കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയോട് മുട്ടാന്‍ മറൈന്‍ ഡ്രൈവിലെ സദാചാരക്കാരും..!! ആളെയിറക്കാൻ തീരുമാനം..!

  • By അനാമിക
Google Oneindia Malayalam News

മലപ്പുറം: പ്രധാനകക്ഷികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പൊതുചിത്രം വ്യക്തമായിക്കഴിഞ്ഞു. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് മറ്റു പാര്‍ട്ടികള്‍ക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം എത്രയായി കുറയ്ക്കാനാവും എന്ന് മാത്രം നോക്കിയാല്‍ മതി. അതേ സമയം മുന്‍നിര പാര്‍ട്ടികള്‍ക്കൊപ്പം ചെറുകക്ഷികളും മലപ്പുറത്ത് സാന്നിധ്യം അറിയിക്കാനുണ്ട്.

Read Also: സഹകരിച്ചാൽ രാജകുമാരിയെപ്പോലെ വിവാഹം..!! ലക്ഷങ്ങൾ ബാങ്കിൽ..!! ഞണ്ട് വിക്ടറിന് പീഡനത്തിന് സഹായി ഭാര്യ!

Read Also: അമ്മ തന്നെ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ല..!! പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍..!!

മലപ്പുറത്ത് ഒത്തുകളി

മലപ്പുറത്ത് സിപിഎം ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസ്സും, കോലീബി സഖ്യമെന്ന് സിപിഎമ്മും, എന്നാല്‍ സിപിഎം-ലീഗ് ഒത്തുകളിയെന്ന് ബിജെപിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന് തെളിവ് നല്‍കാമെന്ന് വരെ ബിജെപി പറയുന്നുമുണ്ട്.

ശിവസേനയ്ക്കും സ്ഥാനാർത്ഥി

ഇടത്- വലത് മുന്നണികള്‍ക്ക് മലപ്പുറത്ത് ബിജെപി വോട്ട് വില്‍ക്കുകയാണ് എന്ന് ആരോപിച്ച് മലപ്പുറത്ത് മല്‍സരിക്കാനുള്ള നീക്കത്തിലാണ് ചെറുപാര്‍ട്ടിയായ ശിവസേന. ഹിന്ദു പരിവാര്‍ മുന്നണിയുടെ പേരിലാണ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുക.

ഹിന്ദു പരിവാര്‍ മുന്നണി

ഷാജിമോനെയാണ് ശിവസേന സ്വന്തം സ്ഥാനാര്‍ത്ഥിയായി രംഗത്ത് ഇറക്കുന്നത്. ഹിന്ദു പരിവാര്‍ മുന്നണിയുടെ കണ്‍വെന്‍ഷന്‍ ഏപ്രില്‍ ഒന്നിന് കോട്ടയ്ക്കലില്‍ സംഘടിപ്പിക്കും. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന്.

പൊതുസ്വതന്ത്രന് വേണ്ടി

അതേസമയം മറ്റു ചെറുപാര്‍ട്ടികള്‍ പൊതുസ്വതന്ത്രന് വേണ്ടിയുള്ള ആലോചനകള്‍ നടത്തുന്നുണ്ട്. ഇത്തവണ സ്വന്തം സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്ന് എസ്ഡിപിഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം പൊതുസ്വതന്ത്രനെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കും.

ചെറുകക്ഷികളുടെ തീരുമാനം

എസ്ഡിപിഐയെ കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, പിഡിപി, ആര്‍എംപി എന്നിവരുടെ നേതൃത്വത്തിലാണ് പൊതുസ്വതന്ത്രനെ നിര്‍ത്താനുള്ള ആലോചന. എന്നാലിതുവരെ തീരുമാനം ആയിട്ടില്ല.

എസ്ഡിപിഐ മത്സരിക്കുന്നില്ല

കഴിഞ്ഞ തവണ ഇ അഹമ്മദിനെതിരായ മത്സരത്തില്‍ നാലാം സ്ഥാനത്ത് എത്താന്‍ എസ്ഡിപിഐയ്ക്ക് സാധിച്ചിരുന്നു. 47, 853 വോട്ടുകളാണ് അന്ന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നേടിയത്. ഇത്തവണ പക്ഷേ മത്സരിക്കുന്നില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

മലപ്പുറത്തെ ചിത്രം

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോള്‍ എതിരെ നില്‍ക്കുന്നവരൊന്നും അതിശക്തരല്ല. ഡിവൈഎഫ്‌ഐ യുവ നേതാവ് എംബി ഫൈസലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും.

പിണറായി-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വന്‍ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. മലപ്പുറത്ത് സൗഹൃദ മത്സരം മാത്രമേ ഉണ്ടാവൂ എന്ന് പിണറായി കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പ് നല്‍കിയെന്നും ആരോപിക്കപ്പെടുന്നു.

English summary
Shiv Sena to contest in Malappuram by election against PK Kunjalikkutty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X