്‍ വലിയ കുറ്റമായാണ് ചിത്രീകരിക്കപ്പെടുന്നത് എന്നും ടോവിനോ ആദ്യം പറഞ്ഞിരുന്നു. കൊച്ചിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമണം നടക്കുമ്പോള്‍ പോലീസ് നോക്കി നിന്നത് ശരിയായില്ലെന്നും ടോവിനോ കുറ്റപ്പെടുത്തി.
കൊച്ചിയിലെ സദാചാര ഗുണ്ടായിസത്തിനെതിരെ ടൊവിനോ തോമസ് നടത്തിയ പ്രതികരണം കാണാം.

മറൈന്‍ ഡ്രൈവില്‍ പ്രണയിക്കുന്നവരെ അടിച്ചോടിക്കാനുള്ള ശ്രമമാണ് നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ വിനായകന് പ്രതികരിച്ചത്.

പ്രണയം ഇല്ലാതാകുന്നതാണ് എല്ലാ അതിക്രമങ്ങള്‍ക്കും കാരണം എന്നും വിനായകന് പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ ആയിരുന്നു വിനായകന്റെ പ്രതികരണം.
ഇതായിരുന്നു വിനായകൻറെ പ്രതികരണം
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications