കൊച്ചിയില്‍ ശിവസേനയുടെ സദാചാരഗുണ്ടായിസം..പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ചൂരലിന് അടിച്ചോടിച്ചു.!!
കൊച്ചി: കേരളത്തില്‍ സദാചാര ഗുണ്ടായിസം അരങ്ങ് വാഴുന്നു. കൊച്ചി മറൈന്‍ഡ്രൈവിലാണ് ഏറ്റവും പുതിയതായി സദാചാര തെമ്മാടികള്‍ അഴിഞ്ഞാടിയത്. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നേര്‍ക്കായിരുന്നു സദാചാര ഗുണ്ടായിസം. പോലീസിന്റെ സാന്നിധ്യത്തിലാണ് ശിവസേനക്കാർ അഴിഞ്ഞാടിയത്.
Read Also: മോദിയുടെ പരിപാടിയില്‍ തട്ടം ധരിച്ചെത്തിയ മലയാളി യുവതിക്ക് വിലക്ക്.. യുവതിയോട് തട്ടമൂരാന്‍ സംഘികള്‍.!

മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരിക്കുകയായിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേനക്കാര്‍ അടിച്ചോടിച്ചു. ചൂരല്‍ ഉപയോഗിച്ചാണ് ഗുണ്ടകള്‍ ഇവരെ അടിച്ചോടിച്ചത്.

പ്രകടനമായ് എത്തിയാണ് ശിവസേന തങ്ങളുടെ ഗുണ്ടായിസം യുവതീ യുവാക്കളുടെ മേല്‍ നടപ്പാക്കിയത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു ആക്രമണം നടത്തിയത്.

ശിവസേനയുടെ ഗുണ്ടാ ആക്രമണത്തില്‍ മറൈന്‍ ഡ്രൈവിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരുക്കേറ്റു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ നടത്തിയ പ്രകടനമാണ് സദാചാര ഗണ്ടായിസമായി മാറിയത്.

പ്രദേശത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ശിവസേനക്കാര്‍ അതിക്രമം നടത്തിയത്. സംഭവത്തില്‍ 5 ശിവസേന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഘപരിവാര്‍ ശക്തികള്‍ ഇതാദ്യമായല്ല സദാചാര ഗുണ്ടായിസം കേരളത്തില്‍ നടപ്പാക്കുന്നത്. സംഘികളുടെ സദാചാര ക്ലാസ്സുകള്‍ ഉത്തരേന്ത്യയില്‍ പതിവായിരുന്നെങ്കിലും കേരളത്തില്‍ അടുത്തിടെയാണ് ശക്തമായത്.












Click it and Unblock the Notifications